വിലക്കയറ്റം ആർബിഐ പറയുന്നു; ക്ഷമ വേണം, സമയമെടുക്കും
ഒൻപതാം തവണയും റിസർവ് ബാങ്ക് പലിശനിരക്കിൽ മാറ്റം വരുത്താത്തതിന്റെ ലക്ഷ്യം വിലക്കയറ്റത്തോത് പിടിച്ചു നിർത്തുകയാണ്. വിലക്കയറ്റത്തോത് 4 ശതമാനത്തിലെത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം. വിലക്കയറ്റം കുറയുന്നുണ്ടെങ്കിലും ഇതിന്റെ വേഗം കുറവാണെന്നും, ലക്ഷ്യത്തിലെത്താൻ ഇനിയും ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
ഒൻപതാം തവണയും റിസർവ് ബാങ്ക് പലിശനിരക്കിൽ മാറ്റം വരുത്താത്തതിന്റെ ലക്ഷ്യം വിലക്കയറ്റത്തോത് പിടിച്ചു നിർത്തുകയാണ്. വിലക്കയറ്റത്തോത് 4 ശതമാനത്തിലെത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം. വിലക്കയറ്റം കുറയുന്നുണ്ടെങ്കിലും ഇതിന്റെ വേഗം കുറവാണെന്നും, ലക്ഷ്യത്തിലെത്താൻ ഇനിയും ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
ഒൻപതാം തവണയും റിസർവ് ബാങ്ക് പലിശനിരക്കിൽ മാറ്റം വരുത്താത്തതിന്റെ ലക്ഷ്യം വിലക്കയറ്റത്തോത് പിടിച്ചു നിർത്തുകയാണ്. വിലക്കയറ്റത്തോത് 4 ശതമാനത്തിലെത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം. വിലക്കയറ്റം കുറയുന്നുണ്ടെങ്കിലും ഇതിന്റെ വേഗം കുറവാണെന്നും, ലക്ഷ്യത്തിലെത്താൻ ഇനിയും ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
ന്യൂഡൽഹി∙ ഒൻപതാം തവണയും റിസർവ് ബാങ്ക് പലിശനിരക്കിൽ മാറ്റം വരുത്താത്തതിന്റെ ലക്ഷ്യം വിലക്കയറ്റത്തോത് പിടിച്ചു നിർത്തുകയാണ്. വിലക്കയറ്റത്തോത് 4 ശതമാനത്തിലെത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം.
വിലക്കയറ്റം കുറയുന്നുണ്ടെങ്കിലും ഇതിന്റെ വേഗം കുറവാണെന്നും, ലക്ഷ്യത്തിലെത്താൻ ഇനിയും ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് ആശങ്കയായി തുടരുന്നത്. അതുകൊണ്ടു തന്നെ പലിശയിലെ കുറവ് ഉടനെ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിലയിരുത്തൽ.
വിപണിയിലെ പണലഭ്യത കുറച്ച് വിലക്കയറ്റത്തോത് (നാണ്യപ്പെരുപ്പം) വരുതിയാലാക്കാനാണ് ഉയർന്ന പലിശനിരക്ക്. നടപ്പുസാമ്പത്തിക വർഷത്തെ വളർച്ചാനിരക്ക് അനുമാനം 7.2 ശതമാനമായും വിലക്കയറ്റത്തോത് സംബന്ധിച്ച അനുമാനം 4.5 ശതമാനമായും നിലനിർത്തി.
പലിശ 0.25% കുറയ്ക്കണമെന്ന് ഇത്തവണയും 2 അംഗങ്ങൾ
തുടർച്ചയായി രണ്ടാം തവണയും 6 പേരുള്ള പണനയസമിതിയിൽ 2 പേർ പലിശ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. മലയാളി അംഗമായ പ്രഫ.ജയന്ത് ആർ.വർമ, ഡോ.അഷിമ ഗോയൽ എന്നിവരാണ് 0.25% കുറവ് വേണമെന്ന് നിർദേശിച്ചത്. നാലാം തവണയാണ് പ്രഫ.ജയന്ത് നിരക്ക് വെട്ടിക്കുറയ്ക്കൽ ആവശ്യപ്പെടുന്നത്. ആർബിഐ ഗവർണർ അടക്കം മറ്റ് 4 പേരും ഇക്കുറിയും നിരക്കിൽ മാറ്റം വേണ്ടെന്നാണ് അഭിപ്രായപ്പെട്ടത്.
ക്രെഡിറ്റ് സ്കോറിന് ഒരു മാസം കാക്കേണ്ട
പുതിയ ക്രെഡിറ്റ് സ്കോറിനായി ഇനി ഒരു മാസം കാത്തിരിക്കേണ്ട. നിലവിൽ ബാങ്കുകൾ അടക്കമുള്ള ധനകാര്യസ്ഥാപനങ്ങൾ മാസത്തിലൊരിക്കൽ മാത്രമാണ് ഉപയോക്താക്കളുടെ വായ്പാവിവരങ്ങൾ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളുമായി (സിഐസി) പങ്കുവയ്ക്കുന്നത്. 2025 ജനുവരി 1 മുതൽ രണ്ടാഴ്ച കൂടുമ്പോൾ ഈ വിവരം കൈമാറണമെന്ന് ആർബിഐ ഉത്തരവിട്ടു. വായ്പ തിരിച്ചടച്ചുകഴിഞ്ഞവർക്ക് ഒരു മാസം കാത്തിരിക്കാതെ തന്നെ പുതിയ സ്കോർ ലഭിക്കും.
യുപിഐ വഴി നികുതി ഇടപാട്; പരിധി 5 ലക്ഷമാക്കി
യുപിഐ വഴി നടത്താവുന്ന നികുതി ഇടപാടുകളുടെ പരിധി 5 ലക്ഷം രൂപയാക്കി ആർബിഐ ഉയർത്തി. നിലവിൽ ഒരു ലക്ഷം രൂപയാണ്. പ്രത്യക്ഷ, പരോക്ഷ നികുതി അടയ്ക്കുന്നതിന് ഇത് സഹായകരമാണെന്ന് ആർബിഐ ചൂണ്ടിക്കാട്ടി.
തട്ടിപ്പ് വായ്പാ ആപ്പുകൾ തടയാൻ പട്ടിക
തട്ടിപ്പ് വായ്പാ ആപ്പുകൾ വഴിയുള്ള തട്ടിപ്പ് പെരുകുന്നത് തടയാൻ ആർബിഐയുടെ നിർണായക പ്രഖ്യാപനം. അംഗീകൃത വായ്പാ ആപ്ലിക്കേഷനുകളുടെ പട്ടിക റിസർവ് ബാങ്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. നിലവിലെ ചട്ടപ്രകാരം റിസർവ് ബാങ്ക് നിയന്ത്രിക്കുന്ന ധനകാര്യ സ്ഥാപനവുമായി ചേർന്ന് മാത്രമേ ആപ് വഴി വായ്പ നൽകാവൂ. എന്നാൽ തട്ടിപ്പ് ആപ്പുകൾ അനധികൃതമായി ധനകാര്യസ്ഥാപനങ്ങളുടെ പേരുപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ ഇടപാട്
കുട്ടികൾക്ക് രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് സ്വന്തം ഫോണിൽ യുപിഐ ആപ് വഴി പണമിടപാട് നടത്താൻ അവസരമൊരുങ്ങുന്നു. ഇതിനായി ഡെലിഗേറ്റഡ് പേയ്മെന്റ്സ് സംവിധാനം റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. ഒരാൾക്ക് അയാളുടെ അക്കൗണ്ടിലെ നിശ്ചിത തുക, മറ്റൊരാൾക്ക് യുപിഐ വഴി ഉപയോഗിക്കാൻ സൗകര്യമൊരുക്കുന്ന സംവിധാനമാണിത്.
