ട്രംപിന്റെ വിജയം നിങ്ങളുടെ കീശയെ എങ്ങനെ ബാധിക്കും? പണപ്പെരുപ്പവും മാന്ദ്യവും രൂക്ഷമാകുമോ?
പുതിയ പ്രസിഡന്റിന്റെ വിജയം അമേരിക്കക്കാരുടെ കീശയെ അല്ലേ ബാധിക്കുക എന്നാകും തലക്കെട്ട് കണ്ടവര്‍ ആദ്യം വിചാരിക്കുക. ഇത്രകാലവും വേണമെങ്കില്‍ ഏറെക്കുറെ അങ്ങനതന്നെ എന്നു വേണമെങ്കില്‍ കരുതുകയും ചെയ്യാമായിരുന്നു. എന്നാല്‍ ഇക്കുറി കഥകള്‍ ഒരിക്കലും അങ്ങനെയാകില്ല. ഡൊണാള്‍ഡ് ഇന്ദുചൂഡന്‍ ഇക്കുറി വീണ്ടും
പുതിയ പ്രസിഡന്റിന്റെ വിജയം അമേരിക്കക്കാരുടെ കീശയെ അല്ലേ ബാധിക്കുക എന്നാകും തലക്കെട്ട് കണ്ടവര്‍ ആദ്യം വിചാരിക്കുക. ഇത്രകാലവും വേണമെങ്കില്‍ ഏറെക്കുറെ അങ്ങനതന്നെ എന്നു വേണമെങ്കില്‍ കരുതുകയും ചെയ്യാമായിരുന്നു. എന്നാല്‍ ഇക്കുറി കഥകള്‍ ഒരിക്കലും അങ്ങനെയാകില്ല. ഡൊണാള്‍ഡ് ഇന്ദുചൂഡന്‍ ഇക്കുറി വീണ്ടും
പുതിയ പ്രസിഡന്റിന്റെ വിജയം അമേരിക്കക്കാരുടെ കീശയെ അല്ലേ ബാധിക്കുക എന്നാകും തലക്കെട്ട് കണ്ടവര്‍ ആദ്യം വിചാരിക്കുക. ഇത്രകാലവും വേണമെങ്കില്‍ ഏറെക്കുറെ അങ്ങനതന്നെ എന്നു വേണമെങ്കില്‍ കരുതുകയും ചെയ്യാമായിരുന്നു. എന്നാല്‍ ഇക്കുറി കഥകള്‍ ഒരിക്കലും അങ്ങനെയാകില്ല. ഡൊണാള്‍ഡ് ഇന്ദുചൂഡന്‍ ഇക്കുറി വീണ്ടും
പുതിയ പ്രസിഡന്റിന്റെ വിജയം അമേരിക്കക്കാരുടെ കീശയെ അല്ലേ ബാധിക്കുക എന്നാകും തലക്കെട്ട് കണ്ടവര്‍ ആദ്യം വിചാരിക്കുക. ഇത്രകാലവും ഏറെക്കുറെ അങ്ങനെതന്നെ എന്നു വേണമെങ്കില്‍ കരുതുകയും ചെയ്യാമായിരുന്നു. എന്നാല്‍ ഇക്കുറി കഥകള്‍ ഒരിക്കലും അങ്ങനെയാകില്ല. ഡോണള്‍ഡ് ഇക്കുറി വന്നിരിക്കുന്നത് പുതിയ കളികള്‍ കളിക്കാനും ചില കളികള്‍ ചിലരെ പഠിപ്പിക്കാനും വേണ്ടി തന്നെയാണ്. റഷ്യന്‍ പ്രസിഡന്റ് പുടിന്‍, ഉത്തര കൊറയിന്‍ പ്രസിഡന്റ് കിം ജോംങ് ഉൻ, ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു, വിശ്വ മുതലാളി ഇലോണ്‍ മാസ്‌ക് തുടങ്ങിയവരുടെ ചങ്ങാത്തത്തില്‍ ആഗോള ക്രമം തന്നെ മാറ്റിയെഴുതാനുള്ള കളം വിട്ടുള്ള കളിക്ക് തന്നെയാകും ട്രംപ് ഒരുങ്ങുക എന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇതില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിധത്തില്‍ രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങളെപ്പോലും സ്വാധീനിക്കാവുന്ന മാറ്റങ്ങളും ഉണ്ടാകും. അതാകട്ടെ ഇടത്തരക്കാരന്റെ നിക്ഷേപ മാര്‍ഗങ്ങളായ ബാങ്ക് നിക്ഷേപം, ഓഹരി, സ്വര്‍ണം തുടങ്ങിയവയില്‍ ഗണ്യമായ സ്വാധീനം ചെലുത്തുവാന്‍ പോന്നവയുമായിരിക്കും. മാത്രമല്ല ആഗോള മാന്ദ്യം, വിലക്കയറ്റം തുടങ്ങിയവയെ ഒക്കെ തീപിടിപ്പിക്കാന്‍ പോന്ന വിധം നടപടിക്കും നയങ്ങള്‍ക്കും ശേഷിയുള്ള ആളാണ് ട്രംപ്. മുന്നും പിന്നും ഒന്നും നോക്കാനില്ലാത്ത നേതാവ്. അമേരിക്കയുടെ അത്തരം നടപടികളുടെ പ്രതിഫലനം നമ്മുടെയൊക്കെ കീശ ചോര്‍ത്തുമോ വീര്‍പ്പിക്കുമോ എന്നതില്‍ മാത്രമേ സംശയമുള്ളൂ. അതിന് അധികം കാത്തിരിപ്പ് വേണ്ടിവരില്ല. 2025 ജനുവരി 20 നാണ് ട്രംപ് അധികാരമേല്‍ക്കുക.
