കൊച്ചി∙ രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ വൻ വർധന. ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ ട്രോയ് ഔൺസിന് (31.1 ഗ്രാം സ്വർണം) വില 20 ഡോളറിനു മുകളിൽ ഉയർന്നു. ഇതോടെ വില 2700 ഡോളർ നിലവാരത്തിനടുത്തെത്തി. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾക്ക് അയവു വരാത്തതിനാൽ സുരക്ഷിത നിക്ഷേപമെന്ന തരത്തിൽ വൻകിട നിക്ഷേപകർ സ്വർണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ വൻ വർധന. ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ ട്രോയ് ഔൺസിന് (31.1 ഗ്രാം സ്വർണം) വില 20 ഡോളറിനു മുകളിൽ ഉയർന്നു. ഇതോടെ വില 2700 ഡോളർ നിലവാരത്തിനടുത്തെത്തി. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾക്ക് അയവു വരാത്തതിനാൽ സുരക്ഷിത നിക്ഷേപമെന്ന തരത്തിൽ വൻകിട നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടുന്നതു തുടരുകയാണ്. രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡ് ഉയരാൻ കാരണമിതാണ്. രാജ്യാന്തര വിപണിയിലെ വില വർധനയുടെ പ്രതിഫലനം ആഭ്യന്തര വിപണിയിലുമുണ്ടാകും.

 രൂപയുടെ മൂല്യം ദുർബലമാകുന്നതും ഇവിടെ സ്വർണവില കൂടാൻ കാരണമാകുന്നുണ്ട്. രൂപയുടെ മൂല്യം ഡോളറിനെതിരെ 84.06 നിലവാരത്തിലാണ്. രൂപയുടെ വിനിമയ നിരക്കും രാജ്യാന്തര വിപണിയിലെ വിലയും കണക്കിലെടുത്താണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ദിവസവും നിശ്ചയിക്കുന്നത്.

Close up of indian currency with gold ornaments
ADVERTISEMENT

സംസ്ഥാനത്ത് ഇന്നലെ ഗ്രാമിന് 20 രൂപ വർധിച്ച് 7160 രൂപയും പവന് 160 രൂപ ഉയർന്ന് 57280 രൂപയുമായി. ഇതു റെക്കോർഡ് നിരക്കാണ്. 18 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ വർധിച്ച് 5915 എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. രണ്ടു ദിവസത്തിനിടെ പവന് 520 രൂപയാണു കൂടിയത്. ദേശീയ ബുള്യൻ വിപണിയിൽ 10 ഗ്രാം തങ്കത്തിന്റെ വില ചരിത്രത്തിൽ ആദ്യമായി 79,000 രൂപ കടന്നു.

English Summary:

International gold prices surge to near-record highs as investors seek safe haven amid geopolitical uncertainty. This impacts domestic prices, with Kerala witnessing a significant jump in gold and sovereign rates.