1996ൽ വി.ജി. സിദ്ധാർഥ തുടക്കമിട്ട കോഫി ഷോപ്പ് ശൃംഖലയാണ് കഫേ കോഫി ഡേ. ബെംഗളൂരുവിലെ ബ്രിഗേഡ് റോഡിലായിരുന്നു ആദ്യ സ്റ്റോർ. പിന്നീട് ഇന്ത്യയിലെമ്പാടുമായി സാന്നിധ്യം വ്യാപിപ്പിച്ചു. 850 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം.

1996ൽ വി.ജി. സിദ്ധാർഥ തുടക്കമിട്ട കോഫി ഷോപ്പ് ശൃംഖലയാണ് കഫേ കോഫി ഡേ. ബെംഗളൂരുവിലെ ബ്രിഗേഡ് റോഡിലായിരുന്നു ആദ്യ സ്റ്റോർ. പിന്നീട് ഇന്ത്യയിലെമ്പാടുമായി സാന്നിധ്യം വ്യാപിപ്പിച്ചു. 850 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1996ൽ വി.ജി. സിദ്ധാർഥ തുടക്കമിട്ട കോഫി ഷോപ്പ് ശൃംഖലയാണ് കഫേ കോഫി ഡേ. ബെംഗളൂരുവിലെ ബ്രിഗേഡ് റോഡിലായിരുന്നു ആദ്യ സ്റ്റോർ. പിന്നീട് ഇന്ത്യയിലെമ്പാടുമായി സാന്നിധ്യം വ്യാപിപ്പിച്ചു. 850 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രമുഖ കോഫി ഷോപ്പ് ശൃഖലയായ കഫേ കോഫി ഡേയ്ക്ക് (Cafe Coffee Day) എതിരെ പാപ്പരത്ത (ഇൻസോൾവൻസി) നടപടിക്ക് ബെംഗളൂരുവിലെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി/NCLT) അനുമതി നൽകിയതിന് പിന്നാലെ ഓഹരി വിലയിൽ വൻ ഇടിവ്. മാതൃസ്ഥാപനമായ കോഫി ഡേ എന്റർപ്രൈസസിന്റെ (CDEL) ഓഹരി വില ഇന്ന് 17% വരെ ഇടിഞ്ഞു. നിലവിൽ എൻഎസ്ഇയിൽ വ്യാപാരം പുരോഗമിക്കുന്നത് 16.37% താഴ്ന്ന് 38.97 രൂപയിൽ. 37.56 രൂപവരെയാണ് ഒരുവേള ഓഹരി വില താഴ്ന്നത്.

പാപ്പർ നടപടിക്ക് തുടക്കം
 

ADVERTISEMENT

ഐഡിബിഐ ട്രസ്റ്റീഷിപ്പ് സർവീസസ് (IDBITSL) നൽകിയ ഹർജി പരിഗണിച്ചാണ് കോഫി ഡേ എന്റർ‌പ്രൈസസിനെതിരെ പാപ്പരത്ത നടപടിക്ക് എൻസിഎൽടിയുടെ അനുമതി. 228.45 കോടി രൂപയുടെ കുടിശിക വരുത്തിയെന്നായിരുന്നു പരാതി. പാപ്പർ നടപടി ആരംഭിച്ചതോടെ, കമ്പനിയുടെ നിയന്ത്രണം ഇന്ററിം റൊസൊല്യൂഷൻ പ്രൊഫഷണലിന് കൈമാറി. കോഫി ഷോപ്പ് ശൃംഖലയ്ക്ക് പുറമേ ബെംഗളൂരുവിൽ റിസോർട്ടും കമ്പനിക്കുണ്ട്. 

2019 മാർച്ചിൽ കോഫി ഡേ എന്റർപ്രൈസസിൽ നിന്ന് 100 കോടി രൂപ മതിക്കുന്ന കടപ്പത്രങ്ങൾ (NCDs) ഐഡിബിഐ ട്രസ്റ്റീഷിപ്പ് സർവീസസ് വാങ്ങിയിരുന്നു. ഇതിന്മേലുള്ള പലിശ സഹിതമുള്ള തിരിച്ചടവിൽ കോഫി ഡേ എന്റർപ്രൈസസ് വീഴ്ച വരുത്തിയതിനെ തുർന്നാണ് കേസ് എൻസിഎൽടിക്ക് മുമ്പിലെത്തിയത്. കമ്പനിക്കെതിരെ പാപ്പരത്ത നടപടി ആവശ്യപ്പെടാൻ ഐഡിബിഐ ട്രസ്റ്റീഷിപ്പ് സർവീസസിന്  അവകാശമില്ലെന്ന് കോഫി ഡേ എന്റർപ്രൈസസ് വാദിച്ചെങ്കിലും എൻസിഎൽടി അംഗീകരിച്ചില്ല.

