പരാതി ആരോട് പറയും? ഒട്ടും കെയറില്ലാത്ത കസ്റ്റമര്‍കെയർ
രാവിലത്തെ ചായ കിട്ടിയില്ല. ഇരിപ്പു തുടങ്ങിയിട്ട് നേരം കുറെയായി. ഒരു ചായയിട്ടു കുടിക്കാം എന്നു കരുതി നേരെ അടുക്കളയിലേക്ക്. വെള്ളംവച്ച് ഗ്യാസ് കത്തിച്ചു. കത്തുന്നില്ല. നോക്കിയപ്പോള്‍ ഗ്യാസ് ഡിസ്‌കണക്റ്റഡ്. ഭാര്യ ക്രുദ്ധയായി പിറകിലുണ്ട്. ‘ഗ്യാസ് ലീക്കാണെന്നു പറഞ്ഞിട്ട് ദിവസങ്ങളെത്രയായി. ഇനി ഇതു
രാവിലത്തെ ചായ കിട്ടിയില്ല. ഇരിപ്പു തുടങ്ങിയിട്ട് നേരം കുറെയായി. ഒരു ചായയിട്ടു കുടിക്കാം എന്നു കരുതി നേരെ അടുക്കളയിലേക്ക്. വെള്ളംവച്ച് ഗ്യാസ് കത്തിച്ചു. കത്തുന്നില്ല. നോക്കിയപ്പോള്‍ ഗ്യാസ് ഡിസ്‌കണക്റ്റഡ്. ഭാര്യ ക്രുദ്ധയായി പിറകിലുണ്ട്. ‘ഗ്യാസ് ലീക്കാണെന്നു പറഞ്ഞിട്ട് ദിവസങ്ങളെത്രയായി. ഇനി ഇതു
രാവിലത്തെ ചായ കിട്ടിയില്ല. ഇരിപ്പു തുടങ്ങിയിട്ട് നേരം കുറെയായി. ഒരു ചായയിട്ടു കുടിക്കാം എന്നു കരുതി നേരെ അടുക്കളയിലേക്ക്. വെള്ളംവച്ച് ഗ്യാസ് കത്തിച്ചു. കത്തുന്നില്ല. നോക്കിയപ്പോള്‍ ഗ്യാസ് ഡിസ്‌കണക്റ്റഡ്. ഭാര്യ ക്രുദ്ധയായി പിറകിലുണ്ട്. ‘ഗ്യാസ് ലീക്കാണെന്നു പറഞ്ഞിട്ട് ദിവസങ്ങളെത്രയായി. ഇനി ഇതു
രാവിലത്തെ ചായ കിട്ടിയില്ല. ഇരിപ്പു തുടങ്ങിയിട്ട് നേരം കുറെയായി. ഒരു ചായയിട്ടു കുടിക്കാം എന്നു കരുതി നേരെ അടുക്കളയിലേക്ക്. വെള്ളംവച്ച് ഗ്യാസ് കത്തിച്ചു. കത്തുന്നില്ല. നോക്കിയപ്പോള്‍ ഗ്യാസ് ഡിസ്‌കണക്റ്റഡ്. ഭാര്യ ക്രുദ്ധയായി പിറകിലുണ്ട്. ‘ഗ്യാസ് ലീക്കാണെന്നു പറഞ്ഞിട്ട് ദിവസങ്ങളെത്രയായി. ഇനി ഇതു ശരിയാക്കിയിട്ടേ ചായയുള്ളൂ’ ഭാര്യ അന്ത്യശാസനം നല്‍കി. ട്യൂബ് കേടാണ് എന്നുകണ്ട് ഓണ്‍ലൈനില്‍ നല്ല ഐഎസ്‌ഐ മാര്‍ക്കുള്ള ട്യൂബ് വാങ്ങിയിട്ടിട്ട് അധികം ദിവസമായില്ല. ‘വീണ്ടും കേടായോ?’ ഞാന്‍ ചോദിച്ചു. ‘ഇതു ട്യൂബിന്റെ കേടല്ല. റെഗുലേറ്റര്‍ കംപ്ലയിന്റാണ്. ഏജന്‍സിയില്‍ പോയി ഇതൊന്നു ശരിയാക്കൂ,’ എന്നായി ഭാര്യ. ഞാന്‍ റെഗുലേറ്ററും ട്യൂബുമായി ഗ്യാസ് ഏജന്‍സിയിലേക്ക്. അവര്‍ രണ്ടും പരിശോധിച്ചിട്ട് റെഗുലേറ്ററിനല്ല, കുഴപ്പം ട്യൂബിനാണ് എന്നു പറഞ്ഞു അവരുടെ ട്യൂബ് തന്നു.
