രാജ്യത്തെ സ്പോർട്സ് ബൈക്ക് വിപണി അതിവേഗം മുന്നേറുകയാണെന്നും പ്രത്യേകിച്ച് ഇലക്ട്രിക്ക് സ്പോർട്സ് ബൈക്കുകൾ മികച്ച വളർച്ചയാണ് കാണിക്കുന്നതെന്നും ഇലക്ട്രിക്ക് വാഹന കമ്പനിയായ അള്‍ട്രാവയലറ്റിന്റെ സഹസ്ഥാപകനും സിഇഒയുമായ നാരായണ്‍ സുബ്രഹ്‌മണ്യം പറഞ്ഞു. മൊത്തം ആഡംബര ബൈക്ക് വിപണിയുടെ ഉപഭോക്താക്കളിൽ 20

രാജ്യത്തെ സ്പോർട്സ് ബൈക്ക് വിപണി അതിവേഗം മുന്നേറുകയാണെന്നും പ്രത്യേകിച്ച് ഇലക്ട്രിക്ക് സ്പോർട്സ് ബൈക്കുകൾ മികച്ച വളർച്ചയാണ് കാണിക്കുന്നതെന്നും ഇലക്ട്രിക്ക് വാഹന കമ്പനിയായ അള്‍ട്രാവയലറ്റിന്റെ സഹസ്ഥാപകനും സിഇഒയുമായ നാരായണ്‍ സുബ്രഹ്‌മണ്യം പറഞ്ഞു. മൊത്തം ആഡംബര ബൈക്ക് വിപണിയുടെ ഉപഭോക്താക്കളിൽ 20

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ സ്പോർട്സ് ബൈക്ക് വിപണി അതിവേഗം മുന്നേറുകയാണെന്നും പ്രത്യേകിച്ച് ഇലക്ട്രിക്ക് സ്പോർട്സ് ബൈക്കുകൾ മികച്ച വളർച്ചയാണ് കാണിക്കുന്നതെന്നും ഇലക്ട്രിക്ക് വാഹന കമ്പനിയായ അള്‍ട്രാവയലറ്റിന്റെ സഹസ്ഥാപകനും സിഇഒയുമായ നാരായണ്‍ സുബ്രഹ്‌മണ്യം പറഞ്ഞു. മൊത്തം ആഡംബര ബൈക്ക് വിപണിയുടെ ഉപഭോക്താക്കളിൽ 20

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ സ്പോർട്സ് ബൈക്ക് വിപണി അതിവേഗം മുന്നേറുകയാണെന്നും പ്രത്യേകിച്ച് ഇലക്ട്രിക്ക് സ്പോർട്സ് ബൈക്കുകൾ മികച്ച വളർച്ചയാണ് കാണിക്കുന്നതെന്നും ഇലക്ട്രിക്ക് വാഹന കമ്പനിയായ അള്‍ട്രാവയലറ്റിന്റെ സഹസ്ഥാപകനും സിഇഒയുമായ നാരായണ്‍ സുബ്രഹ്‌മണ്യം. മൊത്തം ആഡംബര ബൈക്ക് വിപണിയുടെ ഉപഭോക്താക്കളിൽ 20 ശതമാനവും ഇലക്ട്രിക് സ്പോർട്സ് ബൈക്കുകളിൽ താൽപ്പര്യമുള്ളവരാണ്. ഈ സാഹചര്യം കണക്കിലെടുത്ത് കൂടുതൽ നിക്ഷേപകർ ഈ രംഗത്ത് നിക്ഷേപത്തിനും തയാറാകുന്നുണ്ട്. തികഞ്ഞ വാഹന പ്രേമിയായ ദുൽഖർ സൽമാന്‍ ഈ ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പിന്റെ സഹഉടമയാകാൻ കാരണവും മറ്റൊന്നല്ല. കേരളത്തിൽ ഇലക്ട്രിക് ബൈക്കുകളുടെ താൽപ്പര്യമേറി വരുന്നതിനെക്കുറിച്ചും കമ്പനിയുടെ വിപുലീകരണ പദ്ധതികളെ ക്കുറിച്ചും നാരായണ്‍ സുബ്രഹ്‌മണ്യം 'മനോരമ ഓൺലൈനോ'ട് വിശദീകരിച്ചു. പ്രസക്ത ഭാഗങ്ങൾ:

∙സ്പോർട്സ് ബൈക്കുകൾക്ക്, പ്രത്യേകിച്ച് ഇലക്ട്രിക് ബൈക്കുകൾക്ക് കേരളത്തിൽ അത്ര പ്രിയമുണ്ടോ?

