നിത്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) അഥവാ നിര്‍മ്മിത ബുദ്ധി എന്ന എ.ഐ മയം ആണിന്ന്. ബിസിനസ് മേഖലയിലും നിര്‍മ്മിത ബുദ്ധിയുടെ സാദ്ധ്യതകള്‍ അനന്തമാണ്. പക്ഷേ, മിക്കവര്‍ക്കും ബിസിനസ് വളര്‍ത്താന്‍ എങ്ങനെയാണ് എ.ഐ ഉപയോഗിക്കേണ്ടതെന്ന് വ്യക്തമായ അറിവില്ല. ഇതിന്റെ സാധ്യത

നിത്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) അഥവാ നിര്‍മ്മിത ബുദ്ധി എന്ന എ.ഐ മയം ആണിന്ന്. ബിസിനസ് മേഖലയിലും നിര്‍മ്മിത ബുദ്ധിയുടെ സാദ്ധ്യതകള്‍ അനന്തമാണ്. പക്ഷേ, മിക്കവര്‍ക്കും ബിസിനസ് വളര്‍ത്താന്‍ എങ്ങനെയാണ് എ.ഐ ഉപയോഗിക്കേണ്ടതെന്ന് വ്യക്തമായ അറിവില്ല. ഇതിന്റെ സാധ്യത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിത്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) അഥവാ നിര്‍മ്മിത ബുദ്ധി എന്ന എ.ഐ മയം ആണിന്ന്. ബിസിനസ് മേഖലയിലും നിര്‍മ്മിത ബുദ്ധിയുടെ സാദ്ധ്യതകള്‍ അനന്തമാണ്. പക്ഷേ, മിക്കവര്‍ക്കും ബിസിനസ് വളര്‍ത്താന്‍ എങ്ങനെയാണ് എ.ഐ ഉപയോഗിക്കേണ്ടതെന്ന് വ്യക്തമായ അറിവില്ല. ഇതിന്റെ സാധ്യത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിത്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) അഥവാ നിര്‍മ്മിത ബുദ്ധി എന്ന എ.ഐ മയമാണിന്ന്. ബിസിനസ് മേഖലയിലും നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകൾ അനന്തമാണ്. പക്ഷേ, മിക്കവര്‍ക്കും ബിസിനസ് വളര്‍ത്താന്‍ എങ്ങനെയാണ് എ.ഐ ഉപയോഗിക്കേണ്ടതെന്ന് വ്യക്തമായ അറിവില്ല. ഇതിന്റെ സാധ്യത മനസ്സിലാക്കിയവര്‍ നിര്‍മ്മിത ബുദ്ധിയെ ബിസിനസുമായി ഒരുമിപ്പിച്ചാണ് മുന്നോട്ടു പോകുന്നത്. ബിസിനസ് മേഖലയില്‍ നിര്‍മ്മിത ബുദ്ധിയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് നോക്കാം.

ഉപഭോക്താക്കളോട് സംവദിക്കാന്‍ ചാറ്റ്‌ബോട്ടുകള്‍ ഉപഭോക്താക്കളുമായി സംസാരിക്കാനും വില്‍പ്പന ഉറപ്പിക്കാനുമൊക്കെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ചാറ്റ്‌ബോട്ടുകളും വെര്‍ച്വല്‍ അസിസ്റ്റന്റുകളും ലഭ്യമാണ്. ഇവരാണ് പുതിയ കാലഘട്ടത്തില്‍ വില്‍പ്പന ഉറപ്പിക്കുന്നത്. വാട്സാപ്പുകളിലും വെബ്‌സൈറ്റുകളിലും തുടങ്ങി ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളിലൊക്കെ ചാറ്റ്‌ബോട്ടുകളാണ് ഉപഭോക്താക്കളുമായി സംവദിക്കുന്നത്. ഓണ്‍ലൈന്‍ ബാങ്കിങിലും ചാറ്റ്‌ബോട്ടുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഉപഭോക്താക്കളുടെ സങ്കീര്‍ണ്ണമായ അന്വേഷണങ്ങള്‍ പോലും എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും തല്‍സമയം ഉചിതമായ പ്രതികരണങ്ങള്‍ നല്‍കാനും ചാറ്റ്‌ബോട്ടുകള്‍ക്ക് കഴിയും. ഉപഭോക്താക്കളുടെ ഭാഷ സൂക്ഷ്മമായി മനസിലാക്കി, കൃത്യമായി വിശകലനം ചെയ്ത് പ്രതികരിക്കുന്ന ജോലികളൊക്കെ ചാറ്റ്‌ബോട്ടുകളാണ് ഫലപ്രദമായി ചെയ്യുന്നത്. ഇതിലൂടെ ഓരോ ഉപഭോക്താക്കള്‍ക്കും വ്യക്തിപരവും തൃപ്തികരവുമായ അനുഭവം ഉറപ്പാക്കുകയും ചെയ്യുന്നു. കൃത്യമായ പേരുകളുള്ള ചാറ്റ്‌ബോട്ടുകളാണ് ഉപഭോക്താക്കളുമായി സംവാദത്തില്‍ ഏര്‍പ്പെടുന്നത്.

