കൊച്ചി∙ റോക്കറ്റ് കുതിപ്പിൽ നിന്നു മെല്ലെ താഴോട്ടിറങ്ങി സ്വർണവില. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ സ്വർണം പവന് 800 രൂപയും ഗ്രാമിന് 100 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 15 രൂപ കുറഞ്ഞ് 7355 രൂപയും പവന് 120 രൂപ കുറഞ്ഞ് 58840 രൂപയുമായി. ഒക്ടോബർ 31നു രേഖപ്പെടുത്തിയ പവന് 59640 രൂപ എന്ന റെക്കോർഡ് നിരക്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ റോക്കറ്റ് കുതിപ്പിൽ നിന്നു മെല്ലെ താഴോട്ടിറങ്ങി സ്വർണവില. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ സ്വർണം പവന് 800 രൂപയും ഗ്രാമിന് 100 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 15 രൂപ കുറഞ്ഞ് 7355 രൂപയും പവന് 120 രൂപ കുറഞ്ഞ് 58840 രൂപയുമായി. ഒക്ടോബർ 31നു രേഖപ്പെടുത്തിയ പവന് 59640 രൂപ എന്ന റെക്കോർഡ് നിരക്കിൽ നിന്നാണ് ഈ ഇടിവ്. കഴിഞ്ഞ മാസം പവന് 3240 രൂപയും ഗ്രാമിന് 405 രൂപയുമാണ് വർധിച്ചത്.

രാജ്യാന്തര സ്വർണവിലയിലുണ്ടായ ഇടിവാണ് ഇവിടെയും പ്രതിഫലിച്ചത്. ട്രോയ് ഔൺസിന് (31.1 ഗ്രാം) 2778 ഡോളർ എന്ന റെക്കോർഡ് നിരക്കിൽ നിന്നു വില 2738 ഡോളറായി താഴ്ന്നിട്ടുണ്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും യുഎസിൽ ആര് അധികാരത്തിലെത്തും എന്ന അനിശ്ചിതത്വവുമാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.

English Summary:

Gold prices witness a significant drop in Kochi, declining by ₹800 per sovereign in the last five days. Find out the latest gold rates and the factors influencing this downward trend.