കൊച്ചിയുടെയും തിരുവനന്തപുരത്തിന്റെയും 'മുന്നേറ്റമറിയാൻ' ഈസ് ഓഫ് മൂവിങ്ങുമായി ഒഎംഐ ഫൗണ്ടേഷൻ
50,000ൽ അധികം പേരെ സംഘടിപ്പിച്ചുള്ള സർവേയും നടത്തിയിരുന്നു. ആക്ടീവ് ആൻഡ് ഷെയേർഡ് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിൽ കൊച്ചി മുന്നിലാണെന്ന് സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പൊതുഗതാഗതം സ്വീകരിക്കുന്നതിൽ കൊച്ചി മൂന്നാംസ്ഥാനത്തുണ്ട്.

തിരുവനന്തപുരം, കൊച്ചി നഗരങ്ങളുടെ സുസ്ഥിരമായ മൊബിലിറ്റി സംവിധാനങ്ങളുടെ മുന്നേറ്റം വിശകലനം ചെയ്യുന്ന സൂചികയുമായി ഒഎംഐ ഫൗണ്ടേഷൻ. 'ഈസ് ഓഫ് മൂവിങ്ങ് ഇൻഡെക്സ് - തിരുവനന്തപുരം ആൻഡ് കൊച്ചി സിറ്റി പ്രൊഫൈൽസ്' എന്ന സൂചികയാണ് തിരുവനന്തപുരത്ത് നടന്ന ക്ലോസ്ഡ് ഡോർ കോൺഫറൻസിൽ പുറത്തിറക്കിയത്.
നഗരങ്ങളിലെ മൊബിലിറ്റി രേഖപ്പെടുത്തുകയും മാനദണ്ഡമാക്കാനുമായി ഒഎംഐ ഫൗണ്ടേഷൻ വികസിപ്പിച്ച തെളിവുകൾ അടിസ്ഥാനമാക്കിയ ചട്ടക്കൂടാണിത്. ഇതിനുമുന്നോടിയായി 50,000ൽ അധികം പേരെ സംഘടിപ്പിച്ചുള്ള സർവേയും നടത്തിയിരുന്നു.
ആക്ടീവ് ആൻഡ് ഷെയേർഡ് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിൽ കൊച്ചി മുന്നിലാണെന്ന് സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പൊതുഗതാഗതം സ്വീകരിക്കുന്നതിൽ കൊച്ചി മൂന്നാംസ്ഥാനത്തുണ്ട്. ബൈസിക്കിൾ ഉടമസ്ഥതാ ശതമാനത്തിൽ രണ്ടാംസ്ഥാനത്താണ് തിരുവനന്തപുരം. റോഡ് അടിസ്ഥാന സൗകര്യത്തിൽ തിരുവനന്തപുരം രണ്ടാംസ്ഥാനത്തും കൊച്ചി മൂന്നാംസ്ഥാനത്തുമാണ്.
പൊതുഗതാഗതം ഉപയോഗിക്കുന്ന സ്ത്രീകളുടെയും ട്രാൻസ്/നോൺ-ബൈനറി വ്യക്തികളുടെയും ശതമാനത്തിലും രണ്ടാംസ്ഥാനത്താണ് തിരുവനന്തപുരം. ഈ ശ്രേണിയിൽ താങ്ങാവുന്ന ചെലവിൽ യാത്ര ചെയ്യാവുന്ന രണ്ട് നഗരങ്ങളാണ് കൊച്ചിയും തിരുവനന്തപുരവുമെന്നും റിപ്പോർട്ടിലുണ്ട്.
നഗര മൊബിലിറ്റിയിൽ കൂടുതൽ പുരോഗതിക്കുള്ള രൂപരേഖയായി പ്രവർത്തിക്കുകയാണ് ഈസ് ഓഫ് മൂവിങ്ങ് ഇൻഡെക്സ് - തിരുവനന്തപുരം ആൻഡ് കൊച്ചി സിറ്റി പ്രൊഫൈൽസ് സൂചികയെന്ന് ഒഎംഐ ഫൗണ്ടേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഐശ്വര്യ രാമൻ പറഞ്ഞു.