മലയാളിയുടെ കൈയിൽ കാശില്ലേ? കാർ വിൽപന റിവേഴ്സ് ഗിയറിൽ, യുവാക്കൾ 'കാത്തിരിപ്പ്' മോഡിൽ
സമ്പൂർണ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വിൽപന ഓഗസ്റ്റിൽ കേരളത്തിൽ ജൂലൈയിലെ 1,922 എണ്ണത്തിൽ നി്ന് 2,728 എണ്ണമായി ഉയർന്നിട്ടുണ്ട്. സ്ട്രോങ് ഹൈബ്രിഡ് ഇനത്തിൽ 2023 ഓഗസ്റ്റിൽ കേരളത്തിൽ വിറ്റുപോയത് വെറും ഒരു വണ്ടിയായിരുന്നെങ്കിൽ കഴിഞ്ഞമാസം അത് 290 എണ്ണമാണ്.
സമ്പൂർണ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വിൽപന ഓഗസ്റ്റിൽ കേരളത്തിൽ ജൂലൈയിലെ 1,922 എണ്ണത്തിൽ നി്ന് 2,728 എണ്ണമായി ഉയർന്നിട്ടുണ്ട്. സ്ട്രോങ് ഹൈബ്രിഡ് ഇനത്തിൽ 2023 ഓഗസ്റ്റിൽ കേരളത്തിൽ വിറ്റുപോയത് വെറും ഒരു വണ്ടിയായിരുന്നെങ്കിൽ കഴിഞ്ഞമാസം അത് 290 എണ്ണമാണ്.
സമ്പൂർണ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വിൽപന ഓഗസ്റ്റിൽ കേരളത്തിൽ ജൂലൈയിലെ 1,922 എണ്ണത്തിൽ നി്ന് 2,728 എണ്ണമായി ഉയർന്നിട്ടുണ്ട്. സ്ട്രോങ് ഹൈബ്രിഡ് ഇനത്തിൽ 2023 ഓഗസ്റ്റിൽ കേരളത്തിൽ വിറ്റുപോയത് വെറും ഒരു വണ്ടിയായിരുന്നെങ്കിൽ കഴിഞ്ഞമാസം അത് 290 എണ്ണമാണ്.
കേരളത്തിൽ പുതിയ വാഹനങ്ങളുടെ റീറ്റെയ്ൽ വിൽപന ഓഗസ്റ്റിൽ നേരിട്ടത് വൻ തളർച്ച. മൊത്തം ഇരുചക്ര വാഹന വിൽപന 2023 ഓഗസ്റ്റിലെ 49,806 എണ്ണത്തിൽ നിന്ന് 44,281 ആയി കുറഞ്ഞു. കാർ വിൽപന 19,054 എണ്ണത്തിൽ നിന്ന് താഴ്ന്ന് 13,407 ആയി. മുച്ചക്ര വാഹന വിൽപന 2,940ൽ നിന്ന് 2,369 എണ്ണമായും കുറഞ്ഞെന്ന് പരിവാഹൻ പോർട്ടലിലെ രജിസ്ട്രേഷൻ കണക്കുകൾ വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ ഓരോ ആർടിഒകളിലെയും രജിസ്ട്രേഷൻ വിവരങ്ങളാണ് പോർട്ടിലിലുണ്ടാകുക. ഇക്കഴിഞ്ഞ ജൂലൈയുമായി താരതമ്യം ചെയ്യുമ്പോഴും സംസ്ഥാനത്ത് കാർ വിൽപന വൻതോതിൽ കുറഞ്ഞിട്ടുണ്ട്. ജൂലൈയിൽ പുതുതായി കാർ വാങ്ങിയത് 16,493 പേരായിരുന്നു. അതേസമയം ജൂലൈയെ അപേക്ഷിച്ച് കഴിഞ്ഞമാസം ടൂവീലർ (സ്കൂട്ടർ, മോട്ടോർബൈക്ക്), മുച്ചക്ര വാഹന വിൽപന മെച്ചപ്പെട്ടു. 40,009 ടൂവീലറുകളും 2,271 മുച്ചക്ര വാഹനങ്ങളുമായിരുന്നു ജൂലൈയിലെ വിൽപന.
ഉപയോക്താക്കൾ കാത്തിരിപ്പിൽ, കാശിനായും ഓഫറിനായും!
കഴിഞ്ഞ ഏതാണ്ട് 6 മാസത്തോളമായി കേരളത്തിൽ വാഹന വിൽപന മന്ദഗതിയിലാണെന്ന് പ്രമുഖ ഡീലർഷിപ്പ് ശൃംഖലയായ ഇവിഎം ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ സാബു ജോണി 'മനോരമ ഓൺലൈനോട്' പറഞ്ഞു. ജനങ്ങളുടെ വാങ്ങൽശേഷിയിലുണ്ടായ (പർച്ചേസിങ് പവർ) കുറവ് വിപണിയെ ബാധിച്ചിട്ടുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഹൈവേ നിർമാണം അല്ലാതെ വലിയ വികസന പദ്ധതികൾ ഉണ്ടായിട്ടില്ല. ജനങ്ങളുടെ സമ്പാദ്യം (സേവിങ്സ്) മെച്ചപ്പെടുത്തുന്നവിധം സർക്കാരിൽ നിന്ന് കാര്യമായ പ്രഖ്യാപനങ്ങളോ പദ്ധതികളോ ഉണ്ടായിട്ടില്ല. ഇത് പണ ക്രയവിക്രയത്തെ ബാധിച്ചിട്ടുണ്ട്.