അമേരിക്കയുടെ നിതാന്ത അഭിവൃദ്ധിക്കായി വ്രതമെടുത്തിരിക്കുകയാണ് ട്രംപ്.
മുടിഞ്ഞ വാശി
പ്രസിഡന്റ് എന്ന നിലയില്‍ അനിയന്ത്രിതമായ അധികാരമാണ് ട്രംപ് വിനിയോഗിക്കാന്‍ പോവുക എന്നും ഇത് ജനാധിപത്യത്തിന് തന്നെ വലിയ അപകടമാണ് വരുത്താന്‍ പോകുന്നതെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് മറ്റാരുമല്ല ട്രംപിനോട് തോറ്റ കമല ഹാരിസ് തന്നെയാണ്. അപ്പോള്‍ നിനക്കെന്നെ ശരിയായി അറിയാം എന്നായിരിക്കും ഇത് കേള്‍ക്കുമ്പോള്‍ ട്രംപ് മനസില്‍ കരുതിയിട്ടുണ്ടാകുക. പ്രചാരണത്തിനിടയില്‍ രണ്ട് തവണയാണ് ട്രംപ് വധശ്രമത്തില്‍ നിന്ന് രക്ഷപെട്ടത്. രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെട്ടു. നാല് ക്രിമിനല്‍ കേസുകളില്‍ കോടതിയാല്‍ കുറ്റം ചാര്‍ത്തപ്പെട്ടു. കീശ ചോര്‍ത്തുന്ന കാര്യം പറഞ്ഞപ്പോള്‍ കുറ്റകൃത്യങ്ങളുടെ കാര്യം സൂചിപ്പിച്ചത് തിരഞ്ഞെടുപ്പില്‍ വിജയിച്ചില്ലായിരുന്നെങ്കില്‍ വൈറ്റ്ഹൗസിലേക്കല്ല ജയിലിലേക്കായിരിക്കും ട്രംപിന് പോകേണ്ടിവരുമായിരുന്നത് എന്ന് സൂചിപ്പിക്കാനാണ്. അതുകൊണ്ട് തന്നെ എടുക്കുന്ന നടപടി ഏതുതന്നെയായാലും അത് അങ്ങേയറ്റം കാര്‍ക്കശ്യം നിറഞ്ഞതായിരിക്കും എന്നത് നിസ്തര്‍ക്കമാണ്.
