ദീപങ്ങളുടെ ഉത്സവമായ ദീപാവലിക്കായി ഇന്ത്യ ഒരുങ്ങി കഴിഞ്ഞു. രാജ്യത്തെ നഗര–ഗ്രാമ തെരുവുകളെല്ലാം കച്ചവടക്കാരെകൊണ്ട് നിറഞ്ഞു. ദീപാവലി അതിനടുത്ത ദിവസങ്ങളും പരമ്പരാഗതമായി ഇന്ത്യയിൽ ഉപഭോഗത്തിന്റെയും നിക്ഷേപത്തിന്റെയും ദിനങ്ങളാണ്. ഈ കാലയളവിലെ ഡിമാൻഡും വിൽപ്പനയും പലപ്പോഴും ബിസിനസിന്റെയും ഇന്ത്യൻ

ദീപങ്ങളുടെ ഉത്സവമായ ദീപാവലിക്കായി ഇന്ത്യ ഒരുങ്ങി കഴിഞ്ഞു. രാജ്യത്തെ നഗര–ഗ്രാമ തെരുവുകളെല്ലാം കച്ചവടക്കാരെകൊണ്ട് നിറഞ്ഞു. ദീപാവലി അതിനടുത്ത ദിവസങ്ങളും പരമ്പരാഗതമായി ഇന്ത്യയിൽ ഉപഭോഗത്തിന്റെയും നിക്ഷേപത്തിന്റെയും ദിനങ്ങളാണ്. ഈ കാലയളവിലെ ഡിമാൻഡും വിൽപ്പനയും പലപ്പോഴും ബിസിനസിന്റെയും ഇന്ത്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദീപങ്ങളുടെ ഉത്സവമായ ദീപാവലിക്കായി ഇന്ത്യ ഒരുങ്ങി കഴിഞ്ഞു. രാജ്യത്തെ നഗര–ഗ്രാമ തെരുവുകളെല്ലാം കച്ചവടക്കാരെകൊണ്ട് നിറഞ്ഞു. ദീപാവലി അതിനടുത്ത ദിവസങ്ങളും പരമ്പരാഗതമായി ഇന്ത്യയിൽ ഉപഭോഗത്തിന്റെയും നിക്ഷേപത്തിന്റെയും ദിനങ്ങളാണ്. ഈ കാലയളവിലെ ഡിമാൻഡും വിൽപ്പനയും പലപ്പോഴും ബിസിനസിന്റെയും ഇന്ത്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദീപങ്ങളുടെ ഉത്സവമായ ദീപാവലിക്കായി ഇന്ത്യ ഒരുങ്ങി കഴിഞ്ഞു. രാജ്യത്തെ നഗര–ഗ്രാമ തെരുവുകളെല്ലാം കച്ചവടക്കാരെകൊണ്ട് നിറഞ്ഞു. ദീപാവലിയും അതിനടുത്ത ദിവസങ്ങളും പരമ്പരാഗതമായി ഇന്ത്യയിൽ ഉപഭോഗത്തിന്റെയും നിക്ഷേപത്തിന്റെയും ദിനങ്ങളാണ്. ഈ കാലയളവിലെ ഡിമാൻഡും വിൽപ്പനയും പലപ്പോഴും ബിസിനസിന്റെയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെയും വളർച്ചയുടെ അളവ് കോലായി കണക്കാക്കാറുണ്ട്.  ഈ സമയത്ത് തുണിത്തരങ്ങൾ, ഓട്ടോമൊബൈൽസ്, കൺസ്യൂമർ ഡ്യൂറബിൾസ്, ഇലക്‌ട്രോണിക് സാധനങ്ങൾ, ആഭരണങ്ങൾ, റിയൽ എസ്റ്റേറ്റ്, ഭക്ഷണം എന്നിവയുടെ വിൽപ്പന സാധാരണയായി ഉയരാറുണ്ട്. ദീപാവലി അവധിക്കാലത്ത് വിവിധയിടങ്ങളിലേക്കുള്ള യാത്ര സാധാരണമായതിനാൽ ടൂറിസം മേഖലയിലും വളർച്ച കൂടുന്നു. ദീപാവലി ഉത്സവമെന്ന നിലയിൽ ഇന്ത്യയുടെ സാമൂഹിക-സാംസ്കാരിക ഘടനയിൽ അഗാധമായ സ്വാധീനം ചെലുത്തുന്നു.

