വിശദീകരണവുമായി അദാനി; വാക്കുകൾ വളച്ചൊടിച്ചു, അധികാര കൈമാറ്റത്തിന് സമയം നിശ്ചയിച്ചിട്ടില്ല
നിലവിൽ 62 വയസ്സുള്ള ഗൗതം അദാനി, 70 വയസ്സാകുമ്പോഴേക്കും ഗ്രൂപ്പിന്റെ നിയന്ത്രണം പൂർണമായും മക്കളിലേക്കും അനന്തരവന്മാരിലേക്കും കൈമാറാനുള്ള ആലോചനയാണ് നടത്തുന്നതെന്നായിരുന്നു റിപ്പോർട്ട്. ഇന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളെല്ലാം നേട്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്.

അദാനി ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് 2030കളുടെ തുടക്കത്തോടെ ഗൗതം അദാനി ഒഴിഞ്ഞേക്കുമെന്ന റിപ്പോർട്ടുകളിൽ വിശദീകരണവുമായി ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ അദാനി എന്റർപ്രൈസസ്. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗൗതം അദാനി തലമുറമാറ്റത്തെ കുറിച്ച് സംസാരിച്ചത്.
എന്നാൽ, അദ്ദേഹത്തിന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും തലമുറമാറ്റത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും അദാനി എന്റർപ്രൈസസ് വ്യക്തമാക്കി. തലമുറമാറ്റം നടക്കുമെന്നും അത് ബിസിനസ് രംഗത്തെ വളർച്ചയ്ക്ക് അനിവാര്യമാണെന്നുമാണ് ചെയർമാൻ പറഞ്ഞതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച വിശദീകരണ റിപ്പോർട്ടിൽ അദാനി എന്റർപ്രൈസസ് വ്യക്തമാക്കി.
അധികാര കൈമാറ്റം ഒറ്റയടിക്ക് നടക്കുന്ന ഒന്നല്ല. അതിന് തൽകാലം സമയവും നിശ്ചയിച്ചിട്ടില്ല. ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില നിർണയത്തിൽ കമ്പനിയുടെ മാനേജ്മെന്റിന് നിയന്ത്രണമില്ലെന്നും ഇന്നലെ ഓഹരി വിലയിലുണ്ടായ വ്യതിയാനങ്ങൾ പൂർണമായും വിപണിയിലെ ചലനങ്ങൾക്ക് അനുസൃതമായാണെന്നും അദാനി എന്റർപ്രൈസസ് വ്യക്തമാക്കി. ഇന്നലെ അദാനി എന്റർപ്രൈസസ് ഓഹരി വില മൂന്ന് ശതമാനത്തോളം താഴ്ന്നിരുന്നു.
അദാനിയുടെ തലമുറമാറ്റം
നിലവിൽ 62 വയസ്സുള്ള ഗൗതം അദാനി, 70 വയസ്സാകുമ്പോഴേക്കും ഗ്രൂപ്പിന്റെ നിയന്ത്രണം പൂർണമായും മക്കളിലേക്കും അനന്തരവന്മാരിലേക്കും കൈമാറാനുള്ള ആലോചനയാണ് നടത്തുന്നതെന്നായിരുന്നു ബ്ലൂംബെർഗിന്റെ റിപ്പോർട്ട്. 2030ന്റെ തുടക്കത്തോടെയായിരിക്കും ഇതെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
അദാനി ഗ്രൂപ്പിന്റെ അടുത്ത ചെയർമാനാകാൻ കൂടുതൽ സാധ്യത ഗൗതം അദാനിയുടെ മൂത്ത മകനും നിലവിൽ അദാനി പോർട്സ് മാനേജിങ് ഡയറക്ടറുമായ കരൺ അദാനിക്കാണ്. ഇളയ മകൻ ജീത് അദാനി, അനന്തരവന്മാരായ പ്രണവ് അദാനി, സാഗർ അദാനി എന്നിവരും താക്കോൽസ്ഥാനങ്ങളിലേക്ക് എത്തിയേക്കുമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
ഓഹരികളിൽ നേട്ടം
ഇന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളെല്ലാം നേട്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്. 5.03 ശതമാനം ഉയർന്ന് അദാനി വിൽമറാണ് നേട്ടത്തിൽ മുന്നിൽ. അദാനി എന്റർപ്രൈസസ് 2.5 ശതമാനം, അദാനി പോർട്സ് 2.75 ശതമാനം, അംബുജ സിമന്റ് 2.7 ശതമാനം എന്നിങ്ങനെയും നേട്ടത്തിലാണ്.
ഇക്കഴിഞ്ഞ ജൂൺപാദത്തിൽ മുൻവർഷത്തെ സമാനപാദത്തിലെ നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്ക് കരകയറിയതും ഓഹരി വിൽപന നീക്കവും അദാനി വിൽമർ ഓഹരികൾക്ക് ഇന്ന് ഊർജമായിട്ടുണ്ട്. ചില ബ്രോക്കറേജുകൾ അനുകൂല സ്റ്റാറ്റസ് നൽകിയതും നേട്ടമാണ്.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)