വിട,വിസ്താര: യഥാർത്ഥ ചിത്രം വരാനിരിക്കുന്നതേയുള്ളു!
ന്യൂഡൽഹി∙ ടാറ്റയുടെ കീഴിലുള്ള ‘വിസ്താര’ എന്ന ജനപ്രിയ എയർലൈൻ ബ്രാൻഡ് തിങ്കളാഴ്ച രാത്രിയോടെ ഓർമയാകും. വിസ്താര എയർലൈൻസ് ടാറ്റയുടെ തന്നെ കീഴിലുള്ള എയർ ഇന്ത്യയിൽ പൂർണമായും ലയിക്കും. ചൊവ്വാഴ്ച മുതൽ ‘എയർ ഇന്ത്യ’യായിരിക്കും ഫ്ലൈറ്റുകൾ ഓപ്പറേറ്റ് ചെയ്യുക. ഇതോടെ ടാറ്റയുടെ കീഴിലുണ്ടായിരുന്ന 4 എയർലൈൻ ബ്രാൻഡുകൾ

ന്യൂഡൽഹി∙ ടാറ്റയുടെ കീഴിലുള്ള ‘വിസ്താര’ എന്ന ജനപ്രിയ എയർലൈൻ ബ്രാൻഡ് തിങ്കളാഴ്ച രാത്രിയോടെ ഓർമയാകും. വിസ്താര എയർലൈൻസ് ടാറ്റയുടെ തന്നെ കീഴിലുള്ള എയർ ഇന്ത്യയിൽ പൂർണമായും ലയിക്കും. ചൊവ്വാഴ്ച മുതൽ ‘എയർ ഇന്ത്യ’യായിരിക്കും ഫ്ലൈറ്റുകൾ ഓപ്പറേറ്റ് ചെയ്യുക. ഇതോടെ ടാറ്റയുടെ കീഴിലുണ്ടായിരുന്ന 4 എയർലൈൻ ബ്രാൻഡുകൾ രണ്ടെണ്ണമായി (എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്) മാറും. എയർ ഇന്ത്യ എക്സ്പ്രസ്–എഐഎക്സ് കണക്ട് (മുൻപ് എയർ ഏഷ്യ ഇന്ത്യ) ലയനം കഴിഞ്ഞ മാസം പൂർത്തിയായിരുന്നു.
ലയനം പൂർത്തിയാകുന്നതോടെ ആഭ്യന്തര മേഖലയിൽ ഇൻഡിഗോയുടെയും ടാറ്റയുടെയും അപ്രമാദിത്തം ഊട്ടിയുറപ്പിക്കപ്പെടും. കഴിഞ്ഞ 9 മാസത്തെ വിമാനയാത്രക്കാരുടെ കണക്കെടുത്താൽ 90 ശതമാനത്തിലേറെയാളുകളും ഉപയോഗിച്ചത് ഇതിലേതെങ്കിലുമൊരു ഗ്രൂപ്പിന്റെ സർവീസാണ്. സ്പൈസ്ജെറ്റ്, ആകാശ അടക്കം മറ്റ് എല്ലാ വിമാനക്കമ്പനികളും കൂടി ചേർന്നാലും വിപണി വിഹിതം 9 ശതമാനത്തോളം മാത്രമാണ്. വിപണയിൽ രണ്ട് ശക്തർ മാത്രമാകുന്നതോടെ മത്സരക്ഷമത കുറയുകയുന്നതിനാൽ ടിക്കറ്റ് നിരക്കിൽ യാത്രക്കാർക്ക് കാര്യമായ ഗുണം ലഭിക്കില്ലെന്ന ആശങ്കയും പലരും പങ്കുവയ്ക്കുന്നുണ്ട്.
ലയനത്തിനു ശേഷവും ഇൻഡിഗോയ്ക്ക് കടുത്ത വെല്ലുവിളിയുയർത്താൻ എയർ ഇന്ത്യയ്ക്ക് കഴിയുമെന്ന് പറയാറായിട്ടില്ല. വിമാനങ്ങളുടെ എണ്ണത്തിലും വിപണി വിഹിതത്തിലും ഇൻഡിഗോ ഇപ്പോഴും ബഹുദൂരം മുന്നിലാണ്. എയർ ഇന്ത്യ ഓർഡർ ചെയ്ത പുതിയ 470 വിമാനങ്ങൾ കൂടിയെത്തുമ്പോഴായിരിക്കും യഥാർഥ ചിത്രം വെളിവാകുക.
