കരുത്ത് ചോർന്ന് രൂപ; ഡോളറിനെതിരെ മൂല്യം 84.10 ആയി
കൊച്ചി∙ വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരി വിപണികളിൽ നിന്നു തുടർച്ചയായി നിക്ഷേപം പിൻവലിക്കുന്നതും അസംസ്കൃത എണ്ണവില വർധനയും രൂപയെ എത്തിച്ചത് റെക്കോർഡ് താഴ്ചയിലേക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യം 84.10ലേക്കു കുറഞ്ഞു.12 പൈസയാണ് ഇന്നലത്തെ നഷ്ടം. പശ്ചിമേഷ്യയിലെ സംഘർഷമാണ് ഇന്ത്യൻ കറൻസിയെ തളർത്തുന്നത്.

കൊച്ചി∙ വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരി വിപണികളിൽ നിന്നു തുടർച്ചയായി നിക്ഷേപം പിൻവലിക്കുന്നതും അസംസ്കൃത എണ്ണവില വർധനയും രൂപയെ എത്തിച്ചത് റെക്കോർഡ് താഴ്ചയിലേക്ക്.
ഡോളറിനെതിരെ രൂപയുടെ മൂല്യം 84.10ലേക്കു കുറഞ്ഞു.12 പൈസയാണ് ഇന്നലത്തെ നഷ്ടം. പശ്ചിമേഷ്യയിലെ സംഘർഷമാണ് ഇന്ത്യൻ കറൻസിയെ തളർത്തുന്നത്. യുദ്ധസാഹചര്യങ്ങൾ അസംസ്കൃത എണ്ണവില വീണ്ടും 80 ഡോളറിന്റെ പരിസരത്തേക്ക് ഉയരാനിടയാക്കി.
യുദ്ധവും ചൈനീസ് വിപണിയിലെ ഉണർവുമാണ് ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ പിൻമാറാനുള്ള കാരണം. എണ്ണയുടെ ഇറക്കുമതിച്ചെലവ് ഏറുന്നതും ഓഹരി വിൽപനയും ഇന്ത്യൻ വിപണിയിൽ ഡോളറിന്റെ ഡിമാൻഡ് വൻതോതിൽ ഉയർത്തുകയാണ്.