ADVERTISEMENT

എന്താണ് പാപ്പരത്ത നടപടി?
 

വായ്പ തിരിച്ചടയ്ക്കാൻ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ 2016ലെ ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് (ഐബിസി) പ്രകാരമാണ് പാപ്പരത്ത നടപടി എടുക്കുന്നത്. ഐബിസിക്ക് വിധേയമാകുന്ന കമ്പനിയുടെ ഡയറക്ടർ ബോർഡിനെ പിരിച്ചുവിട്ട് നിയന്ത്രണം ഇന്ററിം റെസൊല്യൂഷൻ പ്രൊഫഷണലിനെ ഏൽപ്പിക്കും. കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സ് രൂപീകരിക്കുംവരെയാണിത്. തുടർന്ന്, കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സാണ് വായ്പാദാതാക്കൾക്കുള്ള നഷ്ടം നികത്താനുള്ള പരിഹാര നടപടികൾ ആസൂത്രണം ചെയ്യുക. ആസ്തി വിറ്റഴിക്കുന്നതും പ്രവർത്തനം പുനഃക്രമീകരിക്കുന്നതും ഉൾപ്പെടെയുള്ള നടപടികളിലൂടെയാണിത്.

ADVERTISEMENT

സിദ്ധാർഥയുടെ കഫേ കോഫി ഡേ
 

1996ൽ വി.ജി. സിദ്ധാർഥ തുടക്കമിട്ട കോഫി ഷോപ്പ് ശൃംഖലയാണ് കഫേ കോഫി ഡേ. ബെംഗളൂരുവിലെ ബ്രിഗേഡ് റോഡിലായിരുന്നു ആദ്യ സ്റ്റോർ. പിന്നീട് ഇന്ത്യയിലെമ്പാടുമായി സാന്നിധ്യം വ്യാപിപ്പിച്ചു. ഉപയോക്താക്കളിൽ നിന്ന് മികച്ച സ്വീകാര്യത കിട്ടിയെങ്കിലും കമ്പനി വൈകാതെ നഷ്ടത്തിലായി. 2019ൽ വി.ജി. സിദ്ധാർഥയെ മരിച്ചനിലയിൽ കണ്ടെത്തി.

പിന്നാലെ കമ്പനിയുടെ നിയന്ത്രണം അദ്ദേഹത്തിന്റെ പത്നി മാളവിക ഹെഗ്ഡേ ഏറ്റെടുത്തു. ചെലവ് ചുരുക്കിയും ബിസിനസ് ഇതര ആസ്തികൾ വിറ്റഴിച്ചും കടം പുനഃക്രമീകരിച്ചും കമ്പനിയുടെ പ്രവർത്തനം നിലനിർത്താൻ മാളവിക ശ്രമിച്ചു. ഇതിനിടെയാണ് ഐഡിബിഐ ട്രസ്റ്റീഷിപ്പ് സർവീസസുമായുള്ള നിയമപോരാട്ടം ഉണ്ടായതും കമ്പനി പാപ്പരത്ത നടപടിയിലേക്ക് വീണതും.

ഓഹരികളുടെ വീഴ്ച
 

കഴിഞ്ഞ 5 വർഷത്തിനിടെ 42% ഇടിവ് നേരിട്ട ഓഹരിയാണ് കോഫി ഡേ എന്റർപ്രൈസസ്. കഴിഞ്ഞ ഒരുവർഷത്തിനിടെ ഓഹരി 8% കയറി. കഴിഞ്ഞ ഒരുമാസമായി 24 ശതമാനത്തോളം നഷ്ടത്തിലുമാണുള്ളത്. 850 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം.

English Summary:

Cafe Coffee Day Faces Bankruptcy: NCLT Approves Insolvency Proceedings