കല്യാൺ ജ്വല്ലേഴ്സിൽ വീണ്ടും ഓഹരിപങ്കാളിത്തം കൂട്ടാൻ ടി.എസ്. കല്യാണരാമൻ; 2,500 കോടി കടമെടുക്കും
പ്രൊമോട്ടർമാർ തന്നെ കമ്പനിയിൽ ഓഹരി പങ്കാളിത്തം വർധിപ്പിക്കുന്നത്, കമ്പനിയുടെ ഭാവി പ്രകടനത്തിൽ മികച്ച പ്രതീക്ഷകൾ വച്ചുപുലർത്തിയാകുമെന്നാണ് വിലയിരുത്തൽ. ഫലത്തിൽ, ഇത്തരത്തിൽ പ്രൊമോട്ടർ ഓഹരി പങ്കാളിത്തം കൂട്ടുന്നത് കമ്പനിയുടെ പ്രതിച്ഛായ മെച്ചവുമാക്കും.

തൃശൂർ ആസ്ഥാനമായ പ്രമുഖ ജുവലറി ഗ്രൂപ്പായ കല്യാൺ ജ്വല്ലേഴ്സിന്റെ പ്രൊമോട്ടറും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ, കമ്പനിയിൽ അദ്ദേഹത്തിന്റെ ഓഹരി പങ്കാളിത്തം ഉയർത്തിയേക്കും. ഇതിനായി അദ്ദേഹം ഓഹരികൾ ഈടുവച്ച് 2,000 മുതൽ 2,500 കോടി രൂപവരെ സമാഹരിച്ചേക്കുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇതേക്കുറിച്ച് കല്യാൺ ജ്വല്ലേഴ്സ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മോത്തിലാൽ ഓസ്വാൾ, 360 വൺ എന്നിവയുമായാണ് വായ്പയ്ക്കായി പ്രൊമോട്ടർമാരുടെ ചർച്ചകൾ. 13.5-14% നിരക്കിലായിരിക്കും ഇടപാടിന്റെ യീൽഡ് അഥവാ പലിശനിരക്കെന്നും റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞയാഴ്ചയാണ് യുഎസ് നിക്ഷേപക സ്ഥാപനമായ വാർബർഗ് പിൻകസിന്റെ ഉപസ്ഥാപനമായ ഹൈഡെൽ ഇൻവെസ്റ്റ്മെന്റ്സിൽ നിന്ന് ടി.എസ്.കല്യാണരാമൻ 1,300 കോടി രൂപയ്ക്ക് 2.36% ഓഹരികൾ വാങ്ങാൻ ധാരണയിലെത്തിയത്. ഇതോടെ കല്യാൺ ജ്വല്ലേഴ്സിൽ പ്രൊമോട്ടർമാരുടെ പങ്കാളിത്തം 60.59 ശതമാനത്തിൽ നിന്ന് 62.95 ശതമാനമാകും. കമ്പനിയിൽ ഓഹരി പങ്കാളിത്തം വർധിപ്പിക്കുന്ന നടപടികൾക്കാണ് കടമെടുക്കുന്ന തുക മുഖ്യമായും പ്രയോജനപ്പെടുത്തുക. 2,500 കോടി രൂപ വായ്പ ലഭിച്ചാൽ, പ്രൊമോട്ടർമാർക്ക് കല്യാൺ ജ്വല്ലേഴ്സിൽ 5% കൂടി ഓഹരി പങ്കാളിത്തം കൂട്ടാനാകുമെന്ന് കരുതുന്നു
ഓഹരിക്ക് 535 രൂപ നിരക്കിലാണ് ടി.എസ്. കല്യാണരാമൻ ഹൈഡെല്ലിൽ നിന്ന് 2.36% ഓഹരികൾ വാങ്ങുന്നത്. നിലവിൽ ഓഹരി വിപണിയിൽ കല്യാൺ ജ്വല്ലേഴ്സ് ഓഹരിയുള്ളത് 1.08% താഴ്ന്ന് 610.10 രൂപയിൽ. ഇന്നൊരുവേള ഓഹരി വില 624 രൂപവരെ ഉയരുകയും 605 രൂപവരെ താഴുകയും ചെയ്തിരുന്നു.
പ്രൊമോട്ടർമാർ തന്നെ കമ്പനിയിൽ ഓഹരി പങ്കാളിത്തം വർധിപ്പിക്കുന്നത്, കമ്പനിയുടെ ഭാവി പ്രകടനത്തിൽ മികച്ച പ്രതീക്ഷകൾ വച്ചുപുലർത്തിയാകുമെന്നാണ് വിലയിരുത്തൽ. ഫലത്തിൽ, ഇത്തരത്തിൽ പ്രൊമോട്ടർ ഓഹരി പങ്കാളിത്തം കൂട്ടുന്നത് കമ്പനിയുടെ പ്രതിച്ഛായ മെച്ചവുമാക്കും.
വാർബർഗ് പിൻകസ് ഹൈഡെൽ വഴി കല്യാൺ ജ്വല്ലേഴ്സിലുണ്ടായിരുന്ന ഓഹരി പങ്കാളിത്തം പൂർണമായും വിറ്റൊഴിയുകയാണ് ചെയ്യുന്നത്. കഴിഞ്ഞയാഴ്ച വരെയുള്ള കണക്കനുസരിച്ച് ഹൈഡെല്ലിന് കല്യാണിൽ 9.17% ഓഹരികളുണ്ടായിരുന്നു. ഇതിൽ 2.36 ശതമാനമാണ് ടി.എസ്. കല്യാണരാമന് വിൽക്കുന്നത്. 6.81% ഓഹരികൾ ബ്ലോക്ക് ഡീലിലൂടെയും ഹൈഡെൽ വിറ്റൊഴിഞ്ഞിരുന്നു. ഇതുവഴി ഏകദേശം 4,100 കോടി രൂപയും സമാഹരിച്ചു.