ADVERTISEMENT

കേരളത്തിൽ ഇലക്ട്രിക് ബൈക്കുകൾക്ക് ഒട്ടേറെ ആരാധകരുണ്ട്. ഇത് ചെറുപ്പക്കാർ മാത്രമല്ല. ഞങ്ങൾ നടത്തിയ ഒരു സർവേയില്‍ വ്യക്തമായത് വർഷങ്ങൾക്ക് മുമ്പ് ഹീറോയും സ്പ്ലെൻഡറുമൊക്കെ ആവേശത്തോടെ ഓടിച്ചിരുന്ന, ഇന്ന് മധ്യവയസിലെത്തിയിരിക്കുന്ന വലിയൊരു വിഭാഗം പേരും ഇപ്പോൾ ഇലക്ട്രിക് ബൈക്കുകളുടെ ആരാധകരായുണ്ട്. ഈ ബൈക്കുകൾ 2–5 ലക്ഷം രൂപ വിലയുള്ള മിഡ് സെഗ്മെന്റിലാണ് വരിക. ഇക്കൂട്ടർക്ക് താങ്ങാവുന്ന ചെലവിലുള്ള ബൈക്ക് വിഭാഗമാണത്. തങ്ങളുടെ വർഷങ്ങളായുള്ള ആഗ്രഹ പൂർത്തീകരണത്തന് ആവേശത്തോടെയാണിവർ അൾട്രാവലെറ്റ് വാങ്ങാനെത്തുന്നത്. ശ്രദ്ധേയമായ മറ്റൊരു കാര്യം പെണ്‍കുട്ടികളും ഇത്തരം ബൈക്കുകളോട് വളരെ ആഭിമുഖ്യം പുലർത്തുന്നുണ്ട്. ചെറുപ്പത്തിൽ തന്നെ ജോലികിട്ടി, ഇത്തരം ബൈക്കുകൾ സ്വന്തമാക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം ബംഗാളൂരുവിൽ വളരെയുണ്ട്. കേരളത്തിലും ഈ പ്രവണതയേറുന്നു. 

അതുകൊണ്ടാണ് ബെംഗളൂരുവിലെ യുവി സ്‌പേസ് സ്റ്റേഷന്‍ എക്‌സ്പീരിയന്‍സ് സെന്ററിനും പൂനെയിലും അഹമ്മദാബാദിലുമുള്ള സെന്ററുകൾക്കും ശേഷം നാലാമതായി ഇപ്പോൾ കൊച്ചിയിൽ കമ്പനി അടുത്ത സെന്റർ ആരംഭിച്ചത്. ബെംഗളൂരുവിൽ നിന്ന് അൾട്രാവയലറ്റ് വാങ്ങുന്ന മലയാളികൾ ധാരാളമാണ്. അവർക്കായി കമ്പനിയുടെ മികവും പുതുമയോടുള്ള അഭിനിവേശവും വിളിച്ചറിയിക്കുന്ന വിധത്തിലുള്ളതാണ് കൊച്ചിയിലെ എക്‌സ്പീരിയന്‍സ് സെന്റര്‍. ലോകമെമ്പാടും ഇത്തരത്തില്‍ 50 എക്‌സ്പീരിയന്‍സ് സെന്ററുകള്‍ തുറക്കാനുള്ള ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് കൊച്ചിയില്‍ കമ്പനി നടത്തിയിരിക്കുന്നത്. തിരുവനന്തപുരവും കോഴിക്കോടും ഇക്കൂട്ടത്തിലുണ്ട്.

ADVERTISEMENT

∙എന്താണ് അൾട്രാവയലറ്റിന്റെ പ്രത്യേകതകൾ?

