‘എയർ ഇന്ത്യ– എ 350’ നേരിട്ട് ന്യൂയോർക്കിലേക്ക് സർവീസ്
ന്യൂഡൽഹി∙ ഡൽഹിക്കും ന്യൂയോർക്കിനുമിടയിൽ എയർ ഇന്ത്യയുടെ ഫ്ലാഗ്ഷിപ് വിമാനമായ ‘എയർബസ് 350-900’ (എ350-900) നേരിട്ടുള്ള സർവീസ് ആരംഭിച്ചു. ദീർഘദൂര സർവീസുകൾക്ക് പുതിയ എ350–900 വിമാനങ്ങൾ ഉപയോഗിക്കാനാണ് എയർ ഇന്ത്യയുടെ നീക്കം. ഡൽഹി–ന്യൂയോർക്ക് (ജോൺ എഫ്. കെന്നഡി വിമാനത്താവളം) പ്രതിദിന സർവീസിനു പിന്നാലെ 2025

ന്യൂഡൽഹി∙ ഡൽഹിക്കും ന്യൂയോർക്കിനുമിടയിൽ എയർ ഇന്ത്യയുടെ ഫ്ലാഗ്ഷിപ് വിമാനമായ ‘എയർബസ് 350-900’ (എ350-900) നേരിട്ടുള്ള സർവീസ് ആരംഭിച്ചു.ദീർഘദൂര സർവീസുകൾക്ക് പുതിയ എ350–900 വിമാനങ്ങൾ ഉപയോഗിക്കാനാണ് എയർ ഇന്ത്യയുടെ നീക്കം.ഡൽഹി–ന്യൂയോർക്ക് (ജോൺ എഫ്. കെന്നഡി വിമാനത്താവളം) പ്രതിദിന സർവീസിനു പിന്നാലെ 2025 ജനുവരി 2 മുതൽ ആഴ്ചയിൽ 5 തവണ ഡൽഹി–നെവാർക് (ലിബർട്ടി വിമാനത്താവളം) റൂട്ടിലും എ350–900 വിമാനം സർവീസ് നടത്തും.
നിലവിൽ എയർ ഇന്ത്യയ്ക്ക് 6 എയർബസ് എ350–900 വിമാനങ്ങളുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ഇവ എയർ ഇന്ത്യയുടെ ഭാഗമായത്. ആദ്യം ആഭ്യന്തര റൂട്ടുകളിൽ സർവീസ് നടത്തിയ ഇവ ലണ്ടൻ–ഡൽഹി (ഹീത്രോ) റൂട്ടിലുമുണ്ട്.എ350 വിമാനത്തിൽ പ്രീമിയം ഇക്കോണമി ക്ലാസും എയർ ഇന്ത്യ നൽകുന്നുണ്ട്. ഇൻഫ്ലൈറ്റ് വൈഫൈയും ഉടൻ ലഭ്യമാക്കും.
സമയക്രമം: ഡൽഹി (പുലർച്ചെ 2.30)–ന്യൂയോർക്ക് ജെഎഫ്കെ (പുലർച്ചെ 6.55), ന്യൂയോർക്ക് (രാവിലെ 10.55)–ഡൽഹി (രാവിലെ 11.05).