നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലേറും മുമ്പ് ഇന്ത്യയിൽ പൊതുമേഖലയിൽ 27 ബാങ്കുകളുണ്ടായിരുന്നു. ഇപ്പോൾ‌ 12. തിരുവനന്തപുരം ആസ്ഥാനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (എസ്ബിടി) അടക്കം 5 അസ്സോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും മാതൃകമ്പനിയായ എസ്ബിഐയിൽ ലയിപ്പിച്ചത് 2017ലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വിറ്റഴിച്ച് സ്വകാര്യവൽകരിക്കാനുള്ള നീക്കം ഉടനില്ലെന്ന് കേന്ദ്രം. വാർത്താ ഏജൻസിയായ എഎൻഐക്ക് അനുവദിച്ച അഭിമുഖത്തിൽ കേന്ദ്രസർക്കാരിന് കീഴിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ദിപം) സെക്രട്ടറി തുഹീൻ കാന്ത് പാണ്ഡേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, കേന്ദ്രസർക്കാരിനും എൽഐസിക്കും ഭൂരിപക്ഷ ഓഹരി പങ്കാളിത്തമുള്ള 'സ്വകാര്യ ബാങ്കായ' ഐഡിബിഐ ബാങ്കിന്റെ ഓഹരി വിൽപനയുമായി മുന്നോട്ട് പോകും.

നിർമല സീതാരാമൻ (ഫയൽ ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ)
ADVERTISEMENT

രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽകരിക്കുമെന്ന് 2021-22ലെ ബജറ്റിലാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. ബാങ്കുകൾ ഏതെന്ന് മന്ത്രി പറഞ്ഞിരുന്നില്ല. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് എന്നിവയിൽ ഏതെങ്കിലും രണ്ടെണ്ണമാണ് ഉദ്ദേശിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത സൂചനകളുമുണ്ടായിരുന്നു.

നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലേറും മുമ്പ് ഇന്ത്യയിൽ പൊതുമേഖലയിൽ 27 ബാങ്കുകളുണ്ടായിരുന്നു. ഇപ്പോൾ‌ 12. തിരുവനന്തപുരം ആസ്ഥാനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (എസ്ബിടി) അടക്കം 5 അസ്സോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും മാതൃകമ്പനിയായ എസ്ബിഐയിൽ ലയിപ്പിച്ചത് 2017ലാണ്.

2019ൽ ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയെ ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിച്ചു. 2020 ഏപ്രിൽ ഒന്നിനായിരുന്നു മെഗാ ബാങ്ക് ലയനം. 10 ബാങ്കുകളെയാണ് ഒറ്റയടിക്ക് ലയിപ്പിച്ച് 4 വലിയ ബാങ്കുകളാക്കി മാറ്റിയത്. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് എന്നിവ പഞ്ചാബ് നാഷണൽ ബാങ്കിലും സിൻഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിലും അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലും ലയിച്ചു. ആന്ധ്രാ ബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നിവയെ യൂണിയൻ‌ ബാങ്കിലും ലയിപ്പിച്ചു.

എളുപ്പമല്ല ഓഹരി വിൽപന
 
ADVERTISEMENT

ഉടമസ്ഥാവകാശം ഉൾപ്പെടെ കൈമാറേണ്ടതുള്ളതിനാൽ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽകരിക്കുന്നത് എളുപ്പമല്ലെന്ന് വിലയിരുത്തിയാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ പിന്മാറ്റം. ആദ്യം താൽപര്യപത്രം ക്ഷണിച്ച് യോഗ്യരായ നിക്ഷേപകരെ കണ്ടെത്തണം. ഭൂ സ്വത്ത് അടക്കമുള്ള ആസ്തി കൈമാറ്റവും എളുപ്പത്തിൽ നടത്തുക പ്രയാസമാണ്.

Image: Istock/INDU BACHKHETI

ഓഹരി വിൽപനയ്ക്ക് നിരവധി നിയമാനുസൃത അനുമതിക‍ൾ നേടിയെടുക്കണം. ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കുകയാണ് മറ്റൊരു വെല്ലുവിളി. വേതനം, പെൻഷൻ, മറ്റ് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ സമവായം വേണ്ടിവരും. ഈ പശ്ചാത്തലത്തിലാണ് തൽകാലം പൊതുമേഖലാ ബാങ്ക് സ്വകാര്യവൽകരണമില്ലെന്ന നിലപാടിലേക്ക് കേന്ദ്രം കടന്നത്.

മഹാരാഷ്ട്ര സർക്കാരിൽ നിന്നടക്കം നിരവധി രേഖകൾ കിട്ടാനുള്ളതിനാൽ ഷിപ്പിങ് കോ‍ർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഓഹരി വിൽപനയും വൈകുമെന്ന് തുഹീൻ കാന്ത് പാണ്ഡേ പറഞ്ഞു. രേഖകൾ ലഭ്യമായാൽ കേന്ദ്രം ടെൻഡർ നടപടികളിലേക്ക് കടക്കും.

