കമ്പനിയുടെ സ്വർണവായ്പാ ഇതര ബിസിനസുകളിൽ മികച്ച നേട്ടം കൈവരിക്കുന്നതിനൊപ്പം ആസ്തിയിലും ലാഭത്തിലും കരുത്തേകാൻ സ്വർണ ഇതര വായ്പാ സ്ഥാപനങ്ങൾക്ക് കഴിഞ്ഞുവെന്ന് മണപ്പുറം ഫിനാൻസ് എംഡിയും സിഇഒയുമായ വി.പി. നന്ദകുമാർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യസ്ഥാപനവും (NBFC) ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണപ്പണയ സ്ഥാപനങ്ങളിലൊന്നുമായ മണപ്പുറം ഫിനാൻസ് (Manappuram Finance), നടപ്പുവർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 556.5 കോടി രൂപയുടെ സംയോജിത ലാഭം നേടി. മുൻവർഷത്തെ സമാനപാദത്തിലെ 498 കോടി രൂപയേക്കാൾ 11.7 ശതമാനമാണ് വളർച്ച. മൊത്തം വായ്പകൾ 21% ഉയർന്ന് 44,932 കോടി രൂപയായി.

23% ഉയർന്ന് 2,488 കോടി രൂപയാണ് സംയോജിത പ്രവർത്തന വരുമാനം. മൊത്തം സ്വർണ വായ്പകൾ 14.8% വർധിച്ച് 23,647 കോടി രൂപയായി. ജൂൺ 30 വരെയുള്ള കണക്കുപ്രകാരം കമ്പനിക്ക് 26 ലക്ഷം സജീവ സ്വർണ വായ്പാ ഇടപാടുകാരുണ്ട്. ഉപസ്ഥാപനങ്ങളെ കൂട്ടാതെയുള്ള കമ്പനിയുടെ കഴിഞ്ഞപാദ ലാഭം 441 കോടി രൂപയാണ്.

ADVERTISEMENT

ആശീർവാദിന് 100 കോടി ലാഭം
 
ഉപസ്ഥാപനമായ ആശീർവാദ് മൈക്രോഫിനാൻസിന്റെ മൊത്തം വായ്പകൾ 21% വർധിച്ച് 12,310 കോടി രൂപയായി. 100 കോടി രൂപയാണ് ലാഭം. ഭവന വായ്പകളിൽ ശ്രദ്ധിക്കുന്ന ഉപസ്ഥാപനമായ മണപ്പുറം ഹോം ഫിനാൻസിന്റെ വായ്പകൾ 32% ഉയർന്ന് 1,587 കോടി രൂപയിലെത്തി. വാഹന വായ്പാ വിഭാഗത്തിന്റെ വായ്പകൾ 63.4% മുന്നേറി 4,541 കോടി രൂപയുമായി.

Image : iStock/Muralinath
ADVERTISEMENT

മണപ്പുറം ഫിനാൻസിന്റെ മൊത്തം നിഷ്ക്രിയ ആസ്തി (GNPA) 1.96 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തി (NNPA) 1.7 ശതമാനവുമാണ്. 29.6 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം (CAR). 38,463 കോടി രൂപയാണ് മണപ്പുറം ഫിനാൻസിന്റെ സംയോജിത കടം. കമ്പനിയുടെ സ്വർണവായ്പാ ഇതര ബിസിനസുകളിൽ മികച്ച നേട്ടം കൈവരിക്കുന്നതിനൊപ്പം ആസ്തിയിലും ലാഭത്തിലും കരുത്തേകാൻ സ്വർണ ഇതര വായ്പാ സ്ഥാപനങ്ങൾക്ക് കഴിഞ്ഞുവെന്ന് മണപ്പുറം ഫിനാൻസ് എംഡിയും സിഇഒയുമായ വി.പി. നന്ദകുമാർ പറഞ്ഞു.

ഇന്നലെ 2.34% താഴ്ന്നാണ് മണപ്പുറം ഫിനാൻസിന്റെ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിൽ 1.41% നഷ്ടവുമായി 203.80 രൂപയിലാണ് ഓഹരിയുള്ളത്.

English Summary:

Manappuram Finance has announced a strong set of Q1 results with a consolidated profit of ₹557 crore, representing an 11.7% year-on-year growth. The company's gold loan business witnessed a 14.8% growth, while its subsidiaries, including Asirvad Microfinance and Manappuram Home Finance, also delivered strong performances.