ഇനി ഇലക്ട്രോണിക് സാമഗ്രികൾക്ക് സുരക്ഷാ മാനദണ്ഡം നിർബന്ധമാകും
ന്യൂഡൽഹി ∙ ലബനനിലെ പേജർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് വിൽക്കുന്ന ഇലക്ട്രോണിക് സാമഗ്രികൾക്ക് സുരക്ഷാ മാനദണ്ഡം നിർബന്ധമാക്കാൻ കേന്ദ്രം നീക്കം തുടങ്ങി. കഴിഞ്ഞ ഏപ്രിലിൽ സിസിടിവി ക്യാമറകൾക്ക് സുരക്ഷാ മാനദണ്ഡം നിർബന്ധമാക്കിയിരുന്നു. ഇതിനായി ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ നിർബന്ധിത റജിസ്ട്രേഷനുള്ള

ന്യൂഡൽഹി ∙ ലബനനിലെ പേജർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് വിൽക്കുന്ന ഇലക്ട്രോണിക് സാമഗ്രികൾക്ക് സുരക്ഷാ മാനദണ്ഡം നിർബന്ധമാക്കാൻ കേന്ദ്രം നീക്കം തുടങ്ങി. കഴിഞ്ഞ ഏപ്രിലിൽ സിസിടിവി ക്യാമറകൾക്ക് സുരക്ഷാ മാനദണ്ഡം നിർബന്ധമാക്കിയിരുന്നു. ഇതിനായി ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ നിർബന്ധിത റജിസ്ട്രേഷനുള്ള 2021ലെ ചട്ടത്തിൽ ഐടി മന്ത്രാലയം ഭേദഗതി വരുത്തി. ചൈനീസ് സിസിടിവി ക്യാമറകളുടെ വിവരസുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർന്നപ്പോഴാണ് പുതിയ സുരക്ഷാ മാനദണ്ഡം കൊണ്ടുവന്നത്.
ചട്ടത്തിന്റെ പരിധിയിൽ വരുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് സുരക്ഷാ ടെസ്റ്റിങ് നിർബന്ധമാണ്. ചൈനീസ് കമ്പനികൾ നിർമിക്കുന്ന സ്മാർട് മീറ്റർ, വാഹനങ്ങളുടെ സെൻസറുകൾ, ലാപ്ടോപ്പുകൾ, മോണിറ്ററുകൾ, ഡ്രോൺ പാർട്ടുകൾ എന്നിവയ്ക്കാണ് ആദ്യ ഘട്ടത്തിൽ സുരക്ഷാ മാനദണ്ഡം ബാധകമാക്കുക.