കൊച്ചിൻ ഷിപ്പ്യാർഡിന് നേരിയ ലാഭവളർച്ച; ലാഭവിഹിതം പ്രഖ്യാപിച്ചു, ഓഹരിവിലയിൽ ഇടിവ്
ഇന്ന് 4 ശതമാനത്തിലധികം നഷ്ടത്തോടെയാണ് ഓഹരി വ്യാപാരം ആരംഭിച്ചത്. വില 1,457 രൂപയിലെത്തി. ഇക്കഴിഞ്ഞ ജൂലൈ 8ന് രേഖപ്പെടുത്തിയ 2,979.45 രൂപയാണ് ഓഹരികളുടെ റെക്കോർഡ് ഉയരം. അന്ന് കമ്പനിയുടെ വിപണിമൂല്യം 80,000 കോടി രൂപ കടന്നിരുന്നു. നിലവിൽ വിപണിമൂല്യം 38,400 കോടി രൂപ.

കേരളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിൻ ഷിപ്പ്‍യാർഡ് (Cochin Shipyard) നടപ്പു സാമ്പത്തിക വർഷത്തെ (2024-25) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ 188.92 കോടി രൂപയുടെ സംയോജിത ലാഭം (consolidated net profit) നേടി. മുൻവർഷത്തെ സമാനപാദത്തിലെ 181.52 കോടി രൂപയേക്കാൾ 4 ശതമാനമാണ് വളർച്ച. പ്രവർത്തന വരുമാനം (revenue from operations) 1,011.71 കോടി രൂപയിൽ നിന്ന് 13% ഉയർന്ന് 1,143.19 കോടി രൂപയായെന്നും കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കി.
നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭം (EBITDA/എബിറ്റ്ഡ) 191.2 കോടി രൂപയിൽ നിന്ന് 197.3 കോടി രൂപയിലെത്തി; വളർച്ച 3.2%. നടപ്പുവർഷത്തെ ആദ്യപാദ (ഏപ്രിൽ-ജൂൺ) ലാഭത്തിൽ 77 ശതമാനവും പ്രവർത്തന വരുമാനത്തിൽ 62 ശതമാനവും മുന്നേറ്റം കൊച്ചിൻ ഷിപ്പ്‍യാർഡ് രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ ലാഭക്ഷമതയുടെ അളവുകോലുകളിലൊന്നായ എബിറ്റഡ മാർജിൻ (EBITDA margin) രണ്ടാംപാദത്തിൽ 17.3 ശതമാനമാണ്. 2023 സെപ്റ്റംബർ പാദത്തിൽ ഇത് 18.9 ശതമാനമായിരുന്നു. പ്രവർത്തന മാർജിൻ (operating margin) 26 ശതമാനത്തിൽ നിന്ന് 24 ശതമാനത്തിലേക്കും ലാഭ മാർജിൻ (net profit margin) 18 ശതമാനത്തിൽ നിന്ന് 17 ശതമാനത്തിലേക്കും താഴ്ന്നു. ഇക്കഴിഞ്ഞ ജൂൺപാദത്തിൽ എബിറ്റ്ഡ മാർജിൻ 23 ശതമാനവും പ്രവർത്തന മാർജിൻ 31 ശതമാനവും ലാഭ മാർജിൻ 23 ശതമാനവുമായിരുന്നു.
ലാഭവിഹിതം 4 രൂപ; കടപ്പത്രങ്ങളിറക്കാനും തീരുമാനം
ഇടക്കാല ലാഭവിഹിതമായി ഓഹരിക്ക് 4 രൂപ വീതം നൽകാൻ കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. ഇതിനുള്ള റെക്കോർഡ് തീയതി നവംബർ 20 ആണ്. അതായത്, നവംബർ 20വരെ കമ്പനിയുടെ ഓഹരികൾ കൈവശമുള്ളവർക്കാണ് ലാഭവിഹിതത്തിന് അർഹത. ഡിസംബർ ആറിനകം ലാഭവിഹിതം വിതരണം ചെയ്യും. വിദേശ കറൻസിയിൽ കടപ്പത്രമിറക്കി 50 മില്യൺ ഡോളർ (ഏകദേശം 420 കോടി രൂപ) സമാഹരിക്കാൻ ഡയറക്ടർ ബോർഡ് അനുമതി നൽകി. കമ്പനിയുടെ പ്രവർത്തനപദ്ധതികൾ ഊർജിതമാക്കാൻ ഈ തുക വിനിയോഗിച്ചേക്കും.
ശ്രദ്ധാകേന്ദ്രമാകാൻ ഓഹരി
ഇന്നലെ രാത്രിവൈകിയാണ് കൊച്ചിൻ ഷിപ്പ്‍യാർഡ് പ്രവർത്തനഫലം പ്രസിദ്ധീകരിച്ചത്. അതുകൊണ്ട്, ഓഹരികളുടെ ഇനിയുള്ള പ്രകടനത്തെയാണ് ഈ കണക്കുകൾ സ്വാധീനിക്കുക. ഇന്നലെ 0.64% താഴ്ന്ന് 1,527 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ മൂന്നുമാസത്തിനിടെ 30 ശതമാനത്തോളം നഷ്ടം കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ ഓഹരിവില നേരിട്ടിട്ടുണ്ട്. കഴിഞ്ഞ 5 വർഷത്തിനിടെ 600 ശതമാനത്തിലധികവും ഒരുവർഷത്തിനിടെ 190 ശതമാനത്തിലധികവും നേട്ടം കൈവരിച്ചശേഷമാണ് ഈ വീഴ്ച.
ഇന്ന് 4 ശതമാനത്തിലധികം നഷ്ടത്തോടെയാണ് ഓഹരി വ്യാപാരം ആരംഭിച്ചത്. വില 1,457 രൂപയിലെത്തി. ഇക്കഴിഞ്ഞ ജൂലൈ 8ന് രേഖപ്പെടുത്തിയ 2,979.45 രൂപയാണ് ഓഹരികളുടെ റെക്കോർഡ് ഉയരം. അന്ന് കമ്പനിയുടെ വിപണിമൂല്യം 80,000 കോടി രൂപ കടന്നിരുന്നു. നിലവിൽ വിപണിമൂല്യം 38,400 കോടി രൂപ.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)