സുഗന്ധ വ്യഞ്ജനങ്ങളുടെ രംഗത്തെ മുൻനിരക്കാരായ ഈസ്റ്റേൺ ഇനി റെഡി ടു കുക്ക് വിഭവങ്ങളിലേയ്ക്കും സാന്നിധ്യമറിയിക്കാനൊരുങ്ങുന്നു. അതിന്റെ ഭാഗമായി ഓണത്തിന് മധുരം പകരാൻ ഗോതമ്പ്, പരിപ്പ് പായസക്കൂട്ടുകൾ വിപണിയിൽ അവതരിപ്പിച്ചു. മധുരം പായസക്കൂട്ട് വിഭാഗത്തിൽ നിലവിൽ ലഭ്യമായ സേമിയ, പാലട പായസക്കൂട്ടുകൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുഗന്ധ വ്യഞ്ജനങ്ങളുടെ രംഗത്തെ മുൻനിരക്കാരായ ഈസ്റ്റേൺ ഇനി റെഡി ടു കുക്ക് വിഭവങ്ങളിലേയ്ക്കും സാന്നിധ്യമറിയിക്കാനൊരുങ്ങുന്നു. അതിന്റെ ഭാഗമായി ഓണത്തിന് മധുരം പകരാൻ ഗോതമ്പ്, പരിപ്പ് പായസക്കൂട്ടുകൾ വിപണിയിൽ അവതരിപ്പിച്ചു.

മധുരം പായസക്കൂട്ട് വിഭാഗത്തിൽ നിലവിൽ ലഭ്യമായ സേമിയ, പാലട പായസക്കൂട്ടുകൾക്ക് പുറമേയാണിത്. ഈസ്റ്റേണിന്റെ ഇൻസ്റ്റന്റ് ഹിറ്റുകളാണ് മധുരം പായസക്കൂട്ടുകൾ. 200 ഗ്രാമിന്റെ പാക്കറ്റിന് 75 രൂപയാണ് വില. സേമിയ, പാലട എന്നിവക്ക് 85 രൂപയാണ് വില. റെഡി ടു കുക്ക് വിഭാഗത്തിൽ വ്യത്യസ്ത ഉൽപ്പന്നങ്ങളാണ് വിപണിയിലെത്തിക്കാനൊരുങ്ങുന്നതെന്ന് സിഎംഒ  മനോജ് ലാൽവാനി പറഞ്ഞു. കൂടുതൽ മലയാളികൾ വിദേശ രാജ്യങ്ങളിലേയ്ക്ക് കുടിയേറുമ്പോൾ അവർക്ക് ആവശ്യമായ സ്പൈസസും മറ്റ് വിഭവങ്ങളും ലഭ്യമാക്കുന്നതിനായി കയറ്റുമതിരംഗത്ത് കൂടുതൽ സജീവമാകാനുള്ള തയാറെടുപ്പിലാണെന്ന് അദ്ദേഹം കൂട്ടിചേർത്തു. നിലവിൽ സ്പൈസസിന്റെ കാര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ 55 ശതമാനം വിപണിവിഹിതവും ഈസ്റ്റേണിന്റേതാണെന്ന് മനോജ് അറിയിച്ചു. ഒപ്പം കേരളത്തിനു പുറമെ കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ പ്രദേശികരുചികളും വിപണിയിലെത്തിക്കുമെന്ന് മനോജ് ലാൽവാണി വ്യക്തമാക്കി.

ADVERTISEMENT

1983-ൽ സ്ഥാപിതമായ ഈസ്റ്റേൺ, ഇന്ത്യൻ സുഗന്ധവ്യഞ്ജന വിപണിയിലെ മുൻനിര കമ്പനികളിൽ  ഒന്നാണ്. മസാലകൾ, മസാല മിശ്രിതങ്ങൾ, അരിപ്പൊടികൾ, കാപ്പി, അച്ചാറുകൾ, പ്രഭാതഭക്ഷണ മിക്സുകൾ, പരമ്പരാഗത കേരള മധുരപലഹാരങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരം വിപണിയിൽ ഈസ്റ്റേൺ അവതരിപ്പിച്ചിട്ടുണ്ട്. നോർവീജിയൻ കമ്പനിയായ ഓർക്ക്‌ല ഇന്ത്യൻ ഉപസ്ഥാപനമായ എംടിആർ ഫുഡ്‌സ് വഴി 2021-ൽ ഈസ്‌റ്റേണിനെ ഏറ്റെടുത്തിരുന്നു.