എസ്‍യുവികൾ തുണച്ചു; മാരുതി സുസുക്കിക്ക് 47% ലാഭക്കുതിപ്പ്, ഓഹരിക്കും മുന്നേറ്റം
രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി നടപ്പുവർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 46.9 ശതമാനം വളർച്ചയോടെ 3,650 കോടി രൂപയുടെ ലാഭം നേടി. വരുമാനം 10 ശതമാനം വർധിച്ച് 35,531 കോടി രൂപയിലുമെത്തി. സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങളുടെ (എസ്‍യുവി/SUV) വിൽപന വൻതോതിൽ ഉയർന്നതാണ് മാരുതിക്ക്

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി നടപ്പുവർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 46.9 ശതമാനം വളർച്ചയോടെ 3,650 കോടി രൂപയുടെ ലാഭം നേടി. വരുമാനം 10 ശതമാനം വർധിച്ച് 35,531 കോടി രൂപയിലുമെത്തി. സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങളുടെ (എസ്‍യുവി/SUV) വിൽപന വൻതോതിൽ ഉയർന്നതാണ് മാരുതിക്ക് കഴിഞ്ഞപാദത്തിൽ നേട്ടമായത്. ജൂൺപാദത്തിൽ പൊതുവേ ഇന്ത്യയുടെ വാഹന വിപണി നേരിട്ടത് തളർച്ചയായിരുന്നു. മാരുതിയും കഴിഞ്ഞ 9 പാദത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിൽപന വളർച്ചാനിരക്കാണ് കുറിച്ചത്. എന്നാൽ, കമ്പനിയുടെ എസ്‍യുവികളുടെ വിൽപന 29 ശതമാനം വർധിച്ചു. ഇത് മികച്ച ലാഭവും വരുമാനവും നേടാൻ സഹായിക്കുകയായിരുന്നു.
എല്ലാ ശ്രേണികളിലുമായി ആകെ 5.21 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞപാദത്തിൽ മാരുതി വിറ്റഴിച്ചത്. മുൻവർഷത്തെ സമാനപാദത്തേക്കാൾ 4.8 ശതമാനം മാത്രം അധികം. ഒരു വർഷം മുമ്പ് മാരുതിയുടെ മൊത്തം വിൽപനയിൽ എസ്‍യുവികൾ 25 ശതമാനമായിരുന്നു. കഴിഞ്ഞപാദത്തിൽ ഇത് 31 ശതമാനമായി. മാരുതിയുടെ പ്രവർത്തന മാർജിൻ (EBIT) 3.9 ശതമാനം ഉയർന്ന് 11.1 ശതമാനമായതും നേട്ടമാണ്.
ഓഹരികളിൽ റെക്കോർഡ് നേട്ടം
വാർഷികാടിസ്ഥാനത്തിൽ ലാഭവും വരുമാനവും ഉയർന്നതും ഉൽപാദനച്ചെലവ് കുറഞ്ഞതും മാരുതിയുടെ ഓഹരികൾക്കും നേട്ടമായി. 3.89 ശതമാനം ഉയർന്ന് റെക്കോർഡ് ഉയരമായ 13,375 രൂപയിലാണ് എൻഎസ്ഇയിൽ വ്യാപാരാന്ത്യത്തിൽ മാരുതി സുസുക്കിയുടെ ഓഹരിയുള്ളത്. കമ്പനിയുടെ വിപണിമൂല്യം (മാർക്കറ്റ് കാപ്പിറ്റലൈസേഷൻ) 4 ലക്ഷം കോടി രൂപയും കടന്നിട്ടുണ്ട്. 4.20 ലക്ഷം കോടി രൂപയാണ് വ്യാപാരാന്ത്യത്തിൽ മൂല്യം. കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 33 ശതമാനം നേട്ടം (റിട്ടേൺ) സമ്മാനിച്ച ഓഹരിയാണ് മാരുതി സുസുക്കി.