കണക്കിലെ കാര്യങ്ങൾ

ADVERTISEMENT

കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സിന്റെ (സിഎഐടി) കണക്കനുസരിച്ച് 2023 ലെ ഉൽസവ സീസണിൽ ഇന്ത്യയിലെ റീട്ടെയിൽ വിപണികൾ 3.75 ലക്ഷം കോടി രൂപയുടെ വിൽപ്പന രേഖപ്പെടുത്തി. ആമസോൺ ആഡ്‌സും യൂഗോവും നടത്തിയ ഗവേഷണത്തിൽ 62 ശതമാനം ഷോപ്പർമാരും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ ദീപാവലിക്ക് കൂടുതൽ ചെലവഴിക്കാൻ പദ്ധതിയിടുന്നുണ്ട്.

47 ശതമാനം ഉപഭോക്താക്കൾ ജൂലൈയ്ക്ക് മുമ്പാണ് ദീപാവലിയെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. അതായത് മാസങ്ങൾക്കു മുൻപ് തന്നെ വാങ്ങേണ്ട സാധനങ്ങൾ എന്തൊക്കെയെന്ന് തീരുമാനിക്കുന്നു എന്ന് ചുരുക്കം. 78 ശതമാനം പേർ സെപ്റ്റംബറിന് മുമ്പാണ് ദീപാവലിയെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത് എന്നും പഠനം കാണിക്കുന്നു. 40 ശതമാനം  കുടുംബങ്ങളാണ്  ഗൃഹാലങ്കാരത്തിനായി പണം പൊടിക്കുന്നത്. 38 ശതമാനം  പേർ സൗന്ദര്യത്തിനും ഫാഷനുമായി ചെലവഴിക്കാൻ താത്പര്യപ്പെടുന്നു. ചോക്ലേറ്റുകൾ, ഡ്രൈ ഫ്രൂട്ട്‌സ് തുടങ്ങിയ സമ്മാന ഉൽപ്പന്നങ്ങളുടെ ശരാശരി വില ദീപാവലിയിൽ 14 ശതമാനം കൂടുതലാണെങ്കിലും അതിനും ഇന്ത്യൻ കുടുംബങ്ങൾ കൈ അയച്ചു ചെലവ് ചെയ്യാറുണ്ട്.

സ്ത്രീ ശാക്തീകരണം

വർഷത്തിൽ ഒരു പ്രാവശ്യം മാത്രം വരുമാനം ലഭിക്കുന്ന കരകൗശല തൊഴിലാളികൾ ഇന്ത്യയിൽ ധാരാളമുണ്ട്. ഗ്രാമങ്ങളിൽ നിന്നും കരകൗശല സാധനങ്ങൾ വിൽക്കാൻ ഈ സീസണിൽ കുടുംബത്തോടൊപ്പം നഗരങ്ങളിലേക്ക് കരകൗശല പണിക്കാർ എത്തുന്നത് ദീപാവലിക്ക് മുൻപുള്ള സ്ഥിരം കാഴ്ചയാണ്. 2018 ലെ ടെക്‌സ്‌റ്റൈൽ മന്ത്രാലയ റിപ്പോർട്ട് അനുസരിച്ച്, ഈ മേഖലയിലെ തൊഴിൽ ശക്തിയുടെ 70 ശതമാനം  സ്ത്രീകളാണ്. കുമയൂണി നെയ്ത്തുകാർ, ചിക്കൻകാരി തുന്നൽക്കാർ, കന്യാകുമാരിയിൽ നിന്നും  മുളകൊണ്ടുള്ള കൊട്ടകൾ ഉണ്ടാക്കുന്നവർ, രാജസ്ഥാനി സാരി നെയ്യുന്നവർ, മീനകരി, മധുബനി ചുവർചിത്രങ്ങൾ, ഭിൽ പെയിന്റിങുകൾ എന്നിവയെല്ലാം സാധാരണക്കാരായ സ്ത്രീകൾ ചെയ്യുന്ന കലയുടെയും കരകൗശലത്തിന്റെയും ഉദാഹരണങ്ങളാണ്. ഇവരുടെ പണക്കിഴികൾ നിറയുന്നതും ഈ ദീപാവലി സമയത്താണ്.

