കമേഴ്സ്യൽ കെട്ടിടങ്ങൾ വാടകയ്‌ക്കെടുത്തു ബിസിനസ് ചെയ്യുമ്പോൾ നികുതിദായകർ അഥവാ ബിസിനസുകാർ റിവേഴ്‌സ് ചാർജ് മെക്കാനിസം (ആർസിഎം) വഴി ജിഎസ്ടി അടയ്‌ക്കേണ്ട ബാധ്യത നിലവിൽ വന്നിരിക്കുന്നു. ഇത് 2024 ഒക്ടോബർ 10നാണ് പ്രാബല്യത്തിലായത്. നോട്ടിഫിക്കേഷൻ നമ്പർ 09/2024 Central Tax (Rate) dated 08.10.24 പ്രകാരം

കമേഴ്സ്യൽ കെട്ടിടങ്ങൾ വാടകയ്‌ക്കെടുത്തു ബിസിനസ് ചെയ്യുമ്പോൾ നികുതിദായകർ അഥവാ ബിസിനസുകാർ റിവേഴ്‌സ് ചാർജ് മെക്കാനിസം (ആർസിഎം) വഴി ജിഎസ്ടി അടയ്‌ക്കേണ്ട ബാധ്യത നിലവിൽ വന്നിരിക്കുന്നു. ഇത് 2024 ഒക്ടോബർ 10നാണ് പ്രാബല്യത്തിലായത്. നോട്ടിഫിക്കേഷൻ നമ്പർ 09/2024 Central Tax (Rate) dated 08.10.24 പ്രകാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമേഴ്സ്യൽ കെട്ടിടങ്ങൾ വാടകയ്‌ക്കെടുത്തു ബിസിനസ് ചെയ്യുമ്പോൾ നികുതിദായകർ അഥവാ ബിസിനസുകാർ റിവേഴ്‌സ് ചാർജ് മെക്കാനിസം (ആർസിഎം) വഴി ജിഎസ്ടി അടയ്‌ക്കേണ്ട ബാധ്യത നിലവിൽ വന്നിരിക്കുന്നു. ഇത് 2024 ഒക്ടോബർ 10നാണ് പ്രാബല്യത്തിലായത്. നോട്ടിഫിക്കേഷൻ നമ്പർ 09/2024 Central Tax (Rate) dated 08.10.24 പ്രകാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമേഴ്സ്യൽ കെട്ടിടങ്ങൾ വാടകയ്‌ക്കെടുത്തു ബിസിനസ് ചെയ്യുമ്പോൾ നികുതിദായകർ അഥവാ ബിസിനസുകാർ റിവേഴ്‌സ് ചാർജ് മെക്കാനിസം (ആർസിഎം) വഴി ജിഎസ്ടി അടയ്‌ക്കേണ്ട ബാധ്യത നിലവിൽ വന്നിരിക്കുന്നു. ഇത് 2024 ഒക്ടോബർ 10നാണ് പ്രാബല്യത്തിലായത്. നോട്ടിഫിക്കേഷൻ നമ്പർ 09/2024 Central Tax (Rate) dated 08.10.24 പ്രകാരം വാണിജ്യ ആവശ്യങ്ങൾക്കായി സ്ഥലം അഥവാ കെട്ടിടം വാടകയ്ക്കു കൊടുക്കുന്ന സന്ദർഭത്തിൽ, ഉടമയ്ക്ക് ഒരു സാമ്പത്തിക വർഷം 20 ലക്ഷത്തിൽ താഴെ വാടക ലഭിക്കുമ്പോൾ ഇവർ അൺ- റജിസ്റ്റേഡ് ഡീലർ എന്ന വിഭാഗത്തിലാണ് വരുന്നത്.

ഈ ഘട്ടത്തിൽ ജിഎസ്ടിയുള്ള ബിസിനസുകാർ കെട്ടിടങ്ങൾ വാടകയ്ക്ക് എടുക്കുന്നതിനനുസരിച്ചു സെക്‌ഷൻ 31 (3)(f) പ്രകാരം സ്വയം ഇൻവോയ്‌സ്‌ (Self invoice) തയാറാക്കി 18% ജിഎസ്ടി അടയ്ക്കേണ്ടാതാണ്. മറിച്ച്, റജിസ്ട്രേഷനുള്ള കെട്ടിട ഉടമയ്ക്ക് അവരുടെ ടാക്സ് ഇൻവോയ്‌സിൽ നികുതി കാണിച്ചു കൊടുക്കുന്നതു മൂലം പിന്നീട് റിവേഴ്‌സ് ചാർജ് ബാധകമല്ല. ഈ നോട്ടിഫിക്കേഷൻ പ്രകാരം പാർപ്പിട –വാസസ്ഥലം ഒഴികെ എല്ലാ പ്രോപ്പർട്ടികൾക്കും ഇത് ബാധകമെന്ന് മനസ്സിലാക്കുന്നു. കോംപൗണ്ടിങ് സ്കീം തിരഞ്ഞെടുത്ത വ്യാപാരികൾക്ക് ആർസിഎം ആയി അടയ്ക്കുന്ന 18% നികുതിക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) ലഭ്യമല്ലാത്തതിനാൽ ഇത് അധിക ബാധ്യതയാകും.

