കാന്സറും, മറവിരോഗവുമൊക്കെ നേരത്തെ കണ്ടെത്താം, ഇമ്മ്യൂണോ ഡയഗ്നോസ്റ്റിക്സിൽ കുതിപ്പുമായി അഗാപ്പെ
കാൻസർ, ഉദരരോഗം, അൽഷിമേഴ്‌സ് തുടങ്ങിയ ഗുരുതരമായ രോഗങ്ങളെ ഇനി താങ്ങാവുന്ന ചെലവിൽ നേരത്തേ കണ്ടുപിടിക്കാം. ഇതിനുള്ള അത്യാധുനിക ഡയഗ്നോസ്റ്റിക് ടൂളുകളുടെ വികസനത്തിനുള്ള ക്ലിയ സാങ്കേതികവിദ്യ ഇന്ത്യയിലെ മുൻനിര ഇൻ വിട്രോ ഡയഗ്‌നോസ്റ്റിക്‌സ് (ഐവിഡി) നിർമ്മാതാക്കളായ അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡ്കമ്പനി

കാൻസർ, ഉദരരോഗം, അൽഷിമേഴ്‌സ് തുടങ്ങിയ ഗുരുതരമായ രോഗങ്ങളെ ഇനി താങ്ങാവുന്ന ചെലവിൽ നേരത്തേ കണ്ടുപിടിക്കാം. ഇതിനുള്ള അത്യാധുനിക ഡയഗ്നോസ്റ്റിക് ടൂളുകളുടെ വികസനത്തിനുള്ള ക്ലിയ സാങ്കേതികവിദ്യ ഇന്ത്യയിലെ മുൻനിര ഇൻ വിട്രോ ഡയഗ്‌നോസ്റ്റിക്‌സ് (ഐവിഡി) നിർമ്മാതാക്കളായ അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡ്കമ്പനി ജപ്പാന്‍ സഹകരണത്തോടെ അവതരിപ്പിക്കും. ഇതിനുള്ള ഇൻ-വിട്രോ ബയോമാർക്കറുകൾ ഉത്പാദിപ്പിക്കുന്നതിന് കാക്കനാട് ഇൻഫോപാർക്കിൽ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള അത്യാധുനിക ഉപകരണ നിർമാണ കേന്ദ്രം അഗപ്പെ ആരംഭിക്കുന്നു. നാളെ കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇത് ഉദ്ഘാടനം ചെയ്യും. വ്യവസായ, കയർ & നിയമ വകുപ്പ് മന്ത്രി പി. രാജീവും പങ്കെടുക്കും. 100 കോടി രൂപ മുതൽ മുടക്കുള്ള പുതിയ യൂണിറ്റ് 500 പേർക്ക് തൊഴിൽ നൽകും.
അഗാപ്പെയുടെ പട്ടിമറ്റത്തെ റീയേജൻ്റ് യൂണിറ്റിനും നെല്ലാടിലെ കിൻഫ്രയിലെ ആദ്യത്തെ ഉപകരണ നിർമ്മാണ യൂണിറ്റിനും ശേഷം വരുന്ന വിപുലീകരണമാണിത്.
ലോകോത്തര ഉപകരണങ്ങളുടെ നിർമ്മാണത്തോടൊപ്പം പ്രാദേശികമായി അനവധി തൊഴിലവസരങ്ങൾ പുതിയ പദ്ധതി സൃഷ്ടിക്കുമെന്ന് അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സിന്റെ മാനേജിങ് ഡയറക്ടർ തോമസ് ജോൺ പറഞ്ഞു.
അത്യാവശ്യ ആരോഗ്യ സംരക്ഷണ സാങ്കേതിക വിദ്യകളിൽ ഇറക്കുമതിയും ചെലവും കുറയ്ക്കുക, സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള "മെയ്ക്ക് ഇൻ ഇന്ത്യ," "മേക്ക് ഇൻ കേരള ഫോർ ദ ഗ്ലോബ്" എന്നീ പദ്ധതികൾക്കായി ഡയഗ്നോസ്റ്റിക് മേഖലയിൽ നടത്തുന്ന സുപ്രധാന ചുവടുവെപ്പ് കൂടിയാണിതെന്ന് തോമസ് ജോൺ പറഞ്ഞു.
അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങളുടെ നേരത്തെയുള്ള രോഗനിർണയം സാധ്യമാകുന്നതോടെ മരുന്നുകളിലൂടെയും ജീവിതശൈലി മാറ്റങ്ങളിലൂടെയും നാഡീ കോശങ്ങൾ നശിക്കുന്നത് ഗണ്യമായി കുറയ്ക്കാനുള്ള സാധ്യത നൽകുന്നു. രോഗാരംഭം വലിയ പരിധിയിൽ തടഞ്ഞു നിർത്താൻ ഇത് സഹായിക്കും.
സ്‌ക്രീനിങ്, നേരത്തെയുള്ള കണ്ടെത്തൽ, രോഗത്തിന്റെ പുരോഗതി നിരീക്ഷിക്കൽ, വ്യക്തിഗത ചികിത്സകൾ എന്നിവയിൽ ക്ലിയ സാങ്കേതികവിദ്യ പങ്ക് വഹിക്കുന്നുണ്ട്. നേരത്തെയുള്ള കാൻസർ മാർക്കർ കണ്ടെത്തലിലൂടെ ഇതുവഴി അതിജീവന നിരക്ക് വളരെയധികം വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് തോമസ് ജോൺ വിശദീകരിച്ചു.
ഫുജിറെബിയോ മാനുഫാക്ചറിങ് മേധാവിയും വൈസ് പ്രസിഡന്റുമായ തദാഷി നിനോമിയ; ഫുജിറെബിയോ ഗ്ലോബൽ ബിസിനസ് മേധാവിയും വൈസ് പ്രസിഡൻ്റുമായ നയോട്ടാക ഹോൺസാവ; അഗാപ്പെ ചെയർമാൻ ജോസഫ് ജോൺ; ; അഗാപ്പെ ചീഫ് ടെക്നിക്കൽ ഓഫീസർ ഭാസ്കർ റാവു മല്ലാടി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.