നഗരങ്ങൾക്ക് പുറമേ നഗരപ്രാന്തപ്രദേശങ്ങളിലും മറ്റ് പട്ടണങ്ങളിലും ലുലു സാന്നിധ്യം വർധിപ്പിക്കും. ഒമാനിൽ അടുത്ത വർഷം തുറക്കുന്ന ഖാസെൻ ഇക്കണോമിക് സിറ്റിയിൽ പഴങ്ങൾക്കും പച്ചക്കറികൾക്കുമുള്ള അത്യാധുനിക സംഭരണ-വിൽപന കേന്ദ്രം സ്ഥാപിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രമുഖ വ്യവസായി എം.എം. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് ഒമാനിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. അൽ മുധൈബിയിൽ തുറന്ന മാളിന്റെ ഉദ്ഘാടനം അൽ മുധൈബി ഗവർണർ ഷെയ്ഖ് സൗദ് ബിൻ മുഹമ്മദ് ബിൻ സൗദ് അൽ ഹിനായി നിർവഹിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ലുലു ഒമാൻ ഡയറക്ടർ എ.വി. അനന്ത്, ലുലു ഒമാൻ റീജണൽ ഡയറക്ടർ കെ.എ. ഷബീർ തുടങ്ങിയവർ സംബന്ധിച്ചു. ഒമാനിൽ ലുലു ഗ്രൂപ്പിന്റെ 31-ാം ഹൈപ്പർമാർക്കറ്റാണിത്. 

ഒമാനിൽ രണ്ടുവർഷത്തിനകം 4 ഹൈപ്പർമാർക്കറ്റുകൾ കൂടി തുറക്കുമെന്ന് എം.എ. യൂസഫലി പറഞ്ഞു. സ്വദേശി യുവാക്കൾക്ക് കൂടുതൽ തൊഴിലവസരം നൽകും. നഗരങ്ങൾക്ക് പുറമേ നഗരപ്രാന്തപ്രദേശങ്ങളിലും മറ്റ് പട്ടണങ്ങളിലും ലുലു സാന്നിധ്യം വർധിപ്പിക്കും. ഒമാനിൽ അടുത്ത വർഷം തുറക്കുന്ന ഖാസെൻ ഇക്കണോമിക് സിറ്റിയിൽ പഴങ്ങൾക്കും പച്ചക്കറികൾക്കുമുള്ള അത്യാധുനിക സംഭരണ-വിൽപന കേന്ദ്രം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

40,000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള പുതിയ ഹൈപ്പർമാർക്കറ്റിൽ പലചരക്ക്, പഴം, പച്ചക്കറി, സൗന്ദര്യവര്‍ധക ഉൽപന്നങ്ങള്‍, ഇലക്ട്രോണിക്‌സ്, ഐ.ടി, സ്‌റ്റേഷനി തുടങ്ങിയവയുടെ വിപുലമായ ശ്രേണിയുണ്ട്. ഒമാനിലെ സുറിൽ നിർമ്മിച്ച ബോട്ടിന്റെ മാതൃക ചടങ്ങിൽ അൽ മുധൈബി ഗവർണർ യൂസഫലിക്ക് സമ്മാനിച്ചു. പാരമ്പര്യ ബോട്ട് നിർമ്മാണത്തിൽ പ്രശസ്തമാണ് തുറമുഖ പട്ടണമായ സുർ. 

English Summary:

Lulu Group Opens 31st Hypermarket in Oman. This will provide more job opportunities for Omani youth.