ഫസ്റ്റ്ക്രൈ ഓഹരി വിൽപന: സച്ചിൻ തെൻഡുൽക്കറും രഞ്ജൻ പൈയും 'നഷ്ടത്തിൽ', കോളടിച്ചത് രത്തൻ ടാറ്റയ്ക്ക്
ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ, ഭാര്യ അഞ്ജലി, മണിപ്പാൽ ഗ്രൂപ്പ് മേധാവി രഞ്ജൻ പൈ, ഫയർസൈഡ് വെഞ്ച്വേഴ്സ് സ്ഥാപകൻ കൻവൽജിത് സിങ് എന്നിവർ ഫസ്റ്റ്ക്രൈയിൽ നിക്ഷേപമുള്ളവരാണ്. സച്ചിനോ പൈയോ കൻവൽജിത് സിങ്ങോ മാരിവാലയോ ഐപിഒയിൽ ഓഹരി വിൽക്കുന്നില്ല.

കുട്ടികളുടെ വസ്ത്ര ബ്രാൻഡായ ഫസ്റ്റ്ക്രൈ (FirstCry) പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ/IPO) ഒരുങ്ങുകയാണ്. ഓഗസ്റ്റ് ആറുമുതൽ എട്ടുവരെ നീളുന്ന ഐപിഒയിൽ ഓഹരി വില (പ്രൈസ് ബാൻഡ്) നിശ്ചയിച്ചിരിക്കുന്നത് ഒന്നിന് 440 മുതൽ 465 രൂപവരെ.
1,666 കോടി രൂപയുടെ പുതിയ ഓഹരികളും (ഫ്രഷ് ഇഷ്യൂ/Fresh Issue) നിലവിലെ ഓഹരി ഉടമകൾ നിശ്ചിത ഓഹരികൾ വിറ്റഴിക്കുന്ന മാർഗമായ ഓഫർ-ഫോർ-സെയിലിൽ (ഒഎഫ്എസ്/OFS) 2,527.72 കോടി രൂപയുടെയും ഓഹരികളുണ്ടാകും. ആകെ 4,187.72 കോടി രൂപയുടെ സമാഹരണം ഐപിഒയിലൂടെ ലക്ഷ്യമിടുന്നു. ഐപിഒയ്ക്ക് മുന്നോടിയായുള്ള കണക്കുപ്രകാരം 22,475 കോടി രൂപയാണ് ഫസ്റ്റ്ക്രൈയുടെ വിപണിമൂല്യം (മാർക്കറ്റ് കാപ്പിറ്റലൈസേഷൻ/M-cap).
സച്ചിന്റെ നഷ്ടം, ടാറ്റയുടെ നേട്ടം
ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ, ഭാര്യ അഞ്ജലി, മണിപ്പാൽ ഗ്രൂപ്പ് മേധാവി രഞ്ജൻ പൈ, ഫയർസൈഡ് വെഞ്ച്വേഴ്സ് സ്ഥാപകൻ കൻവൽജിത് സിങ് എന്നിവർ ഫസ്റ്റ്ക്രൈയിൽ നിക്ഷേപമുള്ളവരാണ്. ടാറ്റാ സൺസ് മുൻ ചെയർമാൻ രത്തൻ ടാറ്റ, ഇൻഫോസിസ് സഹസ്ഥാപകനും മലയാളിയുമായ ക്രിസ് ഗോപാലകൃഷ്ണൻ, ഡിഎസ്പി സ്ഥാപകൻ ഹേമേന്ദ്ര കോത്താരി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരികോയുടെ ഹർഷ് മാരിവാല എന്നിവർക്കും ഫസ്റ്റ്ക്രൈയിൽ നിക്ഷേപ പങ്കാളിത്തമുണ്ട്.
ഫസ്റ്റ്ക്രൈയിലെ നിക്ഷേപത്തിലൂടെ ഇവരിൽ സച്ചിനും രഞ്ജൻ പൈയും ഹർഷ് മാരിവാലയും കൻവൽജിത് സിങ്ങും 10 ശതമാനം വരെ നഷ്ടത്തിലാണുള്ളത്. എന്നാൽ, കുറഞ്ഞ വിലയ്ക്ക് നേരത്തേ ഓഹരികൾ സ്വന്തമാക്കിയ രത്തൻ ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും കിട്ടയതാകട്ടെ വമ്പൻ ലാഭവും.
സച്ചിനും പൈയും മാരിവാലയും കൻവൽജിത്തും ഫസ്റ്റ്ക്രൈ ഓഹരി വാങ്ങിയത് ഒന്നിന് 487.44 രൂപ നിരക്കിലായിരുന്നു. ഐപിഒയിലെ വിലയാകട്ടെ 440-465 രൂപ മാത്രം. അതേസമയം, വെറും 84.72 രൂപ നിരക്കിലാണ് രത്തൻ ടാറ്റ 77,900 ഓഹരികൾ വാങ്ങിയത്. അതായത്, ഇപ്പോൾ അദ്ദേഹത്തിന്റെ നിക്ഷേപമൂല്യം 5 ഇരട്ടിയോളം വർധിച്ച് കഴിഞ്ഞു. ഒന്നിന് 77.96 രൂപയ്ക്ക് 11 ശതമാനം ഓഹരികൾ വാങ്ങിയ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ നേട്ടം ആറിരട്ടി.
ഫസ്റ്റ്ക്രൈയുടെ രണ്ടുലക്ഷം ഓഹരികളാണ് സച്ചിന്റെയും ഭാര്യ അഞ്ജലിയുടെയും കൈവശമുള്ളത്. മാരിവാലയുടെ ഫാമിലി ഓഫീസ് ഷാർപ്പ് വെഞ്ച്വേഴ്സിന്റെ പക്കലുള്ളത് 20.5 ലക്ഷം ഓഹരികൾ. 6.15 ലക്ഷം ഓഹരികളാണ് ക്രിസ് ഗോപാലകൃഷ്ണനുള്ളത്.
51.3 ലക്ഷം ഓഹരികൾ രഞ്ജൻ പൈക്കും 3.07 ലക്ഷം ഓഹരികൾ കൻവൽജിത് സിങ്ങിനുമുണ്ട്. ഹേമേന്ദ്ര കോത്താരിക്കുള്ളത് 8.20 ലക്ഷം ഓഹരികൾ. സച്ചിനോ പൈയോ കൻവൽജിത് സിങ്ങോ മാരിവാലയോ ഐപിഒയിൽ ഓഹരി വിൽക്കുന്നില്ല. അതേസമയം, രത്തൻ ടാറ്റ വിൽക്കുന്നുണ്ട്.