റബറിന് ചൈനീസ് 'കെണി'; വില വീണ്ടും താഴേക്ക്, കുരുമുളക് മുന്നോട്ട്, അങ്ങാടി വില നോക്കാം
മുൻനിരറബർ ഉപഭോഗ രാജ്യമായ ചൈനയിൽ ഡിമാൻഡ് താഴ്ന്നതോടെ രാജ്യാന്തര വിലയും തകർച്ചയുടെ ട്രാക്കിലായി. കുരുമുളക് വില തുടർച്ചയായി കൂടുകയാണ്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.

റബർവില വീണ്ടും ഇടിഞ്ഞു തുടങ്ങി. ആർഎസ്എസ്-4ന് വില കിലോയ്ക്ക് ഒരു രൂപ കൂടിക്കുറഞ്ഞ് 183 രൂപയായെന്ന് റബർ ബോർഡ് വ്യക്തമാക്കി. 175 രൂപയാണ് വ്യാപാരിവില.
മുൻനിര ഉപഭോഗ രാജ്യമായ ചൈനയിൽ ഡിമാൻഡ് താഴ്ന്നതോടെ രാജ്യാന്തര വിലയും തകർച്ചയുടെ ട്രാക്കിലായി. ബാങ്കോക്ക് വിപണിയിൽ ആർഎസ്എസ്-4ന് വില കിലോയ്ക്ക് 200 രൂപയ്ക്ക് താഴെയെത്തി. 196 രൂപയിലാണ് നിലവിൽ വ്യാപാരം. റബർ ഉൽപാദനം കൂടുകയും വിപണിയിലേക്ക് ചരക്കുവരവ് ഉയർന്നതും വിലയിറക്കത്തിന് കാരണമാണ്.
അതേസമയം, കേരളത്തിൽ കുരുമുളക് വില തുടർച്ചയായി കൂടുകയാണ്. 100 രൂപ കൂടി വർധിച്ചു. വെളിച്ചെണ്ണ, ഇഞ്ചി, കാപ്പിക്കുരു എന്നിവയ്ക്ക് വിലമാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.