സ്വർണത്തിന് ഇന്ന് വൻ വില വർധന; കൂടുതൽ തിരിച്ചടി കല്യാണ പർച്ചേസുകൾക്ക്, പണിക്കൂലിയടക്കം വില ഇങ്ങനെ
ഓണവും വിവാഹ സീസണും പടിവാതിലിൽ എത്തിനിൽക്കേ ആഭരണപ്രിയർക്കും കല്യാണാവശ്യത്തിന് ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശങ്ക പകർന്ന് സ്വർണ വില വീണ്ടും കുതിച്ചുയരുന്നു. ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്.
ഓണവും വിവാഹ സീസണും പടിവാതിലിൽ എത്തിനിൽക്കേ ആഭരണപ്രിയർക്കും കല്യാണാവശ്യത്തിന് ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശങ്ക പകർന്ന് സ്വർണ വില വീണ്ടും കുതിച്ചുയരുന്നു. ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്.
ഓണവും വിവാഹ സീസണും പടിവാതിലിൽ എത്തിനിൽക്കേ ആഭരണപ്രിയർക്കും കല്യാണാവശ്യത്തിന് ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശങ്ക പകർന്ന് സ്വർണ വില വീണ്ടും കുതിച്ചുയരുന്നു. ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്.
ഓണവും വിവാഹ സീസണും പടിവാതിലിൽ എത്തിനിൽക്കേ ആഭരണപ്രിയർക്കും കല്യാണാവശ്യത്തിന് ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശങ്ക പകർന്ന് സ്വർണ വില വീണ്ടും കുതിച്ചുയരുന്നു. കേരളത്തിൽ ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ചു. ഇതോടെ ഗ്രാമിന് വില 6,710 രൂപയും പവന് 53,680 രൂപയുമായി. പണിക്കൂലിയും ഹോൾമാർക്ക് ഫീസും നികുതിയും ചേരുമ്പോൾ സ്വർണാഭരണ വില ഇതിലും കൂടും.
കേന്ദ്രസർക്കാർ കഴിഞ്ഞമാസം അവതരിപ്പിച്ച ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചശേഷം സ്വർണം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്. കനം കുറഞ്ഞതും (ലൈറ്റ്‍വെയ്റ്റ്) കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് ഇന്ന് 40 രൂപ ഉയർന്ന് 5,550 രൂപയിലെത്തി. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ മുന്നേറിയ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല; ഗ്രാമിന് 92 രൂപയിലാണ് വ്യാപാരം.
റോക്കറ്റിലേറി രാജ്യാന്തര വില
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വിലക്കുതിപ്പ്. ഔൺസിന് കഴിഞ്ഞ ശനിയാഴ്ച (ഓഗസ്റ്റ് 17) രേഖപ്പെടുത്തിയ 2,509 ഡോളർ എന്ന റെക്കോർഡ് പഴങ്കഥയാക്കി വില 2,532 ഡോളർ വരെ ഉയർന്നു. ഇപ്പോൾ വില 2,517.41 ഡോളർ.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്ക അടുത്തമാസം അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന വിലയിരുത്തൽ ശക്തമായതാണ് സ്വർണ വിലയെ ഉയരത്തിലേക്ക് നയിക്കുന്നത്. പലിശനിരക്ക് കുറഞ്ഞാൽ യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (യുഎസ് ട്രഷറി ബോണ്ട് യീൽഡ്) ഡോളറിന്റെ മൂല്യവും താഴും. ഇതോടെ, നിക്ഷേപകർ ബോണ്ടിനെയും ഡോളറിനെയും കൈവിട്ട് സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് പണം മാറ്റും. നിലവിൽ, ഈ ട്രെൻഡുള്ളത് സ്വർണത്തിന് ഊർജമാകുന്നു.
കഴിഞ്ഞമാസങ്ങളിൽ ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ ഡോളർ ഇൻഡെക്സ് 106ന് മുകളിൽ ആയിരുന്നത് ഇപ്പോൾ 104.4ൽ ആണുള്ളത്. 4.6 ശതമാനമായിരുന്ന 10-വർഷ ട്രഷറി ബോണ്ട് യീൽഡ് 3.8 ശതമാനത്തിലേക്കും മൂക്കുകുത്തി. ഫലത്തിൽ, ഇവയിൽ നിന്ന് മെച്ചപ്പെട്ട ആദായം നിക്ഷേപകർക്ക് കിട്ടുന്നില്ല. ഇതാണ്, കൂടുതൽ നേട്ടം കിട്ടുന്ന സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് നിക്ഷേപകർ മാറുന്നതും.