മറ്റൊന്ന്, യുവ ഉപയോക്താക്കളുടെ സ്വഭാവമാണ്. ഇലക്ട്രിക് വാഹനങ്ങളോടാണ് കൂടുതൽ പേർക്കും താൽപര്യം. അടുത്തിടെ പല കമ്പനികളും വില കുറയ്ക്കുകയും ഫീച്ചറുകൾ മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. ഇനിയും കാത്തിരുന്നാൽ വില കൂടുതൽ കുറയുമെന്നും മെച്ചപ്പെട്ട ഫീച്ചറുകൾ ലഭിക്കുമെന്നുമുള്ള ചിന്താഗതി പലരെയും കാത്തിരിപ്പിലേക്ക് നയിക്കുകയാണ്.
യൂസ്ഡ് കാർ വിപണിയുടെ വ്യാപനം, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പുതിയ കാറുകൾക്ക് കേരളത്തിലെ നികുതി, ഓണക്കാല ഓഫറിനായുള്ള കാത്തിരിപ്പ് എന്നിവയും കഴിഞ്ഞമാസത്തെ വിൽപനയെ ബാധിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. ഓണക്കാല ഓഫറുകൾ വിപണിയിലേക്ക് ഉപയോക്താക്കളെ തിരിച്ചെത്തിക്കുമെന്ന പ്രതീക്ഷയാണ് നിലവിൽ കമ്പനികൾക്കും ഡീലർമാർക്കുമുള്ളത്.
പ്രിയം ഇവിക്ക്
സമ്പൂർണ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വിൽപന ഓഗസ്റ്റിൽ കേരളത്തിൽ ജൂലൈയിലെ 1,922 എണ്ണത്തിൽ നിന്ന് 2,728 എണ്ണമായി ഉയർന്നിട്ടുണ്ട്. സ്ട്രോങ് ഹൈബ്രിഡ് ഇനത്തിൽ 2023 ഓഗസ്റ്റിൽ കേരളത്തിൽ വിറ്റുപോയത് വെറും ഒരു വണ്ടിയായിരുന്നെങ്കിൽ കഴിഞ്ഞമാസം അത് 290 എണ്ണമാണ്.
പെട്രോൾ ഇന്ധനമായുള്ള വാഹന വിൽപന 2023 ഓഗസ്റ്റിലെ 56,348ൽ നിന്ന് കഴിഞ്ഞമാസം 44,301 എണ്ണമായി കുറഞ്ഞു. ഡീസൽ വിൽപന 4,858ൽ നിന്ന് താഴ്ന്ന് 4,265 എണ്ണമായി. സിഎൻജി വാഹന വിൽപന 1,822ൽ നിന്ന് 1,414ലേക്കും താഴ്ന്നു. പെട്രോളും സിഎൻജിയും ചേർന്നുള്ള വാഹന വിൽപന 385ൽ നിന്നുയർന്ന് 527ൽ എത്തി.
നേട്ടം ഏഥറിനും യമഹക്കും ടൊയോട്ടയ്ക്കും
പരിവാഹൻ പോർട്ടലിൽ നിന്ന് ഇതുവരെയുള്ള രജിസ്ട്രേഷൻ കണക്കുകൾ പ്രകാരം യമഹ, ഏഥർ, ടൊയോട്ട എന്നിവയാണ് കഴിഞ്ഞമാസം കേരളത്തിൽ നേട്ടമുണ്ടാക്കിയ കമ്പനികൾ. ഇലക്ട്രിക് ടൂവീലർ ശ്രേണിയിലുള്ള ഏഥറിന്റെ വിൽപന 1,040ൽ നിന്ന് 1,566 ആയി ഉയർന്നു. യമഹ പുതുതായി 4,648 ഉപയോക്താക്കളെ സ്വന്തമാക്കി. 2023 ഓഗസ്റ്റിൽ 4,529 ആയിരുന്നു. ടൊയോട്ടയുടെ വിൽപന മെച്ചപ്പെട്ടത് 1,264ൽ നിന്ന് 1,296 എണ്ണത്തിലേക്ക്.
മാരുതി സുസുക്കി, ഹോണ്ട, ഹ്യുണ്ടായ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്സ്, എംജി മോട്ടോർ, കിയ, സ്കോഡ-ഫോക്സ്‍വാഗൻ, ബജാജ് ഓട്ടോ, ഹോണ്ട ടൂവീലർ, ടിവിഎസ്, റോയൽ എൻഫീൽഡ്, ഓല ഇലക്ട്രിക് എന്നിവയും കഴിഞ്ഞമാസം വിൽപന നഷ്ടമാണ് നേരിട്ടതെന്ന് കണക്ക് വ്യക്തമാക്കുന്നു. കാർ വിപണിയിൽ 7,388 പുതിയ ഉപയോക്താക്കളെ നേടി മാരുതി സുസുക്കി തന്നെയാണ് ഒന്നാമത്. ടൂവീലർ വിപണിയിൽ മുന്നിൽ ഹോണ്ടയാണ്; ഓഗസ്റ്റിലെ വിൽപന 11,870 എണ്ണം.