ഓണത്തിരക്ക് കുറയ്ക്കാൻ ചെന്നൈ, മംഗളൂരു സ്പെഷൽ ട്രെയിനുകൾക്ക് സാധ്യത
തിരുവനന്തപുരത്തു നിന്നു ചെന്നൈയിലേക്കും മംഗളൂരുവിലേക്കും ഓണം സ്പെഷൽ ട്രെയിനുകൾ ഓടിക്കുന്നതു പരിഗണനയിലെന്നു റെയിൽവേ. ഓണം സീസണിൽ ആവശ്യത്തിനു ട്രെയിനില്ലെന്ന മനോരമ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അധികൃതർ.

തിരുവനന്തപുരം∙ തിരുവനന്തപുരത്തു നിന്നു ചെന്നൈയിലേക്കും മംഗളൂരുവിലേക്കും ഓണം സ്പെഷൽ ട്രെയിനുകൾ ഓടിക്കുന്നതു പരിഗണനയിലെന്നു റെയിൽവേ. ഓണം സീസണിൽ ആവശ്യത്തിനു ട്രെയിനില്ലെന്ന മനോരമ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അധികൃതർ. കൊച്ചുവേളി–ചെന്നൈ (കൊല്ലം,ചെങ്കോട്ട വഴി) സർവീസും കൊച്ചുവേളി–മംഗളൂരു സർവീസുമാണു പരിഗണിക്കുന്നത്. അതേസമയം ഹൈദരാബാദിൽ നിന്നു കേരളത്തിലേക്കുളള അധിക സർവീസ് സംബന്ധിച്ചു തീരുമാനമായിട്ടില്ല.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കേരളത്തിലേക്കു സ്പെഷൽ ട്രെയിനുകൾ ഓടിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്കു നിവേദനം നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
വേളാങ്കണ്ണി പെരുന്നാൾ കണക്കിലെടുത്തു എറണാകുളം–വേളാങ്കണ്ണി സ്പെഷൽ ട്രെയിനും ആവശ്യപ്പെട്ടതായി എംപി പറഞ്ഞു.