നിരവധി പേർ കുടുംബാംഗങ്ങൾക്ക് ഉൾപ്പെടെ യുഎഇയിൽ ബാങ്ക് അക്കൗണ്ട് തുറന്നുകഴിഞ്ഞു. ഓഹരി വാങ്ങാൻ ആവശ്യമായ എൻഐഎൻ (Click here for the details) അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് സ്വന്തമാക്കിയും കഴിഞ്ഞു.

നിരവധി പേർ കുടുംബാംഗങ്ങൾക്ക് ഉൾപ്പെടെ യുഎഇയിൽ ബാങ്ക് അക്കൗണ്ട് തുറന്നുകഴിഞ്ഞു. ഓഹരി വാങ്ങാൻ ആവശ്യമായ എൻഐഎൻ (Click here for the details) അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് സ്വന്തമാക്കിയും കഴിഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിരവധി പേർ കുടുംബാംഗങ്ങൾക്ക് ഉൾപ്പെടെ യുഎഇയിൽ ബാങ്ക് അക്കൗണ്ട് തുറന്നുകഴിഞ്ഞു. ഓഹരി വാങ്ങാൻ ആവശ്യമായ എൻഐഎൻ (Click here for the details) അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് സ്വന്തമാക്കിയും കഴിഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന, അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീറ്റെയ്‍ലിന്റെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) തിങ്കളാഴ്ച തുടക്കമാകും. നവംബർ അഞ്ചുവരെ നീളുന്ന മൂന്നുഘട്ട ഐപിഒയിലൂടെ 25% ഓഹരികളാണ് വിൽക്കുന്നത്. മൊത്തം 258.2 കോടി ഓഹരികൾ‌ വിൽപനയ്ക്കുണ്ട്. ഇതിൽ 89% ഓഹരികളും യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾക്കുള്ളതാണ് (ക്യുഐബി). 10% ഓഹരികൾ ചെറുകിട (റീറ്റെയ്ൽ) നിക്ഷേപകർക്കായും ഒരു ശതമാനം ഓഹരികൾ യോഗ്യരായ ജീവനക്കാർക്കായും നീക്കിവച്ചിരിക്കുന്നു.

മൊത്തം 170-180 കോടി ഡോളർ (ഏകദേശം 15,120 കോടി രൂപവരെ) സമാഹരണമാണ് ലുലു റീറ്റെയ്ൽ‌ ഉന്നമിടുന്നത്. കമ്പനിക്ക് 650-700 കോടി ഡോളർ‌ (ഏകദേശം 58,800 കോടി രൂപവരെ) മൂല്യം (വാല്യൂവേഷൻ) വിലയിരുത്തിയാണിത്. റീറ്റെയ്ൽ നിക്ഷേപകർക്ക് മിനിമം 5,000 ദിർഹത്തിന്റെ അപേക്ഷയാണ് സമർപ്പിക്കാനാകുക (ഏകദേശം 1.14 ലക്ഷം രൂപ).

Image : iStock/traffic_analyzer and Lulu Retail Website
ADVERTISEMENT

പിന്നീട് 1,000 ദിർഹത്തിന്റെ (22,800 രൂപ) ഗുണിതങ്ങൾക്കായും അപേക്ഷിക്കാം. മിനിമം 1,000 ഓഹരികളാണ് റീറ്റെയ്ൽ നിക്ഷേപകർക്കും ക്യുഐബികൾക്കും ലഭിക്കുക. യോഗ്യരായ ജീവനക്കാർക്ക് ഇത് 2,000 ഓഹരികളാണ്. ക്യുഐബികൾക്ക് ചെലവിടാവുന്ന മിനിമം തുക 50 ലക്ഷം ദിർഹം (11.44 കോടി രൂപ).

റീറ്റെയ്ൽ നിക്ഷേപകർക്കും നിക്ഷേപക സ്ഥാപനങ്ങൾക്കും ഐപിഒയിൽ ഓഹരിക്കായി അപേക്ഷിക്കാനുള്ള സമയം നവംബർ 5ന് അവസാനിക്കും. നവംബർ ആറിന് ഓഹരിയുടെ അന്തിമവില പ്രഖ്യാപിക്കും. നവംബർ 12ന് റീറ്റെയ്ൽ നിക്ഷേപകർക്ക് അലോട്ട്മെന്റ് സംബന്ധിച്ച എസ്എംഎസ് ലഭിക്കും. നവംബർ 13നാണ് റീഫണ്ട് നൽകുക. അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എഡിഎക്സ്) നവംബർ 14ന് ഓഹരികൾ ലിസ്റ്റ് ചെയ്തേക്കും. 

