2022-23ൽ 7 ശതമാനമായിരുന്ന ഇന്ത്യൻ ജിഡിപി വളർച്ച 2023-24ൽ 8.2 ശതമാനമായി ഉയർന്നിരുന്നു. ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ (മേജർ) സമ്പദ്‍വ്യവസ്ഥയാണ് ഇന്ത്യ. ഏപ്രിൽ-ജൂണിലെ ജിഡിപി വളർച്ചാക്കണക്ക് കേന്ദ്രസർക്കാർ ഈ മാസം 30ന് പുറത്തുവിടും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ചയുടെ വേഗം 2024ലും 2025ലും കുറയുമെന്ന് പ്രവചിച്ച് പ്രമുഖ യുഎസ് ധനകാര്യ സ്ഥാപനമായ ഗോൾഡ്മാൻ സാക്സ്. 2024ൽ 6.7 ശതമാനത്തിലേക്കും 2025ൽ 6.4 ശതമാനത്തിലേക്കുമാണ് വളർച്ചാനിരക്ക് കുറയുക. കേന്ദ്രസർക്കാരിന്റെ പദ്ധതിച്ചെലവുകളിലുണ്ടാകുന്ന ഇടിവാണ് തിരിച്ചടിയാകുകയെന്നും അവർ പറയുന്നു. 

ആഴ്ചകളോളം നീണ്ട പൊതു തിരഞ്ഞെടുപ്പ് മൂലം ഇക്കഴിഞ്ഞ ഏപ്രിൽ-ജൂണിൽ കേന്ദ്രത്തിന്റെ ചെലവിൽ 35% ഇടിവ് മുൻവർഷത്തെ സമാനകാലത്തെ അപേക്ഷിച്ചുണ്ടായി. ധനക്കമ്മി ജിഡിപിയുടെ 4.5 ശതമാനമായി നിയന്ത്രിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ അടുത്തവർഷത്തെ വളർച്ചയെയും പിന്നോട്ടടിക്കും. ഉപഭോക്തൃ വിപണിയിൽ തളർച്ചയ്ക്ക് സാധ്യകളുണ്ട്. ഈടുരഹിത വായ്പകൾക്കുമേൽ നിയന്ത്രണം ഏർപ്പെടുത്തിയ റിസർവ് ബാങ്കിന്റെ തീരുമാനം കുടുംബാധിഷ്ഠിത വായ്പകളെ ബാധിക്കുന്നതും തിരിച്ചടിയാകും. എന്നാൽ, പലിശഭാരം കുറയ്ക്കാനുള്ള ശ്രമത്തിലേക്ക് റിസർവ് ബാങ്ക് കടന്നാൽ അടുത്തവർഷം ജിഡിപി വളർച്ച മെച്ചപ്പെട്ടേക്കാമെന്നും ഗോൾഡ്മാൻ സാക്സ് അഭിപ്രായപ്പെട്ടു.

ADVERTISEMENT

തളരുമെന്ന് ഇക്രയും
 
ഇന്ത്യൻ ജിഡിപി വളർച്ചാനിരക്ക് നടപ്പുവർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 6 ശതമാനത്തിന് താഴെപ്പോയേക്കാമെന്ന് റേറ്റിങ് ഏജൻസിയായ ഇക്ര (ICRA) കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇത് കഴിഞ്ഞ 6 ത്രൈമാസങ്ങൾക്കിടയിലെ ഏറ്റവും താഴ്ന്ന വളർച്ചയുമായിരിക്കും. കഴിഞ്ഞവർഷം ജൂൺപാദത്തിൽ വളർച്ച 7.8 ശതമാനമായിരുന്നു.

2025ൽ യുഎഇയുടെ മൊത്തം ആഭ്യന്തര ഉൽപാദനം 3.8 ശതമാനമായി വളരുമെന്നു ലോക ബാങ്ക് റിപ്പോർട്ട്. Image Credits: jxfzsy/Istockphoto.com
ADVERTISEMENT

ഇന്ത്യ 2024 കലണ്ടർ വർഷത്തിൽ 7.3 ശതമാനവും 2025ൽ 6.8 ശതമാനവും വളരുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തൽ. സാമ്പത്തിക വർഷം കണക്കാക്കിയാൽ 2024-25ൽ 7 ശതമാനവും 2025-26ൽ 6.5 ശതമാനവും വളർച്ച ഐഎംഎഫ് പ്രവചിക്കുന്നു. എഡിബിയും (ഏഷ്യൻ വികസന ബാങ്ക്) ഏറെക്കുറെ സമാന വളർച്ചയാണ് വിലയിരുത്തുന്നത്. മോശം മൺസൂൺ തിരിച്ചടിയാകുമെങ്കിലും ഇന്ത്യ നടപ്പുവർഷം 6.5-7 ശതമാനം വളരുമെന്നാണ് ധനമന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.

7.2% വളർച്ചയാണ് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്. 2022-23ൽ 7 ശതമാനമായിരുന്ന ഇന്ത്യൻ ജിഡിപി വളർച്ച 2023-24ൽ 8.2 ശതമാനമായി ഉയർന്നിരുന്നു. ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ (മേജർ) സമ്പദ്‍വ്യവസ്ഥയാണ് ഇന്ത്യ. ഏപ്രിൽ-ജൂണിലെ ജിഡിപി വളർച്ചാക്കണക്ക് കേന്ദ്രസർക്കാർ ഈ മാസം 30ന് പുറത്തുവിടും.

English Summary:

Is India's economic growth story losing steam? Goldman Sachs predicts slower GDP growth for 2024 & 2025.