ഐഡിബിഐ ബാങ്കിനെ ഏറ്റെടുക്കാൻ‌ ഇവർ
 
ADVERTISEMENT

കേന്ദ്രസർക്കാരിന് 45.48 ശതമാനവും എൽഐസിക്ക് 49.24 ശതമാനവും ഓഹരി പങ്കാളിത്തമാണ് ഐഡിബിഐ ബാങ്കിലുള്ളത്. ഇരുവർക്കും കൂടി 94.72 ശതമാനം. ഇതിൽ 60.7 ശതമാനം വിറ്റഴിച്ച് ബാക്കി നിലനിർത്താനാണ് കേന്ദ്ര ലക്ഷ്യമെന്ന് സൂചനകളുണ്ട്. കേന്ദ്രം 30.5 ശതമാനവും എൽഐസി 30.2 ശതമാനവും ഓഹരികൾ വിറ്റഴിച്ചേക്കും.

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (ബിഎസ്ഇ) കമ്പനിയുടെ ലിസ്‌റ്റിങ് ചടങ്ങിന് മുന്നോടിയായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ലോഗോ പ്രദർശിപ്പിച്ചപ്പോൾ. (Photo by Indranil MUKHERJEE / AFP)

ഐഡിബിഐ ബാങ്ക് ഓഹരികൾ ഏറ്റെടുക്കാൻ താൽപര്യമറിയിച്ച കനേഡിയൻ ശതകോടീശ്വരനും ഇന്ത്യൻ വംശജനുമായ പ്രേം വത്സ നയിക്കുന്ന ഫെയർഫാക്സ് ഇന്ത്യ ഹോൾഡിങ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എൻബിഡി എമിറേറ്റ്സ് എന്നിവർ 'യോഗ്യരാണെന്ന' റിപ്പോർട്ട് അടുത്തിടെ റിസർവ് ബാങ്ക് പുറത്തുവിട്ടിരുന്നു. ഇതിൽ കൊട്ടക് മഹീന്ദ്ര ബാങ്ക് പിൻമാറിയെന്ന് സ്ഥിരീകരിക്കാത്ത സൂചനകളുണ്ട്. ഫെയർഫാക്സിനാണ് കൂടുതൽ സാധ്യത കൽപിക്കുന്നത്. 

സിഎസ്ബി ബാങ്കുമായി ലയനം?
 
ഐഡിബിഐ ബാങ്ക് ഓഹരി വിൽപനയുടെ ഭാഗമായുള്ള ധനകാര്യ ടെൻഡർ കേന്ദ്രം ഉടൻ വിളിക്കും. 60.7 ശതമാനം ഓഹരികൾ ക്യാഷ് ഡീലിലൂടെ ഏറ്റെടുക്കാനുള്ള സന്നദ്ധത ഫെയർഫാക്സ് അറിയിച്ചിട്ടുണ്ടെന്നാണ് സൂചനകൾ. 

നിലവിൽ തൃശൂർ ആസ്ഥാനമായ സിഎസ്ബി ബാങ്കിന്റെ പ്രൊമോട്ടർമാരാണ് ഫെയർഫാക്സ്. സിഎസ്ബി ബാങ്കിൽ 40 ശതമാനമാണ് ഫെയർഫാക്സിന്റെ ഓഹരി പങ്കാളിത്തം. ഐഡിബിഐ ബാങ്കിനെ ഏറ്റെടുത്താൽ സിഎസ്ബി ബാങ്കുമായി ലയിപ്പിക്കേണ്ടി വരും. ഒരാൾക്ക് ഒരേസമയം രണ്ട് ബാങ്കുകളുടെ പ്രൊമോട്ടർമാരായിരിക്കാൻ റിസർവ് ബാങ്കിന്റെ ചട്ടം അനുവദിക്കുന്നില്ല.

ഐഡിബിഐ ബാങ്കും സിഎസ്ബി ബാങ്കും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളാണ്. ലയനം വേണ്ടിവന്നാൽ, ഓഹരി വച്ചുമാറ്റം (ഷെയർ സ്വാപ്പിങ്) പ്രതീക്ഷിക്കാം. ഇന്ന് 2.16 ശതമാനം ഉയർന്ന് 335.10 രൂപയിലാണ് സിഎസ്ബി ബാങ്കിന്റെ ഓഹരികളിൽ വ്യാപാരം നടക്കുന്നത്. 5,813 കോടി രൂപയാണ് ബാങ്കിന്റെ വിപണിമൂല്യം. ഐഡിബിഐ ബാങ്ക് ഓഹരികൾ 2.63 ശതമാനം നഷ്ടത്തിലാണുള്ളത്. 1.08 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള ബാങ്കാണിത്.

English Summary:

Fairfax India Holdings Emerges as Key Player in IDBI Bank Acquisition