രുചിയുടെ മാന്ത്രികൻ! അമ്മയുടെ കൈപ്പുണ്യം ബിസിനസ് വിജയമാക്കിയ ഈ 24 കാരന്
അമ്മ പകര്‍ന്ന് നൽകിയ രുചികള്‍ വരുമാന മാർഗമാക്കിയ 24-കാരന്റെ സംരംഭം ഇന്ന് സമൂഹമാധ്യമങ്ങളില്‍ ഹിറ്റാണ്. ഒരിക്കല്‍ രുചിച്ചവര്‍ വീണ്ടും വീണ്ടുമെത്തുന്ന രുചിയുടെ മാന്ത്രികതയാണ് അരുണ്‍ അനിരുദ്ധന്റെ മോദക് ഫുഡ്. തിരുവനന്തപുരം കഴക്കൂട്ടത്ത് വാടകയ്‌ക്കെടുത്ത ചെറിയ വീട്ടില്‍ ആരംഭിച്ച മോദക് ഫുഡ് എന്ന കൊച്ചു
അമ്മ പകര്‍ന്ന് നൽകിയ രുചികള്‍ വരുമാന മാർഗമാക്കിയ 24-കാരന്റെ സംരംഭം ഇന്ന് സമൂഹമാധ്യമങ്ങളില്‍ ഹിറ്റാണ്. ഒരിക്കല്‍ രുചിച്ചവര്‍ വീണ്ടും വീണ്ടുമെത്തുന്ന രുചിയുടെ മാന്ത്രികതയാണ് അരുണ്‍ അനിരുദ്ധന്റെ മോദക് ഫുഡ്. തിരുവനന്തപുരം കഴക്കൂട്ടത്ത് വാടകയ്‌ക്കെടുത്ത ചെറിയ വീട്ടില്‍ ആരംഭിച്ച മോദക് ഫുഡ് എന്ന കൊച്ചു
അമ്മ പകര്‍ന്ന് നൽകിയ രുചികള്‍ വരുമാന മാർഗമാക്കിയ 24-കാരന്റെ സംരംഭം ഇന്ന് സമൂഹമാധ്യമങ്ങളില്‍ ഹിറ്റാണ്. ഒരിക്കല്‍ രുചിച്ചവര്‍ വീണ്ടും വീണ്ടുമെത്തുന്ന രുചിയുടെ മാന്ത്രികതയാണ് അരുണ്‍ അനിരുദ്ധന്റെ മോദക് ഫുഡ്. തിരുവനന്തപുരം കഴക്കൂട്ടത്ത് വാടകയ്‌ക്കെടുത്ത ചെറിയ വീട്ടില്‍ ആരംഭിച്ച മോദക് ഫുഡ് എന്ന കൊച്ചു
അമ്മ പകര്‍ന്ന് നൽകിയ രുചികള്‍ വരുമാന മാർഗമാക്കിയ 24-കാരന്റെ സംരംഭം ഇന്ന് സമൂഹമാധ്യമങ്ങളില്‍ ഹിറ്റാണ്. ഒരിക്കല്‍ രുചിച്ചവര്‍ വീണ്ടും വീണ്ടുമെത്തുന്ന രുചിയുടെ മാന്ത്രികതയാണ് അരുണ്‍ അനിരുദ്ധന്റെ മോദക് ഫുഡ്. തിരുവനന്തപുരം കഴക്കൂട്ടത്ത് വാടകയ്‌ക്കെടുത്ത ചെറിയ വീട്ടില്‍ ആരംഭിച്ച മോദക് ഫുഡ് എന്ന കൊച്ചു സംരംഭം മാസങ്ങള്‍ക്കുള്ളില്‍ മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ്. വെജിറ്റേറിയൻ ഫുഡ് മാത്രം ലഭിക്കുന്ന 'മോദക് ഫുഡിന്റെ ' വെറൈറ്റികള്‍ രുചിച്ചവര്‍ സമൂഹമാധ്യമങ്ങളിലത് പങ്കുവെച്ചു. അഭിനന്ദനങ്ങള്‍ കമന്റുകളായും പുതിയ ഓര്‍ഡറുകളായും എത്തിയപ്പോള്‍ മാര്‍ക്കറ്റിങിന് തന്റെ ഇടം സമൂഹമാധ്യമങ്ങള്‍ തന്നെയാണെന്ന് അരുണ്‍ തിരിച്ചറിഞ്ഞു. പിന്നീട് അരുണ്‍ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം റീല്‍സിന് വന്‍ പിന്തുണയാണ് ലഭിച്ചത്. ധാരാളം ഓർഡറുകളും റീൽസ് കണ്ടു ലഭിക്കുന്നുണ്ട് എന്ന് അരുൺ പറയുന്നു.