  • Also Read

ADVERTISEMENT

സംസ്കാരം-സാമ്പത്തികം 

കുടുംബം, സുഹൃത്തുക്കൾ, ബിസിനസ് അസോസിയേറ്റുകൾ എന്നിവരുമായി സമ്മാനങ്ങൾ കൈമാറുന്ന ദിവസമാണ് ദീപാവലി. ഈ ഗിഫ്റ്റിങ് സംസ്കാരം ഗിഫ്റ്റ്, മിഠായി വ്യവസായത്തിലെ വിൽപ്പന വർദ്ധിപ്പിക്കുകയും സാമ്പത്തിക വളർച്ചയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ദീപാവലി ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാ സീസണാണ്. നിരവധി ആളുകൾ അവരുടെ ജന്മനാടുകൾ സന്ദർശിക്കുകയോ അവധിക്കാലം ആഘോഷിക്കുകയോ ചെയ്യുന്നു. ഇത് ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായങ്ങൾക്ക് നല്ല  ബിസിനസ് കൂട്ടുന്നു.

ബിസിനസ് ഇടപാടുകൾ

വസ്തു വാങ്ങുന്നതിനുള്ള നല്ല സമയമായി ദീപാവലി കണക്കാക്കപ്പെടുന്നു. ഈ കാലയളവിൽ പലരും റിയൽ എസ്റ്റേറ്റിൽ ഗണ്യമായ നിക്ഷേപം നടത്തുന്നു. ഇത് റിയൽ എസ്റ്റേറ്റ് വിപണിയിൽ ഇടപാടുകൾ കൂട്ടാറുണ്ട്. 

ADVERTISEMENT

ദീപാവലി സമയത്ത് ചരക്കുകളുടെയും സേവനങ്ങളുടെയും വർദ്ധിച്ച ആവശ്യം പലപ്പോഴും വിവിധ മേഖലകളിൽ താൽക്കാലിക തൊഴിലവസരങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇതും സാധാരണക്കാരുടെ പോക്കറ്റ് നിറയ്ക്കുന്നു. 

ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ദീപാവലി സീസണിൽ കമ്പനികൾ പരസ്യ, വിപണന കാമ്പെയ്നുകളിൽ വളരെയധികം നിക്ഷേപം നടത്തുന്നു. ഇത് പരസ്യ, മാധ്യമ വ്യവസായങ്ങളെ ഉത്തേജിപ്പിക്കുകയും സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുകയും ചെയ്യുന്നു. പല വാഹന നിർമ്മാതാക്കളും ഡീലർഷിപ്പുകളും ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ദീപാവലി സീസണിൽ പ്രത്യേക ഓഫറുകളും കിഴിവുകളും പ്രമോഷനുകളും അവതരിപ്പിക്കുന്നു. ഉത്സവ ഡീലുകൾ ഉപയോക്താക്കൾ പ്രയോജനപ്പെടുത്തുന്നതിനാൽ ഈ തന്ത്രം പലപ്പോഴും വാഹന വിൽപ്പനയിൽ വർദ്ധനവിന് കാരണമാകുന്നു. ദീപാവലി സമയത്ത് വാഹനങ്ങളുടെ വർദ്ധിച്ച ഡിമാൻഡ് ലോജിസ്റ്റിക്സ്, ഗതാഗത മേഖലകളിലും അലയൊലികൾ ഉണ്ടാക്കുന്നു. രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിലേക്ക് പുതുതായി നിർമ്മിച്ച കാറുകളും ഇരുചക്രവാഹനങ്ങളും എത്തിക്കുന്നതിന് കൂടുതൽ വാഹനങ്ങൾ ആവശ്യമാണ്.