ADVERTISEMENT

താമസത്തിനായി കൊടുക്കുന്ന കെട്ടിടങ്ങൾക്ക് (റസിഡൻഷ്യൽ പ്രോപ്പർട്ടി) നിലവിൽ തന്നെ ആർസിഎം നികുതി ബാധ്യതയുണ്ട്. നോട്ടിഫിക്കേഷൻ 05/2022 പ്രകാരം 18.07.2022 മുതൽ ഇതു നിലവിലുള്ളതാണ്. എങ്കിലും കെട്ടിട ഉടമയ്‌ക്കും വാടകക്കാരനും റജിസ്ട്രേഷൻ പരിധിക്കു താഴെയാണ് വരുമാനമെങ്കിൽ ഇത് ‘Exempted Turnover’ (ഒഴിവാക്കിയ വരുമാനം) ആണ്. ജിഎസ്ടി നിയമത്തിൽ വന്നിരിക്കുന്ന ഈ മാറ്റം കൊണ്ട് റസിഡൻഷ്യൽ/ കമേഴ്സ്യൽ വിഭാഗത്തിലുള്ള എല്ലാ വാടകയ്ക്കും ഇപ്പോൾ ജിഎസ്ടി ബാധകമാകുന്നു എന്നാണ് ഇതിൽ നിന്നു മനസ്സിലാകുന്നത്.

28.06.2007 ലെ വിജ്ഞാപന നമ്പർ 12/2017, എൻട്രി നമ്പർ 66 എന്നിവ പ്രകാരം ഒരു വിദ്യാഭ്യാസ സ്ഥാപനം അതിന്റെ വിദ്യാർഥികൾക്കും അംഗങ്ങൾക്കും ജീവനക്കാർക്കും നൽകുന്ന ഹോസ്റ്റൽ സേവനങ്ങൾ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ക്യാംപസിനു പുറത്തു താമസിച്ച് വിവിധ കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർഥികളുടെ ഹോസ്റ്റൽ വാടകയ്ക്ക് 12% ജിഎസ്ടി ചുമത്തിയിരുന്നു.

ADVERTISEMENT

53-ാം ജിഎസ്ടി കൗൺസിൽ ഈ വിഭാഗത്തിന് ആശ്വാസം നൽകിയിട്ടുണ്ട്. നോട്ടിഫിക്കേഷൻ നമ്പർ 04/2024 Central Tax (Rate) w.e.f 12.07.24 പ്രകാരം ഒരു പുതിയ ഇളവ്, എൻട്രി 12A ചേർത്തു. തുടർച്ചയായി 3 മാസം (90ദിവസം) ഹോസ്റ്റലുകളിൽ താമസിക്കുകയും പ്രതിമാസ വാടക 20,000 രൂപയിൽ താഴെയും ആണെങ്കിൽ ഇക്കൂട്ടർക്ക് ജിഎസ്ടി ബാധകമല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. വർക്കിങ്‌ ഹോസ്റ്റൽ അക്കമഡേഷൻ ഹോംസ്റ്റേ, പേയിങ് ഗെസ്റ്റ് തുടങ്ങിയവർക്കും ഈ നിയമം ബാധകമാണ്.

ബിസിനസുകാർ അവരുടെ ‘റിലേറ്റഡ് വ്യക്തികളിൽ’ നിന്നു വ്യാപാരാവശ്യത്തിന് കെട്ടിടം ഉപയോഗിക്കാൻ സ്റ്റാംപ് പേപ്പറിൽ സമ്മതപത്രം വാങ്ങുമ്പോൾ ഇനിമേൽ ജിഎസ്ടി ബാധകമാകും. ഷെഡ്യൂൾ 1 സെക്‌ഷൻ 15 പ്രകാരം റിലേറ്റഡ് പാർട്ടികൾക്കും (സപ്ലൈ ഓഫ് സർവീസ്) എന്ന രൂപത്തിൽ 18% ജിഎസ്ടി നൽകണം. ഇതു പ്രകാരം വാടകത്തുക കാണിക്കുകയും ആർസിഎം ആയി പ്രസ്തുത കെട്ടിടം വാടകയ്ക്കു എടുക്കുന്ന ആൾ ജിഎസ്ടി നികുതി അടയ്ക്കണം എന്നുള്ളതും പുതിയ മാറ്റമാണ്.

ADVERTISEMENT

2024 ഒക്ടോബർ 3 ന് വന്ന സുപ്രീം കോടതി വിധി (Safari Retreats Pvt. Ltd) പ്രകാരം കെട്ടിടം പണിതു വാണിജ്യ ആവശ്യത്തിനു വാടകയ്ക്കു കൊടുത്താൽ ‘പ്ലാന്റ്’ എന്ന നിർവചനത്തിൽ ഇതു വരുമെന്നും, സെക്‌ഷൻ 17(5)(d) പ്രകാരമുള്ള ബ്ലോക്ക്ഡ് ക്രെഡിറ്റിൽ വരില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

English Summary:

New GST rules impact all rented properties. Understand the implications of RCM, exemptions for residential & hostel accommodations, and how the latest Supreme Court judgment affects you.