സ്വർണം ഉയർന്നാൽ ബിറ്റ് കോയിനും ഉയരുമോ ? ബ്ലാക്ക് റോക്കും ക്രിപ്റ്റോ കറൻസിയും
സ്വർണ വില ചക്രവാളങ്ങൾ ഭേദിച്ച് മുന്നേറുകയാണ്.സ്വർണത്തിന്റ്റെ കൂടെ നടക്കാൻ കഴിഞ്ഞ പത്തു വർഷങ്ങളായി ബിറ്റ് കോയിൻ ശ്രമിക്കുകയാണ് എന്ന് കണക്കുകൾ പരിശോധിച്ചാൽ മനസിലാകും. സ്വർണ വിലയിൽ ഒരു കുതിച്ചുചാട്ടം ഉണ്ടാകുമ്പോൾ ബിറ്റ് കോയിൻ ആദ്യം ഒന്ന് പതുങ്ങിയ ശേഷം പിന്നീട് കുതിച്ചു ചാടുന്ന ഒരു പ്രവണത

സ്വർണ വില ചക്രവാളങ്ങൾ ഭേദിച്ച് മുന്നേറുകയാണ്.സ്വർണത്തിന്റെ കൂടെ നടക്കാൻ കഴിഞ്ഞ പത്തു വർഷങ്ങളായി ബിറ്റ് കോയിൻ ശ്രമിക്കുകയാണ് എന്ന് കണക്കുകൾ പരിശോധിച്ചാൽ മനസിലാകും. സ്വർണ വിലയിൽകുതിച്ചുചാട്ടം ഉണ്ടാകുമ്പോൾ ബിറ്റ് കോയിൻ ആദ്യം ഒന്ന് പതുങ്ങിയ ശേഷം പിന്നീട് കുതിച്ചു ചാടുന്ന പ്രവണത കാണിക്കാറുണ്ട്. ഇപ്പോൾ സ്വർണം റെക്കോർഡ് വില ഭേദിച്ച് മുന്നേറുന്നതിനാൽ, വരും മാസങ്ങളിൽ ബിറ്റ് കോയിൻ പൊടുന്നനെ ഉയരാനുള്ള സാധ്യതയുണ്ടെന്ന നിഗമനങ്ങളുമുണ്ട്. ഈ വർഷം അവസാനം വരെ സ്വർണവും ബിറ്റ് കോയിനും ഇനിയും ഉയരുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ.
ട്രംപ് ഇഫക്ട്
ബിറ്റ്‌കോയിൻ ഇന്നലെ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. നവംബർ 5-ലെ തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വിജയിച്ചാൽ ഡോളറും, ബിറ്റ് കോയിനും ഉയരുമെന്നാണ് രാജ്യാന്തര വിശകലന വിദഗ്ധർ വിലയിരുത്തുന്നത്. ട്രംപ് നിർദ്ദേശിച്ചിരിക്കുന്ന നിർദ്ദിഷ്ട താരിഫ്, നികുതി നയങ്ങൾ എന്നിവ യുഎസ് പലിശനിരക്ക് ഉയർത്താനും മറ്റു രാജ്യങ്ങളുടെ കറൻസികൾക്ക് വിലയിടിയാനും കാരണമാകും എന്നും വിലയിരുത്തലുകൾ ഉണ്ട്.
ബ്ലാക്ക് റോക്ക് ക്രിപ്റ്റോ കറൻസിയിലേക്ക്
സാമ്പത്തിക ഉപദേശവും നിക്ഷേപവും റിസ്ക് മാനേജ്‌മെന്റ് സേവനങ്ങളും നൽകുന്ന ആഗോള ഭീമനായ ബ്ലാക്ക് റോക് ക്രിപ്റ്റോകറൻസിയിൽ കൂടുതൽ നിക്ഷേപിക്കുന്നുവെന്ന് സൂചന. കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം 1 ബില്യൺ ഡോളർ നിക്ഷേപം ക്രിപ്റ്റോ കറൻസികളിൽ നടത്തി എന്ന കണക്കുകൾ പുറത്തു വന്നിട്ടുണ്ട്. ഈ വർഷം ആദ്യത്തെ കണക്കുകൾ അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ബ്ലാക്ക് റോക്ക് കൈവശം വച്ചിരിക്കുന്നത് 11,439 ബിറ്റ് കോയിൻ ആണ്. ബിറ്റ് കോയിൻ നിക്ഷേപത്തിൽ മാത്രം നിൽക്കാതെ മറ്റുള്ള ക്രിപ്റ്റോ കറൻസികളിലേക്ക് കൂടി നിക്ഷേപം വ്യാപിപ്പിക്കാനാണ് ബ്ലാക്ക് റോക്ക് നോക്കുന്നത്.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.
ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.