സ്വന്തമായി ഒരു ബിസിനസ്
ഇടുക്കി അടിമാലി സ്വദേശിയായ അരുൺ അനിരുദ്ധൻ പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് സ്വന്തമായി എന്തെങ്കിലും ബിസിനസ് സ്റ്റാർട്ട് ചെയ്യണമെന്ന് ആഗ്രഹം മനസ്സിൽ ഉണ്ടാകുന്നത്. പക്ഷേ ഒരു സാധാരണ കുടുംബത്തിൽ നിന്നും വന്ന അരുണിന് സാമ്പത്തികം തന്നെയായിരുന്നു ഏറ്റവും വലിയ പ്രശ്നം. എങ്കിലും മനസിൽ നിന്നും ആഗ്രഹത്തെ മാറ്റി നിർത്താൻ സാധിച്ചില്ല. പഠനത്തിന് ശേഷം ഗ്രാഫിക് ഡിസൈനറായി ബംഗളൂരുവിൽ ജോലി ചെയ്യുന്നതിനിടയിലാണ് സ്വന്തമായിയുള്ള ബിസിനസ് എന്ന ആഗ്രഹം വീണ്ടും മനസ്സിൽ മുളയ്ക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് താമസിച്ചിരുന്ന സമയത്ത് രാവിലെ നല്ല ഭക്ഷണം കിട്ടാത്ത ബുദ്ധിമുട്ട് നേരിട്ട് അറിഞ്ഞിരുന്നു. പ്രത്യേകിച്ചും വെജ് ഭക്ഷണം. അങ്ങനെ ആണ് വെജ്റ്റേറിയൻ ഭക്ഷണത്തിന്റെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞത്. കുട്ടിക്കാലം മുതൽ തന്നെ പാചകവും ഏറെ ഇഷ്ടമായിരുന്നു. സ്വന്തമായി തിരുവനന്തപുരത്ത് ഒരു റസ്റ്റോറന്റ് തുടങ്ങുക എന്നായിരുന്നു ആദ്യം മനസിൽ ഉണ്ടായിരുന്നത്. എങ്കിലും ആവശ്യമായ ഫണ്ട് കണ്ടെത്തുക എന്നുള്ളത് വെല്ലുവിളി ആയതിനാൽ ക്ലൗഡ് കിച്ചൻ എന്ന ആശയത്തിലേക്ക് വഴി മാറുകയായിരുന്നു.
എന്താണ് ക്ലൗഡ് കിച്ചൻ?
ഓർഡർ അനുസരിച് ഫുഡ് ഉണ്ടാക്കി കൊടുക്കുന്ന സംരഭമാണ് ക്ലൗഡ് കിച്ചൻ. വലിയ മുതൽമുടക്ക് ആവശ്യമില്ല എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. ഓർഡർ ചെയ്യുന്ന സ്ഥലത്ത് ഫുഡ് എത്തിച്ചു കൊടുക്കുകയും ചെയ്യും.
ക്ലൗഡ് കിച്ചന് ഇൻവെസ്റ്റ്മെന്റ് കുറവാണെകിലും ഹസ് റെന്റ് ,പർച്ചേസ് ഒക്കെ വന്നപ്പോ ഏകദേശം 60,000 രൂപയ്ക്ക് അടുത്ത് മുതൽ മുടക്കായി എന്ന് അരുൺ പറയുന്നു. പേഴ്സണൽ ലോൺ ആയി ലഭിച്ച 1.5 ലക്ഷം രൂപയിൽ നിന്നും അടുത്ത രണ്ട് മാസത്തേക്കുള്ള റെന്റ്, സാലറിയ്ക്കുള്ള തുക എന്നിവ മാറ്റി വെച്ചിട്ടാണ് മോദക് ഫുഡ് സ്റ്റാർട്ട് ചെയ്തത്.
മോദക് ഫുഡ്‌ഡിലെ ട്രെൻഡിങ് വിഭവങ്ങൾ
മോദക് ഫുഡിലെ പൊടി ഇഡലിയും മസാല ചായയുമാണ് ട്രെൻഡിങ് ലിസ്റ്റിൽ ആദ്യം ഇടം പിടിച്ചത്. കൂടാതെ സാധാരണ ഇഡലി സെറ്റ്, ഹാർട്ട് ഇഡലി, ബട്ടർ ഇഡലി, കൊഴുക്കട്ട, ഇലയട, ഫിൽറ്റർ കോഫി തുടങ്ങിയവയും ലഭ്യമാണ്. ഒരു സെറ്റിൽ മൂന്ന് ഇഡലി, ചമ്മന്തി, സാമ്പാർ, കേസരി എന്നിവയാണുള്ളത്. എല്ലാം വളരെ വിലക്കുറവിൽ നൽകുന്നു എന്നതും മോദക് ഫുഡ്സിന്റെ പ്രത്യേകതയാണ്. ഇടുക്കിയിൽ നിന്നും നേരിട്ട് ശേഖരിക്കുന്ന സ്‌പൈസ് ഉപയോഗിച്ചാണ് പാചകം. ഇത് വഴി ചെറുകിട കർഷകരെയും സഹായിക്കാൻ കഴിയുന്നുണ്ട് എന്ന് അരുൺ പറയുന്നു.
വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം ജോബ്
പഠിക്കുന്ന രണ്ട് കുട്ടികൾ പാർട്ട് ടൈം ആയി മോദക് ഫുഡിൽ വർക്ക് ചെയ്യുന്നു. കൂടാതെ ഫുഡ് ഉണ്ടാക്കാനും ഓർഡർ ഡെലിവറി ചെയ്യാനും വീഡിയോ എടുക്കാനും എഡിറ്റ് ചെയ്യാനും എല്ലാം സഹായിക്കാൻ സുഹൃത്തുക്കൾ അരുണിനോടൊപ്പം ഉണ്ട്. വീഡിയോസ് ആയിട്ടും , ഫോട്ടോസ് ആയിട്ടും മോദക് ഇടുന്ന ഡെയിലി അപ്ഡേറ്റുകൾക്ക് സോഷ്യൽ മീഡിയയിൽ ധാരാളം കാഴ്ചക്കാർ ഉണ്ട്.തിരുവനന്തപുരം കഴക്കൂട്ടത് 25 km ചുറ്റളവിൽ ഇപ്പോൾ മോദക് ഫുഡ് എത്തുന്നുണ്ട്. സൊമാറ്റോയിലും ലഭ്യമാണ്. വാട്ട്‌സാപ്പ് വഴിയാണ് കൂടുതലും ഓർഡർ കിട്ടുന്നത്. ജോലിക് പോകുന്നവർ, പഠിക്കുന്നവർ തുടങ്ങി വലിയൊരു കസ്റ്റമർ നിര തന്നെ മോദക്കിനുണ്ട്.
ബ്രാൻഡ് ആക്കുക എന്ന സ്വപ്നം
മോദക്കിനെ ഒരു ബ്രാൻഡ് ആക്കി മാറ്റുക എന്നുള്ളതാണ് ഏറ്റവും വലിയ സ്വപ്നം. കേരളം മുഴുവൻ ക്ലൗഡ് കിച്ചൻ ആരംഭിക്കണം എന്നാണ് ആഗ്രഹം. തിരുവനന്തപുരത്ത് നേരത്തെ സ്വപ്നം കണ്ടിരുന്ന റസ്റ്റോറന്റ് എന്ന് ആഗ്രഹവും മനസിലുണ്ട്. ഇടത്തരം കർഷകരിൽ നിന്നും സ്‌പൈസസ് വാങ്ങി ആവശ്യക്കാരിലേക്ക് നേരിട്ട് എത്തിക്കുന്ന ഒരു സംരംഭത്തിന് കൂടി മോദക് ഫുഡ് ഒരുങ്ങി കഴിഞ്ഞു
സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരോട് പറയാനുള്ളത്
ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ആളാണ് താൻ. യാതൊരു ബിസിനസ് പശ്ചാത്തലവും ഉണ്ടായിരുന്നില്ല. പലരോടും സംശയങ്ങൾ ചോദിക്കുമ്പോൾ നീ ഇത് ചെയ്തിട്ട് കാര്യമില്ല എന്ന് പലപ്പോഴും കേൾക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും മനസിൽ സ്വപ്നവും അതിലേറെ ആഗ്രഹവും ഉണ്ടായിരുന്നു. കൃത്യമായ പ്ലാനിങ് ആണ് ഒരു സംരംഭകന് ആദ്യം വേണ്ടതെന്ന് അരുൺ പറയുന്നു. സംരംഭകത്വത്തിന് തിരഞ്ഞെടുക്കുന്ന മേഖലയാണ് ഏറ്റവും പ്രധാനം. ക്ലൗഡ് കിച്ചന്റെ സാധ്യതകൾ തിരിച്ചറിഞ്ഞതാണ് തനിക്ക് വഴിത്തിരിവായത്. ക്ലൗഡ് കിച്ചൻ ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേര് തന്നെ കോൺടാക്ട് ചെയ്യാറുണ്ട്. ഇവരെ സഹായിക്കുന്നതിന് വേണ്ടി സോഷ്യൽ മീഡിയയിൽ ചെറിയ ചെറിയ റീലുകളും വീഡിയോകളും ഒക്കെ അരുൺ പങ്കു വയ്ക്കാറുണ്ട്. ഇടുക്കി അടിമാലി സ്വദേശിയാണ് അരുൺ. അച്ഛൻ അനിരുദ്ധൻ, അമ്മ അംബിക, സഹോദരൻ അമൽ എന്നിവർ അടങ്ങുന്ന ചെറിയ കുടുംബമാണ് അരുണിന്റേത്.