മുഴങ്ങണം സ്ത്രീ ശബ്ദവും; സ്വകാര്യ കമ്പനികളുടെ ഡയറക്ടർ ബോർഡിൽ വനിത വേണമെന്ന് യുഎഇ
സ്വകാര്യ കമ്പനികളുടെ തലപ്പത്ത് വനിതാ പങ്കാളിത്തവും ഉറപ്പാക്കാനുള്ള ചട്ടവുമായി യുഎഇ. സ്വകാര്യ ജോയിന്റ്-സ്റ്റോക്ക് കമ്പനികളുടെ ഡയറക്ടർ ബോർഡിൽ ഒരു വനിതയെങ്കിലും വേണമെന്നാണ് നിർദേശം. ചട്ടം 2025 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും. നിലവിലെ ഡയറക്ടർ ബോർഡിന്റെ കാലാവധി തീരുന്ന മുറയ്ക്ക് പുതിയ അംഗങ്ങളെ

സ്വകാര്യ കമ്പനികളുടെ തലപ്പത്ത് വനിതാ പങ്കാളിത്തവും ഉറപ്പാക്കാനുള്ള ചട്ടവുമായി യുഎഇ. സ്വകാര്യ ജോയിന്റ്-സ്റ്റോക്ക് കമ്പനികളുടെ ഡയറക്ടർ ബോർഡിൽ ഒരു വനിതയെങ്കിലും വേണമെന്നാണ് നിർദേശം. ചട്ടം 2025 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും. നിലവിലെ ഡയറക്ടർ ബോർഡിന്റെ കാലാവധി തീരുന്ന മുറയ്ക്ക് പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോൾ അതിലൊരാളെങ്കിലും വനിത ആയിരിക്കണം.
സ്വകാര്യ നിക്ഷേപകർ ഓഹരി ഉടമകളായ കമ്പനികളാണ് ജോയിന്റ്-സ്റ്റോക്ക് കമ്പനികൾ. പൊതു ജോയിന്റ്-സ്റ്റോക്ക് കമ്പനികളിൽ (public joint-stock companies) നിർദേശം 2021 മുതൽ നടപ്പാക്കിയിരുന്നു. അബുദാബി, ദുബായ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്ത കമ്പനികൾക്കായിരുന്നു മാനദണ്ഡം ബാധകം.
യുഎഇയെ വനിതാ സൗഹൃദമാക്കാനും സ്ത്രീശാക്തീകരണം ഉറപ്പാക്കാനുമുള്ള ഭരണാധികാരികളുടെ നടപടികളുടെ തുടർച്ചയാണ് പുതിയ നിർദേശവും. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വനിതകളെയും ഉയർത്തുക, നിർണായക തീരുമാനങ്ങളിൽ സ്ത്രീകളുടെ അഭിപ്രായം ഉറപ്പാക്കുക, ഉന്നത പദവികളിലേക്ക് ഉയരാൻ വനിതകളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെയുമാണ് നിർദേശം. രാജ്യത്തിന്റെ ഫെഡറൽ നാഷണൽ കൗൺസിലിൽ 50% സീറ്റുകൾ വനിതകൾക്കായി നീക്കിവയ്ക്കാൻ 2018ൽ അന്നത്തെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സയെദ് അൽ നഹ്യാൻ നിർദേശിച്ചിരുന്നു. ലിംഗഭേദമന്യേ രാജ്യത്ത് ഒരേജോലിക്ക് തുല്യവേതനവും നടപ്പാക്കിയിരുന്നു.