നിക്ഷേപം

ദീപാവലി ദിനത്തിൽ നടക്കുന്ന മുഹൂർത്ത വ്യാപാരം വ്യാപാരത്തിനുള്ള ശുഭകരമായ സമയമായി കണക്കാക്കപ്പെടുന്നു. ഈ സമയത്ത് നടത്തുന്ന വ്യാപാരങ്ങൾ വർഷം മുഴുവനും സമൃദ്ധിയിലേക്ക് നയിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ധൻതേരസ് ദിനത്തിൽ പലരും വീടോ, സ്ഥലമോ വാങ്ങുന്നു. കാരണം ഈ ദിവസം എന്ത് നിക്ഷേപിച്ചാലും അത് സമ്പാദ്യം വളർത്തുമെന്ന വിശ്വാസം ഇതിനു പിന്നിലുണ്ട്. 

ദീപാവലി സമയത്ത് നിക്ഷേപിക്കാനുള്ള ഏറ്റവും ജനപ്രിയ ഓപ്ഷനുകളാണ് സ്വർണ്ണവും വെള്ളിയും. സ്ത്രീകൾ ആഭരണങ്ങൾ കൂടുതൽ വാങ്ങുന്ന സമയമാണിത്. അതുപോലെ സ്വർണ ബാറുകളിലോ നാണയങ്ങളിലോ നിക്ഷേപിക്കാനും ദീപാവലി ദിവസങ്ങൾ തിരഞ്ഞെടുക്കാറുണ്ട്.  ഗോൾഡ് ഇഎഫ്ടികൾ, ഇ ഗോൾഡ് തുടങ്ങിയവയ്ക്കും ഈ സമയത്ത് ഡിമാൻഡ് കൂടാറുണ്ട്.പല നിക്ഷേപകരും വ്യാപാരികളും ദീപാവലി ദിവസം ഓഹരികൾ വാങ്ങുകയും അവരുടെ കുട്ടികളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും പേരിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. ഇവ സാധാരണയായി വിൽക്കുകയില്ല. ദീർഘകാല നിക്ഷേപങ്ങളായി മാറ്റാനാണ് ദീപാവലി സമയങ്ങളിൽ നിക്ഷേപം നടത്തുന്നത്.  ഓഹരികളാണ് ഏറ്റവും കൂടുതൽ വാങ്ങുന്നതെങ്കിലും, ദീപാവലി ദിനത്തിലെ ട്രേഡിങ് സെഷനിൽ കമ്മോഡിറ്റികളിലും നിക്ഷേപം കൂടാറുണ്ട്. ഈ ദീപാവലിക്ക് ഫണ്ടുകൾ നിക്ഷേപിക്കാനുള്ള മറ്റൊരു മികച്ച ഓപ്ഷൻ പ്രാരംഭ പബ്ലിക് ഓഫറുകളുടെ രൂപത്തിലാണ് വരുന്നത്. ഇത് ഏതൊരു കമ്പനിയിലും ഒരിക്കൽ മാത്രം സംഭവിക്കുന്നതിനാൽ ഇത് ഒരു ആജീവനാന്ത അവസരമായി പലരും കണക്കാക്കുന്നു. അതുകൊണ്ടാണ് ദീപാവലിയോട് അനുബന്ധിച്ച് ഐ പി ഒയുടെ പ്രളയം ഇന്ത്യയിൽ ഉണ്ടാകുന്നത്. കമ്പനികൾ ജീവനക്കാർക്ക് ബോണസ് നൽകാനും ദീപാവലി സമയം ഉപയോഗിക്കാറുണ്ട്. ചുരുക്കി പറഞ്ഞാൽ ദീപാവലി ആഘോഷങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലും ഉണർവ് നൽകാറുണ്ട്.അതുകൊണ്ടാണ് ദീപാവലിയുടെ സാമ്പത്തികശാസ്ത്രം മനസിലാക്കി കൂടുതൽ ഉത്പന്നങ്ങൾ ആ സമയങ്ങളിൽ ഇന്ത്യൻ  വിപണിയിലേക്ക് എത്തുന്നത്.

English Summary:

Discover how Diwali, the festival of lights, ignites India's economy with a surge in consumer spending, investments, and cultural festivities. Learn about the impact on various sectors and the traditions driving this economic boom.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT