27,000 കോടി ആസ്തിയുമായി അനിൽ അംബാനിയുടെ മകൻ; റിലയൻസിന്റെ തിരിച്ചുവരവൊരുക്കിയ സൂത്രധാരൻ
മകൻ ജയ് അൻമോൽ അംബാനിയുടെ പേരിൽ അടുത്തിടെ അനിൽ അംബാനി ഒരു പുതിയ കമ്പനി സ്ഥാപിച്ചിരുന്നു. റിലയൻസ് ജയ് പ്രോപ്പർട്ടീസ് എന്ന കമ്പനിയിലൂടെ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് കൂടിയാണ് ചുവടുവയ്ക്കുന്നത്.

മുകേഷ് അംബാനിയുടെ മക്കളെപ്പോലെയല്ല, സഹോദരൻ അനിൽ അംബാനിയുടെ മക്കൾ. വാർത്തകളിൽ ഇടംപിടിക്കുന്നത് കുറവ്. പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെടുന്നതും ചുരുക്കം. അച്ഛൻ അനിൽ അംബാനി ഇപ്പോൾ ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിയുടെ 5 വർഷ വിലക്കും കോടികളുടെ പിഴയും നേരിടുമ്പോൾ വീണ്ടും വാർത്തകളിൽ ഇടംനേടുകയാണ്, മകൻ ജയ് അൻമോൽ അംബാനി എന്ന 33കാരൻ.
18-ാം വയസ്സിലാണ് അനിൽ അംബാനിയുടെ മൂത്ത മകൻ ജയ് അൻമോൽ അംബാനി ബിസിനസിലേക്ക് ചുവടുവച്ചത്. റിലയൻസ് മ്യൂച്വൽ ഫണ്ടിലായിരുന്നു തുടക്കം. 2016ൽ റിലയൻസ് കാപ്പിറ്റലിൽ അഡിഷണൽ ഡയറക്ടറായി. ഒരുവർഷം കഴിഞ്ഞപ്പോൾ എക്സിക്യുട്ടീവ് ഡയറക്ടറും. 2018ൽ റിലയൻസ് നിപ്പോൺ ലൈഫ് അസറ്റ് മാനേജ്മെന്റ്, റിലയൻസ് ഹോം ഫിനാൻസ് എന്നിവയുടെ ഡയറക്ടർ ബോർഡ് അംഗവുമായി ജയ്.
റിലയൻസ് ഗ്രൂപ്പിനെ പ്രതിസന്ധികളിൽ നിന്ന് കരകയറ്റാനും മികവുകളിലേക്ക് പിടിച്ചുയർത്താനും ജയ് എടുത്ത നടപടികൾ അനിൽ അംബാനിയെപ്പോലും അമ്പരിപ്പിച്ചു. ജാപ്പനീസ് കമ്പനിയായ നിപ്പോണിൽ നിന്ന് റിലയൻസ് കാപ്പിറ്റലിലേക്ക് ജയ് നിക്ഷേപം നേടിയെടുക്കുമ്പോൾ, കമ്പനിയുടെ ഓഹരി വിലയിലുണ്ടായ വർധന 40 ശതമാനമായിരുന്നു.
മുംബൈയിലെ കത്തീഡ്രൽ ആൻഡ് ജോൺ കാനൻ സ്കൂളിലായിരുന്നു ജയ് അൻമോലിന്റെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് യുകെയിലേക്ക് പറന്ന അദ്ദേഹം അവിടെ വാർവിക് ബിസിനസ് സ്കൂളിൽ നിന്ന് സയൻസ് ബിരുദം നേടി. നികുഞ്ജ് എന്റർപ്രൈസസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ നികുഞ്ജ് ഷായുടെ മകൾ കൃഷ ഷായാണ് ജയ് അൻമോലിന്റെ പത്നി. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം 330 കോടി ഡോളറിന്റെ ആസ്തി ജയ് അൻമോലിനുണ്ട്. ഏകദേശം 27,000 കോടി രൂപ. റോൾസ്-റോയ്സ് ഫാന്റം, ലംബോർഗിനി ഗലാഡോ തുടങ്ങി അൻമോലിന്റെ ആഡംബര കാർ ശേഖരം പ്രശസ്തമാണ്.
മകന്റെ പേരിൽ റിയൽ എസ്റ്റേറ്റ് സ്ഥാപനം തുടങ്ങി അനിൽ
മകൻ ജയ് അൻമോൽ അംബാനിയുടെ പേരിൽ അടുത്തിടെ അനിൽ അംബാനി ഒരു പുതിയ കമ്പനി സ്ഥാപിച്ചിരുന്നു. റിലയൻസ് ജയ് പ്രോപ്പർട്ടീസ് എന്ന കമ്പനിയിലൂടെ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് കൂടിയാണ് ചുവടുവയ്ക്കുന്നത്.
ഭൂമി വാങ്ങുക, വിൽക്കുക, പാട്ടത്തിന് നൽകുക, റിയൽ എസ്റ്റേറ്റ് സംരംഭങ്ങൾ നിർമിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ജയ് പ്രോപ്പർട്ടീസ് ഉദ്ദേശിക്കുന്നത്. മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ സുപ്രധാന പദ്ധതികളിലൊന്നായ പ്രധാനമന്ത്രി ആവാസ് യോജന- അർബന്റെ (പിഎംഎവൈ-യു) രണ്ടാംഘട്ടവുമായി സഹകരിക്കാനും ജയ് പ്രോപ്പർട്ടീസ് ശ്രമിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ജൂണിൽ റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന് കീഴിലെ റിലയൻസ് വെലോസിറ്റിയുടെ ഉപസ്ഥാപനമായ റിലയൻസ് ഇവി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കും അനിൽ തുടക്കമിട്ടിരുന്നു. വൈദ്യുത വാഹന (ഇവി) ബിസിനസിലേക്ക് കടക്കുകയാണ് റിലയൻസ് ഇവിയുടെ ലക്ഷ്യം.