യുദ്ധഭീതിയും പ്രതിസന്ധി; വില ഇനി എങ്ങോട്ട്?
റഷ്യ-യുക്രെയ്ൻ, ഇറാൻ/ഹമാസ്-ഇസ്രായേൽ സംഘർഷത്തിന് അയവില്ലാത്തത് രാജ്യാന്തര സമ്പദ്‍വ്യവസ്ഥയ്ക്കുമേൽ വീഴ്ത്തുന്ന കരിനിഴലും സ്വർണ വിലയെ മുന്നോട്ട് നയിക്കുകയാണ്. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിലെ 'സുരക്ഷിത നിക്ഷേപം' എന്ന പെരുമ എക്കാലത്തും സ്വർണത്തിനുണ്ട്. പ്രതിസന്ധികൾ മാറുമ്പോൾ നിക്ഷേപകർ സ്വർണത്തിൽ നിന്ന് പിന്മാറുകയും ചെയ്യും. എന്നാൽ, നിലവിൽ സ്ഥിതി സ്വർണത്തിന് അനുകൂലമാണ്.
രാജ്യാന്തര തലത്തിലെ സ്ഥിതി അത്ര മെച്ചമല്ലാത്തതിനാൽ ഇന്ത്യയുടെ റിസർവ് ബാങ്ക് അടക്കം കേന്ദ്രബാങ്കുകൾ കരുതൽ വിദേശനാണ്യ ശേഖരത്തിലേക്ക് ഇപ്പോൾ കൂടുതലായും വാങ്ങിക്കൂട്ടുന്നതും സ്വർണമാണ്. ഈ ട്രെൻഡ് തുടർന്നാൽ, രാജ്യാന്തര വില വൈകാതെ 2,566 ഡോളർ വരെ എത്തിയേക്കാമെന്ന് ചില നിരീക്ഷകർ പ്രവചിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ കേരളത്തിലും വില ഇനിയും ഉയരാം.
ഇന്ന് പൊന്നിന് എന്തു നൽകണം?
മൂന്ന് ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി), പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേർത്ത് കുറഞ്ഞത് 57,677 രൂപ കൊടുത്താൽ ഇന്നലെ കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാമായിരുന്നു. ഇന്നത് 58,110 രൂപയായി കൂടി. ഇന്നലത്തെ വിലയേക്കാൾ 433 രൂപ അധികം. ഒരുമിച്ച് 5-10 പവനോ അതിലധികോ ആഭരണം വിവാഹാവശ്യത്തിന് ഉൾപ്പെടെ വാങ്ങുന്നവർക്കാണ് ഇത് തിരിച്ചടിയാകുന്നത്.
പണിക്കൂലി ഓരോ ജ്വല്ലറി ഷോറൂമിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല. ബ്രാൻഡഡ് ആഭരണങ്ങൾക്ക് പണിക്കൂലി 20-30% വരെയുമാകാം. സ്വർണ വില കുറഞ്ഞുനിൽക്കുമ്പോൾ മുൻകൂർ ബുക്ക് ചെയ്യുന്നതാണ് വിലക്കയറ്റത്തിൽ നിന്ന് രക്ഷേനേടാനുള്ളൊരു പോംവഴി. ഇങ്ങനെ ബുക്ക് ചെയ്യുമ്പോൾ, പിന്നീട് വില ഉയർന്നാലും ബുക്ക് ചെയ്ത വിലയും വാങ്ങുന്ന ദിവസത്തെ വിലയും താരതമ്യം ചെയ്ത്, ഏതാണോ കുറവ്, ആ വിലയ്ക്ക് സ്വർണാഭരണം സ്വന്തമാക്കാം. പ്രമുഖ ജ്വല്ലറികളെല്ലാം ഈ ഓഫർ നൽകുന്നുണ്ട്.