പോസീറ്റീവ് വൈബ്
ലോകമെങ്ങും ഒരു പോസീറ്റീവ് വൈബാണ് ട്രംപിന്റെ വിജയത്തെ തുടര്‍ന്ന് പ്രത്യക്ഷത്തില്‍ കാണുന്നത്. അന്തര്‍ധാര എന്താണ് എന്നത് വ്യക്തമാകാന്‍ കുറച്ചുകാലം കൂടി കാത്തിരിക്കണം. ലോകത്തെ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന മലയാളികളില്‍ ഒരാളായ എം.എ യൂസഫലി പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 'ഇനി പലിശ കുറയും എന്നും ഓഹരി വിപണി സ്ഥിരത നേടും' എന്നുമാണ്. യുദ്ധം അവസാനിക്കും എന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. ഇത്തരത്തില്‍ പോസിറ്റീവ് ചിന്താഗതി വച്ചുപുലര്‍ത്തുന്ന മൂലധന ഇന്‍ഫ്‌ലുവന്‍സര്‍മാരുടെ എണ്ണം നിരവധിയാണ്. കൂടുതല്‍ മൂലധനം സമ്പദ് വ്യവസ്ഥയില്‍ നിക്ഷേപിക്കാന്‍ കെല്‍പ്പുള്ള ഇത്തരക്കാരിലെ പോസിറ്റീവ് വൈബ് ലോകത്തിന് മൊത്തത്തില്‍ ഗുണകരമാണ്. ലോകത്തെ ഏതു സമ്പദ് വ്യവസ്ഥയിലും ആര് ഒരു രൂപയുടെ നിക്ഷേപം നടത്തിയാലും അത് ചെയിന്‍ റിയാക്ഷന്‍ ഉണ്ടാക്കി ഫലം ഇവിടെ പാലാരിവട്ടത്തെ തട്ടുകടക്കാരന്റെ പണപ്പെട്ടിയില്‍ വരെ എത്തുമെന്നതാണല്ലോ സാമ്പത്തിക ശാസ്ത്രം പറയുന്നത്.
അമേരിക്കയുടെ അഭിവൃദ്ധി, നമ്മുടെ ക്ഷയം
അമേരിക്കയ്ക്ക് ഇപ്പോള്‍ പഴയ പ്രതാപമില്ലെങ്കിലും അവിടെ ഒരു ചെറുവിരലനങ്ങിയാല്‍ അതിന്റെ അലയൊലികള്‍ ഇവിടെ അറബിക്കടലില്‍ വരെയുണ്ടാകും. ആഗോള സാമ്പത്തിക ഘടന അമേരിക്ക പ്രതാപശാലിയായിരുന്നപ്പോഴത്തെ അതേ അവസ്ഥയിലാണ് ഇപ്പോഴും. അമേരിക്കയെന്ന വാഴ നനയുമ്പോള്‍ മൂന്നാം ലോക രാജ്യങ്ങളിലെ ചീരയും നനയുകയും വളരുകയും ചെയുന്ന പഴയ പ്രതിഭാസം ആവര്‍ത്തിക്കും.
പണപ്പെരുപ്പം കൂട്ടാന്‍ ഇടയാക്കുന്ന സാമ്പത്തിക നടപടികള്‍ക്ക് പേരുകേട്ടയാളാണ് ട്രംപ്. അതുകൊണ്ട് അമേരിക്കയില്‍ പലിശ നിരക്ക് കുറയും എന്ന് പൊതുവേ പ്രതീക്ഷിക്കപ്പെടുന്നു. പലിശ കുറഞ്ഞാല്‍ ഡോളര്‍ കൂടുതല്‍ ശക്തി പ്രാപിക്കും. അതുണ്ടാക്കുന്ന സാമ്പത്തിക അനുരണനങ്ങള്‍ ഇടത്തരക്കാരന്റെ സാമ്പത്തികാവസ്ഥയിലും മാറ്റമുണ്ടാക്കും. എങ്ങനെയാണ് ഇടത്തരക്കാരന്റെ സാമ്പത്തിക, നിക്ഷേപ ജീവിതത്തില്‍ പുതിയ സംഭവവികാസങ്ങള്‍ മാറ്റമുണ്ടാക്കാന്‍ സാധ്യതയെന്ന് നോക്കാം.
1.യുദ്ധം ചെയ്യില്ല, ചെയ്യാന്‍ ആരെയും അനുവദിക്കില്ല
ട്രംപിന്റെ പ്രഖ്യാപിത നിലപാടാണ് ഇത്. യുദ്ധം ചെയ്യുന്നെങ്കില്‍ അത് ഞങ്ങള്‍ ചെയ്‌തോളാം എന്നതാണ് മനോഭാവം. ലോകത്തെ ഏതു ഭീകരപ്രസ്ഥാനവും തങ്ങള്‍ക്കെതിരാണ് എന്ന് ചിന്തിക്കുന്ന അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്. അതുകൊണ്ട് ഗാസയിലെയും യുക്രെയ്നിലെയും യുദ്ധം അവസാനിപ്പിക്കാന്‍ അദ്ദേഹം മുന്‍കൈ എടുക്കുമെന്നുറപ്പിക്കാം. യുദ്ധമനോഭാവത്തോടെ ആരെയും തലപൊക്കാനും അനുവദിക്കുമെന്ന് തോന്നുന്നില്ല. അത് പൊതുവേ ലോകത്ത് അരക്ഷിതാവസ്ഥ കുറയാന്‍ ഇടയാക്കിയേക്കും. യുദ്ധം മൂലം വിദേശത്തേക്ക് പഠിക്കാനും ജോലിക്കും പോകാന്‍ കഴിയാതിരുന്ന മലയാളികള്‍ക്ക് ആ തടസം നീങ്ങിക്കിട്ടാന്‍ ഇത് സഹായിക്കും.