∙ റെക്കോർഡുകൾ തകർക്കാൻ ലുലു റീറ്റെയ്ൽ

ലുലു റീറ്റെയ്ൽ ഐപിഒയ്ക്ക് സ്വന്തമാകുക നിരവധി റെക്കോർഡുകളാണ്. യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന നേട്ടം കാത്തിരിക്കുന്നു. ഓഗസ്റ്റിൽ എൻഎംഡിസി നടത്തിയ 87.7 കോടി ഡോളറിന്റേതാണ് നിലവിൽ ഈ വർഷത്തെ റെക്കോർഡ്. ആലെഫ് എഡ്യുക്കേഷൻ (മേയ്, 51.5 കോടി ഡോളർ), പാർക്കിൻ കോ (ഫെബ്രുവരി, 42.9 കോടി ഡോളർ), സ്പിന്നീസ് (ഏപ്രിൽ, 37.5 കോടി ഡോളർ), എഡിഎൻഎച്ച് കാറ്ററിങ് (ഒക്ടോബർ, 23.5 കോടി ഡോളർ) എന്നിവയായിരുന്നു ഈ വർഷത്തെ മറ്റ് വലിയ ഐപിഒകൾ. യുഎഇയിലെ ഏറ്റവും വലിയ റീറ്റെയ്‍ലർ ഐപിഒ, യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനി ഐപിഒ എന്നിങ്ങനെ റെക്കോർഡുകളും ലുലുവിന് സ്വന്തമാകും.

ADVERTISEMENT

∙ അധിക സബ്സ്ക്രിപ്ഷനും വൻ സാധ്യത

ലുലു റീറ്റെയ്ൽ ഐപിഒയ്ക്ക് ശക്തമായ ഓവർ സബ്സ്ക്രിഷനുണ്ടാകുമെന്നാണ് (വിൽപനയ്ക്കുവച്ച ഓഹരികളേക്കാൾ പതിന്മടങ്ങ് അപേക്ഷകൾ) വിലയിരുത്തലുകൾ. കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ സബ്സ്ക്രിപ്ഷൻ പ്രതീക്ഷിക്കുന്നു. ഐപിഒ ആരംഭിച്ച് സെക്കൻഡുകൾക്കകം തന്നെ ഓഹരികൾ പൂർണമായും ഓവർസബ്സ്ക്രൈബ്ഡ് ആകാനുള്ള സാധ്യതയും ചിലർ കാണുന്നുണ്ട്.

ഇതിനുള്ള കാരണങ്ങൾ നോക്കാം:

Image : Lulu Retail website

1) യുഎഇയിൽ ഏതാണ്ട് എല്ലാ കുടുംബത്തിനും തന്നെ സുപരിചതമാണ് ലുലു. രാജ്യത്ത് ശക്തമായ വിപണിസാന്നിധ്യവും ഉപഭോക്തൃനിരയും ലുലുവിനുണ്ട്.

ADVERTISEMENT

2) യുഎഇയിൽ 10 കോടിയോളമാണ് ആകെ ജനസംഖ്യ. ഇതിൽ മുന്തിയപങ്കും ഇന്ത്യക്കാർ. അതിൽ തന്നെ ഭൂരിഭാഗവും മലയാളികൾ. പാക്കിസ്ഥാൻ, ബംഗ്ലദേശ്, ഫിലിപ്പൈൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് തൊട്ടുപിന്നാലെയുള്ളത്.

3) ദീപാവലി: ഇന്ത്യക്കാരുടെ വലിയ ഉത്സാവാഘോഷങ്ങളിലൊന്നായ ദീപാവലി യുഎഇയിലും വിപുലമായി ആഘോഷിക്കുന്നുണ്ട്. ദീപാവലിക്ക് പൊതുവേ പുതുതായി സ്വർണാഭരണങ്ങൾ, വസ്ത്രങ്ങൾ, വാഹനങ്ങൾ, വീട് തുടങ്ങിയവ വാങ്ങാറുണ്ട്. ഇന്ത്യൻ പ്രവാസികളിൽ നിരവധിപേർ ഇക്കുറി ദീപാവലിക്ക് ലുലു റീറ്റെയ്ൽ ഓഹരി വാങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

4) നിരവധി പേർ കുടുംബാംഗങ്ങൾക്ക് ഉൾപ്പെടെ യുഎഇയിൽ ബാങ്ക് അക്കൗണ്ട് തുറന്നുകഴിഞ്ഞു. ഓഹരി വാങ്ങാൻ ആവശ്യമായ എൻഐഎൻ (Click here for the details) അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് സ്വന്തമാക്കിയും കഴിഞ്ഞു.