ADVERTISEMENT

ഉപഭോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനൊപ്പം അവ പരിശോധിച്ച് വില്‍പ്പനയുടെയും സ്വഭാവത്തിന്റെയും അടിസ്ഥാനത്തില്‍ ഞൊടിയിടയില്‍ വിവര വിശകലനം (ഡാറ്റ അനാലിസിസ്) ചെയ്യാനുമൊക്കെ നിര്‍മ്മിത ബുദ്ധിക്ക് കഴിയും. മാത്രമല്ല, ഉപഭോക്താക്കള്‍ ഭാവി പ്രവണതകള്‍ മുന്‍കൂട്ടി പ്രവചിക്കാനും എ.ഐയ്ക്ക് കഴിയും. ഡാറ്റ അനലിറ്റിക്‌സിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. വിപണിയിലെ മാറ്റങ്ങളും ഉപഭോക്താക്കളുടെ ആവശ്യങ്ങളുമൊക്കൈ മുന്‍കൂട്ടി കാണാന്‍ നിര്‍മ്മിത ബുദ്ധിക്ക് കഴിയും. ഉപഭോക്താവ് എന്തു വാങ്ങുന്നു, എപ്പോള്‍ വാങ്ങുന്നു, എന്തിന് വാങ്ങുന്നു തുടങ്ങിയ വിവരങ്ങള്‍ വിശകലനം ചെയ്ത് ഭാവിയില്‍ വാങ്ങാന്‍ ഇടയുള്ള ഉത്പന്നങ്ങളെ കുറിച്ചും സേവനങ്ങളെ കുറിച്ചും മുന്‍കൂട്ടി പ്രവചിക്കാന്‍ നിര്‍മ്മിത ബുദ്ധിക്ക് പെട്ടെന്ന് സാധിക്കും.

ചില്ലറ വ്യാപാരികള്‍ക്ക് ആവശ്യമായ സ്റ്റോക്കിന്റെ  ആവശ്യകതകള്‍ പ്രവചിക്കാനും ഓവര്‍ സ്റ്റോക്ക്, സ്റ്റോക്ക് ഔട്ട് എന്നിവ കുറയ്ക്കാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കാം. ക്രെഡിറ്റ് റിസ്‌ക് കൃത്യമായി വിലയിരുത്തുന്നതിന് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്താന്‍ കഴിയും, ഇതിലൂടെ  വായ്പ നല്‍കുന്നതില്‍ മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും.

ബിസിനസ് ഓട്ടോമേഷന്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴിയുള്ള ഓട്ടോമേഷനിലൂടെ നിരവധി ജോലികള്‍ കാര്യക്ഷമമാക്കാന്‍ കഴിയും. എ.ഐ പവര്‍ റോബോട്ടുകള്‍ക്ക് ഉയര്‍ന്ന കൃത്യതയോടെ ആവര്‍ത്തിച്ചുള്ള ജോലികള്‍ ചെയ്യാനും മനുഷ്യര്‍ വരുത്തുന്ന തെറ്റുകള്‍ കുറയ്ക്കാനും പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാനും കഴിയും. ലോജിസ്റ്റിക്‌സില്‍, ഡെലിവറി നടത്തേണ്ട റൂട്ടുകള്‍ കണ്ടെത്തി, അതിലൂടെ ഇന്ധന ചെലവും സമയവും ലാഭിക്കാനും കഴിയും. ഷെഡ്യൂളിങ്, ഡാറ്റാ എന്‍ട്രി, റിപ്പോര്‍ട്ട് ജനറേഷന്‍ തുടങ്ങിയ ഭരണപരമായ ജോലികള്‍ ഓട്ടോമേറ്റ് ചെയ്യാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് കഴിയും, ഇതിലൂടെ ജീവനക്കാരെ ഫലപ്രദമായി വിന്യസിക്കാനും അവരുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാനും കഴിയും.

