യുദ്ധപ്പേടിക്കിടെ മാറ്റമില്ലാതെ സ്വർണ വില; പണിക്കൂലിയടക്കം ഇന്ന് വില ഇങ്ങനെ, രാജ്യാന്തര വില ഉയരത്തിൽ
മധ്യേഷ്യയിൽ എതിരാളികൾക്കുമേൽ ഇസ്രയേൽ പോര് കടുപ്പിക്കുന്നതും സ്വർണ വിലയിൽ ചലനമുണ്ടാക്കിയേക്കാം. യുദ്ധം പോലുള്ള പ്രതിസന്ധികളുണ്ടാകുമ്പോൾ ഓഹരി, കടപ്പത്ര വിപണികളിൽ നിന്ന് നിക്ഷേപകർ പിൻവലിയാറുണ്ട്.

കേരളത്തിൽ ഇന്ന് സ്വർണം, വെള്ളി വിലകളിൽ മാറ്റമില്ല. ഗ്രാമിന് 6,695 രൂപയിലും പവന് 53,560 രൂപയിലുമാണ് ഇന്ന് വ്യാപാരം. കനം കുറഞ്ഞതും (ലൈറ്റ്‍വെയ്റ്റ്) കല്ലുപതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും മാറ്റമില്ലാതെ ഗ്രാമിന് 5,540 രൂപയിൽ തുടരുന്നു. വെള്ളി വിലയും മാറിയിട്ടില്ല; ഗ്രാമിന് 93 രൂപ.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് സെപ്റ്റംബറോടെ അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തൽ ശക്തമായതിനാൽ രാജ്യാന്തര സ്വർണ വില ഔൺസിന് 2,500 ഡോളറിന് മുകളിൽ തന്നെ തുടരുകയാണ്. ഗ്രാമിന് 2,510 ഡോളറിലാണ് നിലവിൽ വ്യാപാരം. പലിശ കുറയുമെന്ന ഭീതിമൂലം യുഎസ് ഡോളറും യുഎസ് സർക്കാരിന്റെ ട്രഷറി ബോണ്ട് യീൽഡും ദുർബലമായത് സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുക്ക് വർധിപ്പിച്ചിട്ടുണ്ട്. ഇതാണ് വിലയെ സ്വാധീനിക്കുന്നത്.
മാത്രമല്ല, മധ്യേഷ്യയിൽ എതിരാളികൾക്കുമേൽ ഇസ്രയേൽ പോര് കടുപ്പിക്കുന്നതും സ്വർണ വിലയിൽ ചലനമുണ്ടാക്കിയേക്കാം. യുദ്ധം പോലുള്ള പ്രതിസന്ധികളുണ്ടാകുമ്പോൾ ഓഹരി, കടപ്പത്ര വിപണികളിൽ നിന്ന് നിക്ഷേപകർ പിൻവലിയാറുണ്ട്. താൽകാലിക സുരക്ഷിത താവളമെന്നോണം ഇത്തരംഘട്ടങ്ങളിൽ അവർ ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണ പദ്ധതികളിലേക്കാണ് നിക്ഷേപം മാറ്റുക. ഇത് വില കൂടാനിടയാക്കും. ലെബനനിലെ ഹിസ്ബുള്ള താവളങ്ങൾക്കുനേരെ കഴിഞ്ഞദിവസം ഇസ്രയേൽ നടത്തിയ ആക്രമണ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നിട്ടുണ്ട്. സമാനപാത സ്വർണവും സ്വീകരിച്ചേക്കാമെന്ന് നിരീക്ഷകർ കരുതുന്നു.
വിവാഹ സീസൺ ആരംഭിച്ചിരിക്കേ, സ്വർണ വില കൂടിയാൽ, ഉപയോക്താക്കൾക്കും വ്യാപാരികൾക്കും അത് ഒരുപോലെ പ്രതിസന്ധിയാകും. മൂന്ന് ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി), പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേർത്ത് കുറഞ്ഞത് 57,980 രൂപ കൊടുത്താലേ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാനാകൂ. പണിക്കൂലി ഓരോ ജ്വല്ലറി ഷോറൂമിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല. ബ്രാൻഡഡ് ആഭരണങ്ങൾക്ക് പണിക്കൂലി 20-30% വരെയുമാകാം.