ദീപാവലിക്കും റെക്കോർഡ് തകർത്ത് സ്വർണം; പണിക്കൂലിയും ഹോൾമാർക്ക് ചാർജും ചേർത്ത് ഇന്ന് വില ഇങ്ങനെ
രാജ്യാന്തര വില ഇന്നലെ രേഖപ്പെടുത്തിയ ഔൺസിന് 2,781 ഡോളർ എന്ന റെക്കോർഡ് ഇന്ന് 2,789.87 ഡോളറായി പുതുക്കി. ഇത് കേരളത്തിലും വില കൂടാനിടയാക്കി. യുഎസിലെ പണപ്പെരുപ്പക്കണക്കുകൾ ഉടൻ പുറത്തുവരാനിരിക്കേയാണ് സ്വർണവില മുന്നേറുന്നത്.
രാജ്യാന്തര വില ഇന്നലെ രേഖപ്പെടുത്തിയ ഔൺസിന് 2,781 ഡോളർ എന്ന റെക്കോർഡ് ഇന്ന് 2,789.87 ഡോളറായി പുതുക്കി. ഇത് കേരളത്തിലും വില കൂടാനിടയാക്കി. യുഎസിലെ പണപ്പെരുപ്പക്കണക്കുകൾ ഉടൻ പുറത്തുവരാനിരിക്കേയാണ് സ്വർണവില മുന്നേറുന്നത്.
രാജ്യാന്തര വില ഇന്നലെ രേഖപ്പെടുത്തിയ ഔൺസിന് 2,781 ഡോളർ എന്ന റെക്കോർഡ് ഇന്ന് 2,789.87 ഡോളറായി പുതുക്കി. ഇത് കേരളത്തിലും വില കൂടാനിടയാക്കി. യുഎസിലെ പണപ്പെരുപ്പക്കണക്കുകൾ ഉടൻ പുറത്തുവരാനിരിക്കേയാണ് സ്വർണവില മുന്നേറുന്നത്.
ദീപാവലി ദിനത്തിലും സ്വർണാഭരണപ്രിയർക്ക് ആശ്വാസമില്ലാതെ വിലക്കുതിപ്പ്. കേരളത്തിൽ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് വില പുതിയ ഉയരത്തിലെത്തി. ഗ്രാമിന് 7,455 രൂപയും പവന് 59,640 രൂപയുമാണ് വില. ഇന്നലെ രേഖപ്പെടുത്തിയ പവന് 59,520 രൂപയും ഗ്രാമിന് 6,130 രൂപയും എന്ന റെക്കോർഡ് തകർന്നു. 60,000 രൂപയെന്ന 'മാന്ത്രികസംഖ്യ'യിലേക്ക് പവൻവിലയുള്ളത് വെറും 360 രൂപ അകലെ. ഇന്ന് ജിഎസ്ടിയും (3%) ഹോൾമാർക്ക് ഫീസും (53.10 രൂപ), പണിക്കൂലിയും (മിനിമം 5% കണക്കാക്കിയാൽ) 64,555 രൂപ കൊടുത്താലേ ഒരു പവൻ ആഭരണം വാങ്ങാനാകൂ. ഒരു ഗ്രാം ആഭരണത്തിന് 8,069 രൂപ നൽകണം. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 10 രൂപ ഉയർന്ന് പുത്തനുയരമായ 6,140 രൂപയായി. വെള്ളിവില ഗ്രാമിന് 106 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.
റെക്കോർഡ് തിരുത്തി രാജ്യാന്തര വില
രാജ്യാന്തര വില ഇന്നലെ രേഖപ്പെടുത്തിയ ഔൺസിന് 2,781 ഡോളർ എന്ന റെക്കോർഡ് ഇന്ന് 2,789.87 ഡോളറായി പുതുക്കി. ഇത് കേരളത്തിലും വില കൂടാനിടയാക്കി. യുഎസിലെ പണപ്പെരുപ്പക്കണക്കുകൾ ഉടൻ പുറത്തുവരാനിരിക്കേയാണ് സ്വർണവില മുന്നേറുന്നത്. പണപ്പെരുപ്പം ആശ്വാസനിരക്കിലാണെങ്കിൽ കേന്ദ്രബാങ്കായ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വീണ്ടും താഴ്ത്താനുള്ള നടപടികളിലേക്ക് കടക്കും. ഇത് സ്വർണത്തിനാണ് നേട്ടമാകുക. പലിശകുറഞ്ഞാൽ ബാങ്ക് നിക്ഷേപങ്ങൾ, കടപ്പത്ര ആദായനിരക്ക്, ഡോളറിന്റെ മൂല്യം എന്നിവ അനാകർഷകമാകും. നിക്ഷേപകർ സ്വർണത്തിലേക്ക് ചുവടുമാറ്റും. വിലയും കൂടും.
കടുത്ത മത്സരമുള്ള യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്ന് പറയാനാകാത്ത അനിശ്ചിതത്വം, പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത, യുഎസിലെ തൊഴിലില്ലായ്മ വർധന, മധ്യേഷ്യയിലെ സംഘർഷം, ഇന്ത്യയിൽ സ്വർണത്തിന് ലഭിക്കുന്ന വൻ ഡിമാൻഡ് എന്നിവയാണ് വിലവർധന സൃഷ്ടിക്കുന്നത്. ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപ പദ്ധതികൾക്ക് പ്രിയമേറുന്നതും ഓഹരി വിപണികളുടെ തളർച്ചയും സ്വർണത്തിനാണ് നേട്ടമാകുന്നതും.
ഇനി വില എങ്ങോട്ട്?
നിലവിലെ ട്രെൻഡ് തുടർന്നാൽ രാജ്യാന്തര വില 2,800 ഡോളർ വൈകാതെ മറികടക്കുമെന്നാണ് വിലയിരുത്തലുകൾ. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻ വില 61,000 രൂപ കടക്കും. അതേസമയം രാജ്യാന്തര തലത്തിൽ സ്വർണനിക്ഷേപ പദ്ധതികളിൽ ലാഭമെടുപ്പ് ശക്തമായാലോ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കാനുള്ള നീക്കങ്ങളിൽ നിന്ന് വ്യതിചലിച്ചാലോ സ്വർണവില താഴേക്കും നീങ്ങാം. രാജ്യാന്തരവില തിരികെ 2,750 ഡോളറിന് താഴെയെത്തിയാൽ, വിലയിടിവ് 2,715 ഡോളർ വരെ തുടർന്നേക്കാം. അങ്ങനെയെങ്കിൽ കേരളത്തിലെ വിലയിലും നേരിയ കുറവ് പ്രതീക്ഷിക്കാം. പക്ഷേ, ഇതിനുള്ള സാധ്യത വിരളമാണെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.