എത്ര തുക വരെ മറ്റൊരാൾക്ക് ഉപയോഗിക്കാമെന്ന് ഉപയോക്താവിന് നിശ്ചയിക്കാം. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ ഇടപാട് നടത്താൻ ഇത് അവസരം നൽകും. ഉദാഹരണമായി, നിങ്ങൾക്കു വേണ്ടി സാധനങ്ങൾ വാങ്ങാൻ പോകുന്ന ഒരു ബന്ധുവിനെയോ സുഹൃത്തിനെയോ ഡെലിഗേറ്റഡ് പേയ്മെന്റ്സ് നടത്താൻ അനുവദിച്ചാൽ അയാളുടെ അക്കൗണ്ടിൽ പണമില്ലെങ്കിലും നിങ്ങളുടെ പണമുപയോഗിച്ച് കാര്യം നടക്കും
ടോപ്–അപ് ഭവന വായ്പയിൽ ആശങ്ക
∙ ടോപ്–അപ് ഭവന വായ്പകൾ വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി റിസർവ് ബാങ്ക്. നിലവിലുള്ള ഹൗസിങ് വായ്പകൾക്കു മേൽ മറ്റ് ആവശ്യങ്ങൾക്ക് അധികമായി നൽകുന്നതാണ് ടോപ്–അപ് വായ്പകൾ. ഇവ അനുവദിക്കുന്നതിൽ ചില ധനകാര്യസ്ഥാപനങ്ങൾ കൃത്യമായ മുൻകരുതലുകൾ പാലിക്കുന്നില്ല. സ്വർണ വായ്പയ്ക്കൊപ്പവും ഇത്തരം ടോപ്–അപ് ലോണുകൾ നൽകുന്നുണ്ടെന്നും ആർബിഐ ചൂണ്ടിക്കാട്ടി.
ഈടില്ലാത്ത വ്യക്തിഗത വായ്പകളുടെ കാര്യത്തിലും ആർബിഐ ആശങ്ക പ്രകടിപ്പിച്ചു.
ഈടില്ലാത്ത വായ്പകൾ കുറയ്ക്കാനാണ് കഴിഞ്ഞ നവംബറിൽ ധനകാര്യസ്ഥാപനങ്ങളുടെ കരുതൽ ധന നീക്കിയിരിപ്പു (റിസ്ക് വെയ്റ്റേജ്) വ്യവസ്ഥ ആർബിഐ പരിഷ്കരിച്ചത്. ഇതുമൂലം പേഴ്സണൽ ലോണുകൾ കുറഞ്ഞു തുടങ്ങിയെങ്കിലും ക്രെഡിറ്റ് കാർഡ് വായ്പകളിൽ ആശങ്ക രേഖപ്പെടുത്തി. കർശന നടപടിയെടുത്തിട്ടും ക്രെഡിറ്റ് കാർഡ് ഔട്സ്റ്റാൻഡിങ് ജൂണിൽ 23.3% എന്ന ഉയർന്ന നിലയിലാണെന്ന് ആർബിഐ ചൂണ്ടിക്കാട്ടി.
ബദൽ നിക്ഷേപമാർഗങ്ങൾ കൂടുതൽ ആകർഷകമാകുന്നതുവഴി ബാങ്കുകളുടെ നിക്ഷേപ വളർച്ച കുറയുന്നതിലും റിസർവ് ബാങ്ക് ഗവർണർ ആശങ്ക രേഖപ്പെടുത്തി. ഇത് പരിഹരിക്കാനായി ബാങ്കുകൾ നൂതനമായ സേവിങ്സ് ഉൽപന്നങ്ങൾ പുറത്തിറക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
റിസർവ് ബാങ്ക് അനുമാനം
പാദം വളർച്ച വിലക്കയറ്റതോത്
ഏപ്രിൽ–ജൂൺ (2024) 7.1% 4.9%
ജൂലൈ–സെപ്റ്റംബർ 7.2% 4.4%
ഒക്ടോബർ–ഡിസംബർ 7.3% 4.7%
ജനുവരി–മാർച്ച് (2025) 7.2% 4.3%
സാമ്പത്തിക വർഷമാകെ 7.2% 4.5%
ഏപ്രിൽ–ജൂൺ (2025) 7.2% 4.4%