എയർ ഇന്ത്യ എക്സ്പ്രസിനെ നിരക്കു കുറഞ്ഞ ലോ–കോസ്റ്റ് കാരിയർ ആയും എയർ ഇന്ത്യയെ എല്ലാത്തരം സേവനങ്ങളും നൽകുന്ന ഫുൾ സർവീസ് കാരിയറുമായാണ് വിഭാവനം ചെയ്തിരിക്കുന്നത്.ഇതനുസരിച്ച് എക്സ്പ്രസിലെ ബിസിനസ് ക്ലാസ് സീറ്റുകൾ ഏപ്രിൽ മുതൽ നീക്കിത്തുടങ്ങും. ഇക്കോണമി ക്ലാസ് മാത്രമേയുണ്ടാകൂ.
2015ൽ ആരംഭിച്ച വിസ്താരയിൽ 49% ഓഹരിയുണ്ടായിരുന്ന സിംഗപ്പൂർ എയർലൈൻസിന്, ലയനശേഷമുള്ള എയർ ഇന്ത്യയിൽ 25.1% ഓഹരിപങ്കാളിത്തം ലഭിക്കും. ഇതിനായി 2,059 കോടി രൂപയുടെ അധിക നിക്ഷേപം കൂടി സിംഗപ്പൂർ എയർലൈൻസ് നടത്തിയിരുന്നു.
വിസ്താര സിഇഒ വിനോദ് കണ്ണൻ ചീഫ് ഇന്റഗ്രേറ്റർ ഓഫിസറായി തുടരും. ചീഫ് കമേഴ്സ്യൽ ഓഫിസർ ദീപക് രജാവത് എയർ ഇന്ത്യ എക്സ്പ്രസിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസറാകും. ആ സ്ഥാനത്തുണ്ടായിരുന്ന വികാസ് അഗർവാൾ എയർ ഇന്ത്യയിലേക്ക് മാറും.
ഓർമിക്കാൻ...
∙ വിസ്താരയിലെ ടിക്കറ്റ് ബുക്കിങ് തിങ്കളാഴ്ച വരെ മാത്രം. ചൊവ്വാഴ്ച മുതലുള്ള യാത്രകൾക്ക് എയർ ഇന്ത്യ ബുക്കിങ്. മുൻപെടുത്ത വിസ്താര ടിക്കറ്റ് ഉണ്ടെങ്കിൽ എയർ ഇന്ത്യയുടെ പേരിൽ പുതിയ ഇ–ടിക്കറ്റ് ലഭിക്കും.
∙ എയർ ഇന്ത്യയുമായുള്ള ലയനത്തിനു ശേഷവും കുറച്ചുകാലത്തേക്കെങ്കിലും വിസ്താര വിമാനങ്ങളുടെ റൂട്ടുകളിലും ഷെഡ്യൂളുകളിലും മാറ്റമുണ്ടാകില്ല.
എയർ ഇന്ത്യയിൽ ലയിക്കുന്ന വിസ്താരയുടെ വിമാനങ്ങൾ ‘എഐ2’ (AI2) എന്ന ഫ്ലൈറ്റ്കോഡിലായിരിക്കും അറിയപ്പെടുക. ഉദാഹരണത്തിന് UK 1955 എന്ന വിസ്താര വിമാനം AI 2955 എന്ന കോഡിലായിരിക്കും.
∙ മുൻകൂട്ടി ബുക്ക് ചെയ്ത് വിസ്താര ലൗഞ്ച് സൗകര്യം 12ന് ശേഷമുള്ള യാത്രകൾക്ക് ലഭ്യമാകില്ല. ഈ തുക മടക്കിനൽകും.
∙ വിസ്താര കസ്റ്റമർ കെയറിലേക്ക് എത്തുന്ന കോളുകൾ എയർ ഇന്ത്യയിലേക്ക് തിരിച്ചുവിടും
∙ 'ക്ലബ് വിസ്താര' ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാം അക്കൗണ്ടുകൾ എയർ ഇന്ത്യയുടെ 'ഫ്ലൈയിങ് റിട്ടേൺസ് പ്രോഗ്രാമി'ൽ ലയിച്ചു. നാളെ വൈകുന്നേരം 4 മുതൽ ക്ലബ് വിസ്താര അക്കൗണ്ടിൽ ലോഗിൻ ചെയ്യാനാകില്ല.