5) ചിലർ നിലവിൽ കൈവശമുള്ള മറ്റ് കമ്പനികളുടെ ഓഹരി വിറ്റ് ലുലു ഓഹരികൾ വാങ്ങാനുള്ള പണം ഉറപ്പാക്കിവയ്ക്കുന്ന പ്രവണതയും കഴിഞ്ഞവാരം ദൃശ്യമായിരുന്നു. ഐപിഒയിൽ റീറ്റെയ്ൽ നിക്ഷേപകർക്കുള്ള വിഹിതം ഉയ‌ർത്തണമെന്ന ആവശ്യം ശക്തമാണ്.

ലുലു റീറ്റെയ്ൽ ഐപിഒയ്ക്ക് നിമിഷങ്ങൾക്കകം തന്നെ 100 മടങ്ങിലേറെ (ഐപിഒയിൽ വിൽ‌പനയ്ക്കുള്ളതിന്റെ 100 മടങ്ങ് അധികം) അധിക സബ്സ്ക്രിപ്ഷനും ചിലർ പ്രതീക്ഷിക്കുന്നു. പാർക്കിൻ ഈ വർഷം നേടിയ 165 മടങ്ങാണ് റെക്കോർഡ്. ഇത് ലുലു മറികടന്നേക്കാം. സ്പിന്നീസ്, സൗദി സ്ഥാപനമായ ബിൻദാവൂദ് ഹോൾഡിങ് എന്നിവയാണ് അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലുലു റീറ്റെയ്‍ലിനെ കാത്തിരിക്കുന്ന മുഖ്യ എതിരാളികൾ. 

∙ ലുലുവിന്റെ സാമ്പത്തിക വിശേഷങ്ങൾ

1974ലാണ് എം.എ. യൂസഫലി ലുലുവിന് യുഎഇയിൽ തുടക്കമിടുന്നത്. യുഎഇയിൽ സംഘടിതവും ലോകോത്തരവുമായ ഷോപ്പിങ് അനുഭവം ഒരുക്കുകയായിരുന്നു ലക്ഷ്യം. നിലവിൽ ജിസിസിയിലെ തന്നെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് ശൃംഖലയാണ് ലുലു. 

കഴിഞ്ഞ ഓഗസ്റ്റ് വരെയുള്ള കണക്കുപ്രകാരം 240 സ്റ്റോറുകളാണ് ജിസിസിയിൽ ലുലുവിനുള്ളത്. യുഎഇയിൽ മാത്രം 103. സൗദിയിൽ 56. ലുലു ഗ്രൂപ്പിന് ആകെ 70,000ഓളം ജീവനക്കാരുണ്ട്. 2023ൽ 5.6% വളർച്ചയോടെ 730 കോടി ഡോളറായിരുന്നു (61,320 കോടി രൂപ) വരുമാനം. ഈ വർഷത്തിന്റെ ആദ്യപകുതിയിൽ ഇത് 5.6% വളർച്ചയോടെ 390 കോടി ഡോളറാണ് (32,760 കോടി രൂപ). 

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭം (എബിറ്റ്ഡ) 2023ൽ 7.2%, ഈ വർഷത്തെ ആദ്യപകുതിയിൽ 4.3% എന്നിങ്ങനെ വർധിച്ചുവെന്നതും ലുലുവിന്റെ സമ്പദ്സ്ഥിതി ഭദ്രമെന്ന് വ്യക്തമാക്കുന്നു. ജിസിസിയിൽ ഓരോ ദിവസവും ശരാശരി 6 ലക്ഷം പേരാണ് ലുലുവിന്റെ സ്റ്റോറുകൾ സന്ദർശിക്കുന്നത്. കമ്പനിയുടെ വെബ്സൈറ്റ് മാത്രം ദിവസവും ശരാശരി 3 ലക്ഷം പേർ സന്ദർശിക്കുന്നു.

ജിസിസിയിൽ 13.5% വിപണിവിഹിതവും (ഓഫ്‍ലൈൻ ഗ്രോസറി മാർക്കറ്റ്) ലുലുവിന് സ്വന്തം. യുഎഇയിൽ ഓൺലൈൻ വിപണിയിൽ ആമസോണുമായി ലുലുവിന് സഹകരണമുണ്ട്. സൗദിയിൽ ഹങ്ങർസ്റ്റേഷനുമായും (Hungerstation) ഖത്തറിൽ സ്നൂനുവുമായും (Snoonu) സഹകരിക്കുന്നു. ജിസിസിയിലെ എല്ലാ വിപണികളിലും തലാബത്തുമായും (Talabat) ഓൺലൈൻ സഹകരണമുണ്ട്. യുകെയും യുഎസും ചൈനയും ഇന്ത്യയുമടക്കം 85 രാജ്യങ്ങളിൽ നിന്ന് ഉൽപന്നങ്ങൾ ലുലു ഗ്രൂപ്പ് ശേഖരിക്കുന്നുണ്ട്. അബുദാബി സർക്കാരിന് കീഴിലെ നിക്ഷേപക സ്ഥാപനമായ എഡിക്യു (ADQ) 2020ൽ‌ ലുലു ഗ്രൂപ്പിൽ 100 കോടി ഡോളറിന്റെ നിക്ഷേപം നടത്തി 20% ഓഹരികൾ സ്വന്തമാക്കിയിരുന്നു.