ADVERTISEMENT

മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍

ഉപഭോക്താക്കളുടെ സ്വഭാവവും പെരുമാറ്റവും ആഴത്തില്‍ മനസ്സിലാക്കി കൃത്യമായ ഉള്‍ക്കാഴ്ച നല്‍കുന്നതിലൂടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് വിപണന രംഗത്ത് വിപ്ലവങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. മെഷീന്‍ ലേണിങ് അല്‍ഗോരിതങ്ങളാണിതിന് സഹായി ക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ ലക്ഷ്യത്തോടെയുള്ള (ടാര്‍ഗെറ്റഡ് മാര്‍ക്കറ്റിംഗ്) കാമ്പെയിനുകള്‍ എളുപ്പത്തില്‍ നടത്താനാവും. ഉപഭോക്താക്കളെ അവരുടെ സ്വഭാവത്തിന്റെയും പെരുമാറ്റത്തെിന്റെയും അടിസ്ഥാനത്തില്‍ തരംതിരിക്കാനും ഓരോ വിഭാഗത്തിനും ചലനമുണ്ടാക്കുന്ന പ്രത്യേകം സന്ദേശങ്ങള്‍ തയ്യാറാക്കാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് കഴിയും. ഇതിലൂടെ ഉപഭോക്താക്കളെ എപ്പോഴും കണക്റ്റ് ചെയ്ത് നിര്‍ത്താനും വില്‍പ്പനയുയർത്താനുമാവും. 

സൈബര്‍ സുരക്ഷ

നെറ്റ് വര്‍ക്ക് ട്രാഫിക് തുടര്‍ച്ചയായി നിരീക്ഷിച്ച്, ഭീഷണിയായേക്കാവുന്ന അസാധാരണമായ പാറ്റേണുകള്‍ തിരിച്ചറിയാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനാകും. ഇതിലൂടെ സൈബര്‍ സുരക്ഷ മെച്ചപ്പെടുത്താം.  ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആക്രമണങ്ങള്‍ പോലും പ്രവചിക്കാനാകും. തക്കസമയത്ത് മുന്നറിയിപ്പ് നല്‍കാനും നാശനഷ്ടങ്ങളും സമയ നഷ്ടവും കുറയ്ക്കാനും ഇത്തരം സാഹചര്യങ്ങളിലുണ്ടാകുന്ന പ്രതികരണങ്ങള്‍ ഓട്ടോമേറ്റ് ചെയ്യാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് നിമിഷങ്ങൾ മതി. കൂടാതെ, സുരക്ഷാ പ്രോട്ടോക്കോളുകള്‍ സ്ഥിരമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും എ.ഐ  സഹായിക്കും.

ADVERTISEMENT

ഡിജിറ്റല്‍ മാര്‍ക്കറ്റിങ്

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്തും എ.ഐ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ഓട്ടോമേഷന്‍ തന്നെയാണ് നിര്‍മ്മിത ബുദ്ധിയുടെ പ്രധാന ആയുധം. ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള കണ്ടന്റുകള്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നത് എ.ഐയാണ്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ തീരുമാനം എടുക്കാനും വില്‍പ്പനയുയർത്താനുമാകും. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍, ഇമെയിലുകള്‍, ലേഖനങ്ങള്‍ തുടങ്ങിയ കണ്ടന്റുകള്‍ സൃഷ്ടിക്കാനും ഇവ സമയാസമയങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കാനും (കണ്ടന്റ് പോസ്റ്റിങ്) അതിലൂടെ സമയം ലാഭിക്കാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകള്‍ക്കാവും. തത്സമയം പരസ്യ കാമ്പെയിനുകള്‍ വിശകലനം ചെയ്യാനും എ.ഐ ടൂളുകളുണ്ട്. 

ബിസിനസിനായി കാലോചിതമായ തന്ത്രങ്ങള്‍ മെനയണമെങ്കില്‍  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ആശ്രയിക്കാതെ പറ്റില്ല. വേഗതയേറിയ വിപണിയില്‍ മത്സരാധിഷ്ഠിതമായി തുടരണമെങ്കില്‍ എ.ഐ കൂടിയേ കഴിയൂ. ഇതിലൂടെ, ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട അനുഭവം നല്‍കാനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും എഐയെ കൂടെക്കൂട്ടാം.

English Summary:

Discover how artificial intelligence is revolutionizing customer interactions, boosting sales, and shaping the future of business. Learn about chatbots, virtual assistants, and more.