2. അമേരിക്ക മുഖ്യം
അമേരിക്കയ്ക്ക് ഗുണകരമല്ലാത്ത ഒന്നും ട്രംപില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. ഗുണകരമെന്ന വാക്കിന് ട്രംപിന്റെ നിഖണ്ടുവില്‍ ലാഭം എന്നുമാത്രമേ അര്‍ഥമുള്ളൂ. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്നതാണ് ട്രംപിന്റെ ഏറ്റവും വലിയ മുന്‍ഗണന. അതിന് ഏതു നീചമാര്‍ഗവും പ്രയോഗിക്കാന്‍ ഒരു മടിയും കാട്ടില്ല. ട്രമ്പിംപിന്റെ ചങ്ങാതിമാരായി മുകളില്‍ സൂചിപ്പിച്ച പേരുകാരെല്ലാം ഇത്തരത്തില്‍ തങ്ങളുടെ വിജയത്തിനായി ലോകത്താരും ഇന്നേവരെ നടന്നിട്ടില്ലാത്ത വഴികളിലൂടെ നടന്നുകൊണ്ടിരിക്കുന്നവരാണ്.
ഐക്യരാഷ്ട്ര സഭയ്ക്കുവരെ ഫണ്ട് നല്‍കുന്നത് നിര്‍ത്തിയ ഭരണാധകാരിയാണ് ട്രംപ്. ലോകം തന്നെക്കുറിച്ച് എന്തുചിന്തിക്കുമെന്ന് ഒരു ആവലാതിയുമില്ലാത്ത നേതാവ്. അമേരിക്കയ്ക്ക് വേണ്ടി എന്തൊക്കെ നടപടികള്‍ എടുത്താലും അതെല്ലാം ഇന്ത്യപോലെയുള്ള രാജ്യങ്ങളുടെ വാണിജ്യതാല്‍പര്യങ്ങള്‍ക്ക് എതിരായാല്‍ അത് നമ്മളെയും ബാധിക്കും.
3. സ്വര്‍ണം
ട്രംപിന്റെ വിജയ ദിനത്തില്‍ സ്വര്‍ണ വിലയില്‍ കടുത്ത ഇടിവാണ് ഉണ്ടായത്. അമേരിക്കയില്‍ പലിശ കുറയാനും ഡോളര്‍ കരുത്താര്‍ജിക്കാനും സാധ്യതയുള്ളതിനാല്‍ സ്വര്‍ണ വിലയില്‍ പഴയ കുതിപ്പിന് സാധ്യത കുറവാണ് എന്നുമാത്രമല്ല വിലയിടിവിനും സാധ്യതയുണ്ട്. അമേരിക്ക ബാങ്ക് പലിശ കുറയ്ക്കുമോ എന്നതാണ് നിര്‍ണായകം.
4. കുടിയേറ്റം
ഒരു അമേരിക്കന്‍ മലയാളിയുടെ കേരളത്തിലെ വീട് ചുരുങ്ങിയത് ആറു പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കുന്നുണ്ട്. ആദ്യം ന്യൂസിലാന്റിലേക്ക്, പിന്നെ കാനഡയിലേക്ക് അവിടെ നിന്ന് അമേരിക്കയിലേക്ക്.. കേരളത്തില്‍ നിന്ന് നേരെ അമേരിക്കയിലേക്ക് പോകുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ മുകളില്‍ പറഞ്ഞ റൂട്ടില്‍ കൂടി പോകുന്നവരാണ്. കുടിയേറ്റ നിയമം കര്‍ശനമാക്കിയാല്‍ മലയാളികളുടെ അമേരിക്കന്‍ കുടിയേറ്റത്തിലും ഇടിവ് തട്ടും. അത് നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകില്ല.