∙ ലാഭവിഹിതം പരിഗണനയിൽ

നികുതിക്ക് ശേഷമുള്ള ലാഭത്തിന്റെ 75% തുക ലാഭവിഹിതമായി നൽകുന്നത് ലുലു ഗ്രൂപ്പ് പരിഗണിക്കുന്നുണ്ട്. ഇതും ഐപിഒയിലേക്ക് നിക്ഷേപകരെ ആകർഷിച്ചേക്കും. ഓരോ വർഷവും രണ്ടുതവണയായാകും ലാഭവിഹിത വിതരണം. 2024 ഡിസംബർ 31ന് അവസാനിക്കുന്ന 6 മാസക്കാലത്തേക്കുള്ള ലാഭവിഹിതം 2025ന്റെ ആദ്യപകുതിയിൽ വിതരണം ചെയ്യും. അതേസമയം വിപണിസാഹചര്യങ്ങൾ, പ്രവർത്തനഫലം, ഡയറക്ടർ ബോർഡിന്റെ തീരുമാനം എന്നിവയ്ക്ക് അനുസൃതമായാകും ലാഭവിഹിതം നല്‍കുന്നത് സംബന്ധിച്ച അന്തിമതീരുമാനം. 

∙ ലുലുവിന്റെ ലക്ഷ്യങ്ങൾ

2025ഓടെ സ്റ്റോറുകളുടെ എണ്ണം 270ലേക്ക് ഉയർത്താൻ ലുലു ലക്ഷ്യമിടുന്നു. സൗദി അറേബ്യൻ ഓഹരി വിപണിയിലും ലിസ്റ്റിങ് പരിഗണിക്കുന്നുണ്ടെന്ന് നേരത്തേ വാർത്തകളുണ്ടായിരുന്നെങ്കിലും ലുലു ഗ്രൂപ്പ് ഇത് സ്ഥിരീകരിച്ചിരുന്നില്ല. സൗദിയിലെ ലിസ്റ്റിങ് പിന്നീട് പരിഗണിക്കുമെന്ന സൂചനയാണ് ചെയർമാൻ എം.എ. യൂസഫലി നൽകുന്നത്. സൗദിയിലും യുഎഇയിലും ഇന്ത്യയിലും വിപണിവിപുലീകരണം ലുലു ശക്തമാക്കും. കടങ്ങൾ വീട്ടാനും ഐപിഒ വഴി സമാഹരിച്ച പണം പ്രയോജനപ്പെടുത്തും.

∙ ഇന്ത്യയിൽ നിന്ന് ലുലു ഓഹരി വാങ്ങാമോ?

വാങ്ങാം. പക്ഷേ, അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇടപാട് നടത്താനാവശ്യമായ എൻഐഎൻ ഉണ്ടാകണമെന്ന് മാത്രം. പുറമേ യുഎഇയിൽ ബാങ്ക് അക്കൗണ്ടും വേണം അല്ലെങ്കിൽ ഇന്റർനാഷണൽ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. ഇന്ത്യയിലെ നിയമങ്ങൾക്ക് കൂടി വിധേയമായാകും ഓഹരിക്കായി അപേക്ഷിക്കാനാകുക.

ഓഹരികൾ വാങ്ങാൻ താൽപര്യമുള്ളവർ ഐപിഒയുടെ റിസീവിങ് ബാങ്കുകളിലൊന്നിനെ സമീപിച്ച് അപേക്ഷിക്കാം. ബാങ്കുകൾക്ക് ഇതിനായി ഓൺലൈനിലും ശാഖകളിലും സൗകര്യമുണ്ടാകും. മൊബൈൽ ബാങ്കിങ് വഴിയും വാങ്ങാം. ഫസ്റ്റ് അബുദാബി ബാങ്ക്, എഡിസിബി, ദുബൈയ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക്, എമിറേറ്റ്സ് എൻബിഡി, മാഷ്റെക്ക് എന്നിവയാണ് റിസീവിങ് ബാങ്കുകൾ.

English Summary:

Lulu Group IPO Set to Make History: Oversubscription Expected on Day One: The highly anticipated Lulu Group IPO launches tomorrow, with experts predicting massive oversubscription. This article explores the reasons behind the expected surge in demand, including strong Diwali interest from the large Indian expat community in the UAE. We also cover key details of the IPO, including timeline, financials, and how investors can participate.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT