ചായ കുടിച്ചാലും ക്യൂ ആർ കോഡ്, പണം പോകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
സാധനം വാങ്ങി നേരിട്ട് പണം നല്കുന്ന ശീലം നമ്മള് മറന്നു തുടങ്ങി.ഇന്ന് ഓണ്‍ലൈന്‍ പേയ്മെന്റുകളുടെ കാലമാണ്. ഒരു ചായ കുടിച്ചാലും ക്യൂ ആര് കോഡ് സ്കാന്‍ ചെയ്താണ് പണം നല്‍കുന്നത്. എന്നാല്‍ വ്യാപാരികളുടെ പരാതി പണം കൃത്യമായി അക്കൗണ്ടില്‍ എത്തുന്നില്ലെന്നാണ്. പണം നല്‍കുന്നതിലും തട്ടിപ്പ് നടക്കുന്നുവെന്ന്

സാധനം വാങ്ങി നേരിട്ട് പണം നല്കുന്ന ശീലം നമ്മള് മറന്നു തുടങ്ങി. ഇന്ന് ഓണ്‍ലൈന്‍ പേയ്മെന്റുകളുടെ കാലമാണ്. ഒരു ചായ കുടിച്ചാലും ക്യൂ ആര് കോഡ് സ്കാന്‍ ചെയ്താണ് പണം നല്‍കുന്നത്. എന്നാല്‍ വ്യാപാരികളുടെ പരാതി പണം കൃത്യമായി അക്കൗണ്ടില്‍ എത്തുന്നില്ലെന്നാണ്. പണം നല്‍കുന്നതിലും തട്ടിപ്പ് നടക്കുന്നുവെന്ന് സാരം. മുന്‍കൂട്ടി സെറ്റ് ചെയ്തു വെച്ച മെസേജുകള്‍ കാണിക്കുക, ക്യൂ.ആര്. കോഡില്‍ കൃത്രിമം കാണിക്കല്‍ അങ്ങനെ പോകുന്നു തട്ടിപ്പുകള്‍. എന്നാല്‍ ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷ നേടാന്‍ വ്യാപാരികള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
സൗണ്ട്പോഡ് ഉപയോഗിക്കുക
സൗണ്ട്പോഡ് എന്ന് പറയുന്നത് ഒരു ഓഡിയോ ഡിവൈസാണ്. ഇത് വ്യാപാരികളെ ക്യൂആര്‍ കോഡ് പേയ്മെന്റുകള്‍ ട്രാക്ക് ചെയ്യാന്‍ സഹായിക്കും. അതായത് പേയ്മെന്റ് ലഭിച്ചാല്‍ ഉടന്‍ ഒരു ഓഡിയോ അലര്‍ട്ട് കടയുടമകള്‍ക്ക് ലഭിക്കും. ഗൂഗിള്‍ പേ പുതിയ അപ്ഡേറ്റുകളുമായി സൗണ്ട്പോഡ് ലഭ്യമാക്കിയിട്ടുണ്ട്. ഫോണ്‍പേയും ഈ സേവനം നല്‍കുന്നുണ്ട്.
ക്യൂ ആര് കോഡ് സ്കാനര്‍ പുറത്ത് വയ്ക്കരുത്
പൊതുവേ ക്യൂ ആര് കോഡ് കടയുടെ പുറത്ത് ഒട്ടിച്ചു വയ്ക്കുന്ന ശീലമുണ്ട്. ഇത് പല തട്ടിപ്പുകള്‍ക്കും വഴിയൊരുക്കും. അതിനാല്‍ ഇത്തരം സ്റ്റിക്കറുകള്‍ പണമിടപാട് നടത്തുന്നവരുടെ മേല്‍നോട്ടത്തില്‍ ആയിരിക്കണം.
∙ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് പ്രാധാന്യം കൊടുക്കുക. ഇത് ചെക്ക്ഔ ട്ട് സമയം വലിയ രീതിയില്‍ കുറയ്ക്കാന്‍ സാധിക്കും
∙പണം അക്കൗണ്ടില്‍ വന്നോ എന്ന് ചെക്ക് ചെയ്യാം. ഉപഭോക്താവ് ഫോണ്‍ ഉയര്‍ത്തി കാണിച്ചാലും അക്കൗണ്ടില്‍ പണം വന്നെന്ന് ഉറപ്പാക്കോണ്ടത് കടയുടമയാണ്.
∙വിവിധ ഓണ്‍ലൈന്‍ പണമിടപാട് പ്ലാറ്റ്ഫോമുകളുണ്ട്. അതിനാല്‍ മികച്ചത് തിരഞ്ഞെടുക്കുക
∙അതേസമയം, വ്യാപാരികള്‍ കടയിലേക്ക് ആവശ്യമായ സാധാനങ്ങള്‍ വാങ്ങുന്നതിനും മറ്റുമായി യുപിഐ സേവനങ്ങളിലൂടെയാകും പണം നല്‍കുക. യുപിഐ ഇടപാട് നടത്തുന്ന വ്യാപാരികള്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാം.
∙പണം കൊടുക്കണ്ട വ്യക്തിയുടെ പ്രൊഫൈല്‍ പരിശോധിക്കുക, കൃത്യമാണെന്ന് ഉറപ്പുവരുത്തുക
∙പണം സ്വീകരിക്കുമ്പോള്‍, വ്യക്തിയുടെ യുപിഐ പിന് നമ്പര്‍ നല്‍കേണ്ടതില്ല
∙യുപിഐ പിന് ആരുമായും പങ്കുവയ്ക്കരുത്
∙ഗുണഭോക്താവിന്റെ ഐഡന്റിറ്റി കൃത്യമായി പരിശോധിക്കുക
∙പരിചയമില്ലാത്ത വ്യക്തികളില്‍ നിന്നുള്ള പേയ്മെന്റ് അഭ്യര്‍ത്ഥനങ്ങള്‍ സ്വീകരിക്കരുത്
∙ഇടയ്ക്ക് യുപിഐ പിന് നമ്പര്‍ മാറ്റുന്നത് ഉചിതമാണ്