5. ഡോളറിന് കരുത്ത് കൂടും
ചത്തത് ഭീമനെങ്കില്‍ കൊന്നത് കീചകനെന്ന് പറയുന്നതുപോലെ എന്ന് ഡോളര്‍ കരുത്ത് നേടുന്നോ അന്ന് മുതല്‍ ഇന്ത്യന്‍ രൂപയ്ക്ക് കഷ്ടകാലമാണ്. ട്രംപിന്റ വിജയദിനത്തില്‍ രൂപയുടെ മൂല്യത്തില്‍ വലിയ ഇടിവാണ് സംഭവിച്ചത്. ഇത് ഇറക്കുമതി കൂടുതല്‍ ചെലവേറിയതാക്കും.
6. ഓഹരി വിപണി
വോട്ടെണ്ണലിലെ ആദ്യ ഫലസൂചചന പുറത്തുവന്നപ്പോള്‍ മുതല്‍ ആഗോള ഓഹരി വിപണിയില്‍ വലിയ ഉണര്‍വാണ് ഉണ്ടായത്. ഇന്ത്യന്‍ ഓഹരി വിപണിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഡോളര്‍ കരുത്ത് നേടുന്നത് കയറ്റുമതി വിപണിയില്‍ നിന്ന് നേട്ടമുണ്ടാക്കുന്ന ഐറ്റി മേഖലയ്ക്ക് ഗണകരമാകുമെന്ന വിലയിരുത്തലില്‍ ഐറ്റി കമ്പനികളുടെ ഓഹരി വിലയില്‍ വര്‍ധന ഉണ്ടാക്കി. ട്രംപിന്റെ കഴിഞ്ഞ കാലത്ത് അമേരിക്കന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ 77 ശതമാനം ഉയര്‍ച്ച ഉണ്ടായപ്പോള്‍ ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വെറും 38 ശതമാനം ഉയര്‍ച്ച മാത്രമാണ് ഉണ്ടായത്. പൊതുവേ നിക്ഷേപകരില്‍ ഒരു പോസിറ്റീവ് സെന്റിമെന്റ്‌സ് ട്രംപ്ന്റെ വിജയം ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ട്രംപ്, പുടിന്‍, നെതന്യാഹു, ഇലോണ്‍ മസ്‌ക് കൂട്ടുകെട്ട് ലോകക്രമത്തില്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള മാറ്റങ്ങളോട് മറ്റ് നേതാക്കളും രാജ്യങ്ങളും എങ്ങനെ പ്രതികരിക്കും എന്നത് ഓഹരി വിപണിക്ക് വളരെ നിര്‍ണായകമാണ്.
7. കയറ്റുമതി
ഇന്ത്യയുടെ കയറ്റുമതിയുടെ 18 ശതമാനം അമേരിക്കയിലേക്ക് മാത്രമാണ്. അതില്‍ ഏറ്റവും കൂടുതല്‍ ഉള്‍പ്പെടുന്നത് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇലക്ട്രോണിക്‌സ്, പെട്രോളിയം, തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ്. ഐറ്റി ഉള്‍പ്പെടെയുള്ള സേവന ഉല്‍പ്പന്നങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇറക്കുമതിക്ക് ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തുന്നതില്‍ കുപ്രസിദ്ധനാണ് ട്രംപ്. കഴിഞ്ഞ ഭരണകാലത്ത് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ ഡംപ് ചെയ്ത് അവര്‍ ലഭാമുണ്ടാക്കുന്നു എന്ന് ആരോപിച്ച് അവര്‍ക്ക് മേല്‍ താരിഫ് ചുമത്തി. എന്നാല്‍ അതുകൊണ്ടൊന്നും അമേരിക്കയിലെ നിർമാണ മേഖലയില്‍ ഒരു വളര്‍ച്ചയും ഉണ്ടായില്ല. അതിനാല്‍ കൂടുതല്‍ രാജ്യങ്ങള്‍ക്ക് മേല്‍ താരിഫ് ചുമത്താനാകും ട്രംപ് തയ്യാറാകുക. എങ്കില്‍ അതില്‍ ആദ്യത്തെ രാജ്യം ഇന്ത്യയാകും. അത് നമ്മുടെ നിർമാണ മേഖലയ്ക്ക് വലിയ തിരിച്ചടിയാകും എന്നതില്‍ സംശയമില്ല. അത് തൊഴിലില്ലായ്മ രൂക്ഷമാക്കും. മാന്ദ്യം വര്‍ധിപ്പിക്കും.
(പെഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് മെന്ററുമാണ് ലേഖകന്‍. ഇ മെയ്ൽ jayakumarkk8@gmail.com)