അതിനൂതന സാങ്കേതികവിദ്യയും രൂപകല്‍പ്പനയും ഉപയോഗപ്പെടുത്തി ഇലക്ട്രിക്ക് മോട്ടോര്‍സൈക്കിളുകളുടെ വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ശ്രമിക്കുന്ന കമ്പനിയാണ് അള്‍ട്രാവയലറ്റ്. ബെംഗളൂരുവില്‍ കൈവരിച്ച വിജയമാണ് കമ്പനിയുടെ അടിത്തറ. 10.3 കിലോവാട്ട് ശേഷിയുള്ള എസ്ആര്‍ബി7 ലിഥിയം അയോണ്‍ ബാറ്ററിയാണ് എഫ്77 മാക് 2 എന്ന കമ്പനിയുടെ മോഡലിന് കരുത്തേകുന്നത്. മികച്ച റേഞ്ചും പ്രകടനവുമാണ് ഈ മോഡല്‍ കാഴ്ചവെക്കുന്നത്. അള്‍ട്രാവയലറ്റ്, 8 ലക്ഷം കിലോമീറ്റര്‍ ദൂരം വരെയാണ് ബാറ്ററിക്ക് വാറന്റി വാഗ്ദാനം ചെയ്യുന്നത്. വിപണിയിലെ ഏറ്റവും മികച്ച ഈ വാറന്റി പോളിസി, ആഗോള ഇലക്ട്രിക്ക് വാഹനബ്രാന്‍ഡായ ടെസ്ലയെപ്പോലും മറികടക്കുന്നതാണ്. പൂർണമായും ഇന്ത്യയിൽ നിർമിച്ച ലോകോത്തര നിലവാരമുള്ള ഇലക്ട്രിക്ക് മോട്ടോര്‍സൈക്കിള്‍ ആണ് എഫ്77 മാക് 2. 

ADVERTISEMENT

∙കൊച്ചിയിലെ എക്സ്പീരിയൻസ് സെന്റർ നൽകുന്ന അനുഭവങ്ങൾ എന്തൊക്കെയാണ്?

ഈഎക്‌സ്പീരിയന്‍സ് സെന്റര്‍ കൊച്ചി നഗരത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഷോറൂമാണ്.  3500 സ്‌ക്വയര്‍ ഫീറ്റ് വലിപ്പമുള്ള കേന്ദ്രത്തില്‍ അള്‍ട്രാവയലറ്റ് വാഹനങ്ങളുടെ സെയില്‍സും സര്‍വീസും സ്‌പെയര്‍സും ഒരുക്കുന്ന 3 എസ് സമഗ്ര കേന്ദ്രമായി പ്രവര്‍ത്തിക്കും. സര്‍വീസിന് അത്യാധുനിക സംവിധാനങ്ങളാണുള്ളത്. ബെംഗളൂരുവിലെ ആസ്ഥാനകേന്ദ്രത്തിലുള്ള വിദഗ്ധ ടെക്നീഷ്യന്മാരുടെ സേവനം ലൈവായി ഫോണില്‍ ലഭിക്കും. എഫ്77 മാക് 2യിലൂടെ ഇലക്ട്രിക്ക് വാഹനങ്ങളോടിക്കുന്നതിന്റെ വേറിട്ടൊരനുഭവം കൊച്ചിക്കാര്‍ക്ക് നല്‍കാനാണ് ഈ ഷോറൂമിലൂടെ ഉദ്ദേശിക്കുന്നത്. ദീപാവലിയോടനുബന്ധിച്ച് ഇന്ത്യയിൽ വിവിധ നഗരങ്ങളിൽ10 കേന്ദ്രങ്ങള്‍ തുറക്കും. യൂറോപ്പിലേയ്ക്ക് കയറ്റുമതി ചെയ്യാനുള്ള തയാറെടുപ്പിലുമാണ്.

English Summary:

Discover why Ultraviolette electric sports bikes are captivating Kerala. Learn about their popularity among young women, middle-aged riders, and the brand's expansion plans for Thiruvananthapuram and Kozhikode