നേടാം രണ്ടേകാൽ കിലോ സ്വർണവും 10 കിലോ വെള്ളിയും; ഓണം സ്വർണോൽസവത്തിന് തുടക്കം
ഇതിനകം സംസ്ഥാനത്തെ 4,745 സ്വർണ വ്യാപാരികൾ ഉപഭോക്താക്കൾക്ക് കൂപ്പണുകൾ നൽകിത്തുടങ്ങി. 7,000 സ്വർണ വ്യാപാരികൾ പദ്ധതിയിൽ അംഗമാകുമെന്നാണ് കരുതുന്നത്. 'സ്വർണം ആഭരണം മാത്രമല്ല, എക്കാലത്തെക്കുമുള്ള സമ്പാദ്യം' എന്ന സന്ദേശവുമായാണ് സമ്മാനപദ്ധതി.

ഓണത്തോട് അനുബന്ധിച്ച് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) ഒരുക്കുന്ന ഓണം സ്വർണോൽസവം-2024 സമ്മാനപദ്ധതിക്ക് തുടക്കം. ഇതിനകം സംസ്ഥാനത്തെ 4,745 സ്വർണ വ്യാപാരികൾ ഉപഭോക്താക്കൾക്ക് കൂപ്പണുകൾ നൽകിത്തുടങ്ങി. 7,000 സ്വർണ വ്യാപാരികൾ പദ്ധതിയിൽ അംഗമാകുമെന്നാണ് കരുതുന്നത്. രണ്ടേകാൽ കിലോ സ്വർണവും 10 കിലോ വെള്ളിയുമായാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്ന സമ്മാനം. ഒക്ടോബർ 31വരെയാണ് പദ്ധതി.
'സ്വർണം ആഭരണം മാത്രമല്ല, എക്കാലത്തെക്കുമുള്ള സമ്പാദ്യം' എന്ന സന്ദേശവുമായാണ് സമ്മാനപദ്ധതി സംഘടിപ്പിക്കുന്നതെന്ന് എകെജിഎസ്എംഎ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു.
2023ലെ ഓണക്കാലത്ത് ഏകദേശം 5,000 കോടി രൂപയുടെ സ്വർണാഭരണ വിൽപന കേരളത്തിൽ നടന്നിരുന്നു. 2022ലെ ഓണക്കാലത്തേക്കാൾ 20-25% അധികമായിരുന്നു അത്. ഓണവും വിവാഹ സീസണും ഒരുമിച്ചുവരുന്നു എന്നതാണ് ചിങ്ങത്തിന്റെ പ്രത്യേകത. സാധാരണ ഒരുദിവസം കേരളത്തിൽ 250-300 കോടി രൂപയുടെ സ്വർണാഭരണ വിൽപനയാണ് നടക്കുന്നത്. അക്ഷയ തൃതീയ, ഓണം വേളകളിൽ ഇത് വൻതോതിൽ ഉയരും.