200 രൂപ. ഞാനതു കൊണ്ടുവന്നിട്ടു. രണ്ടു ദിവസം കഴിഞ്ഞു വീണ്ടും ഗ്യാസ് ലീക്ക്. വീണ്ടും ഏജന്‍സിയിലേക്ക്. കാര്യംപറഞ്ഞ് കടുപ്പിച്ചപ്പോള്‍ മിണ്ടാതെ റെഗുലേറ്റര്‍ മാറ്റിത്തന്നു. ട്യൂബ് വില്‍ക്കാനുള്ള വേല!കുറച്ചു ദിവസം കഴിഞ്ഞ് ബന്ധുവിന്റെ വീട്ടില്‍ ചെന്നപ്പോള്‍ അവിടെയും ഇതുതന്നെ പ്രശ്നം. റെഗുലേറ്ററിനു കുഴപ്പമില്ലെന്ന് പറഞ്ഞതുകൊണ്ടു വീട്ടിലുണ്ടായിരുന്ന പുതിയ ട്യൂബ് മാറ്റിയിട്ടു. പക്ഷേ, പ്രശ്‌നം മാറിയില്ല. ഇപ്പോ ശരിയാക്കിത്തരാം എന്നുപറഞ്ഞ് ഞാൻ ബന്ധുവിന്റെ റെഗുലേറ്റുമായി വീണ്ടും ഗ്യാസ് ഏജന്‍സിയിലേക്ക്. റെഗുലേറ്റര്‍ മാറിത്തരാം, പുതിയ ട്യൂബ് വാങ്ങണം എന്നായി അവര്‍. ഞാന്‍ പറഞ്ഞു, ‘പുതിയ ട്യൂബ് ഒന്നിലേറെയുണ്ട് വീട്ടില്‍.’ റെഗുലേറ്റര്‍ മാത്രമായി മാറിത്തരില്ല എന്ന് അവരും.
പ്രശസ്തമായ ഗ്യാസ് കമ്പനികള്‍ ഒരിക്കലും ഇങ്ങനെ കസ്റ്റമേഴ്‌സിനെ പിഴിയില്ല. അതൊന്ന് അറിഞ്ഞിട്ടുതന്നെ കാര്യം. ഗ്യാസ് കമ്പനിയുടെ വെബ്‌സൈറ്റില്‍ കസ്റ്റമര്‍ കെയറിനായി പരതി. ബാക്കി വിവരമെല്ലാം കളറടിച്ച് ചതുരത്തിൽ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഒടുവില്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത് നമ്പരെടുത്തു വിളിച്ചു. സബ്‌സിഡിയറി കമ്പനികളുടെയെല്ലാം പേരുപറഞ്ഞ് അതില്‍ ഗ്യാസ് കമ്പനിയുടെ പേര് തിരഞ്ഞെടുത്തപ്പോള്‍തന്നെ 5 മിനിറ്റ് കഴിഞ്ഞു. അതിനുശേഷം സർവഭാഷയിലുമുള്ള സേവനം ലഭിക്കാന്‍ ഒന്നുമുതല്‍ 9 വരെയുള്ള അക്കങ്ങള്‍ അമര്‍ത്തണം. മലയാളം എന്നു കേട്ട് ആ അക്കം അമര്‍ത്തി.
നീണ്ട കാത്തിരിപ്പിനും കഠിന സംഗീതത്തിനും ശേഷം എക്‌സിക്യൂട്ടീവിനെ കിട്ടി. മലയാളത്തില്‍ പറഞ്ഞപ്പോൾ ‘ക്യാ ക്യാ,’ എന്നു നിലവിളി. ഇംഗ്ലിഷില്‍ സംസാരിച്ചോട്ടെ എന്നുചോദിച്ചപ്പോള്‍ ഹിന്ദിയിലോ, തമിഴിലോ സംസാരിക്കൂ എന്നായി എക്‌സിക്യൂട്ടീവ്. രണ്ടും എനിക്കറിയില്ല, ഇംഗ്ലിഷുകാര്‍ക്ക് ട്രാന്‍സ്ഫര്‍ ചെയ്യാമോ എന്ന് മുറിഹിന്ദിയില്‍ ഞാന്‍ ചോദിച്ചു. വീണ്ടും 7 മിനിറ്റ് സംഗീതം. പിന്നെ ശബ്ദം ഒന്നുമില്ല. ഗ്യാസ് മാത്രം. അങ്ങനെ 3 മിനിറ്റ്. ഞാന്‍ കോള്‍ കട്ട്‌ചെയ്തു വീണ്ടും വിളിച്ചു. ഇത്തവണ ഇംഗ്ലിഷ്‌തന്നെ ഓപ്റ്റ് ചെയ്തു.
വീണ്ടും എക്‌സിക്യൂട്ടീവിനായി കാത്തിരിപ്പ്. ഒടുവില്‍ കിട്ടി സംസാരിച്ചപ്പോൾ ഹിന്ദി ബോലോ എന്ന് ആക്രോശം. ഇംഗ്ലിഷുകാരനു കൊടുക്കാമോ എന്നു ചോദിച്ചപ്പോള്‍ ഇപ്പോ ശരിയാക്കാം എന്നു മറുപടി. മിനിറ്റുകളുടെ കാത്തിരിപ്പ്, സംഗീതം, പിന്നെ ഗ്യാസ്. ഒടുവില്‍ കോള്‍ കട്ട്. അരമണിക്കൂറോളമായി അപ്പോള്‍. ഞാന്‍ തിരികെ ഗ്യാസ് ഏജന്‍സിയിലേക്കു ചെന്ന് റെഗുലേറ്ററും ട്യൂബും വാങ്ങി വെളുക്കെച്ചിരിച്ചു പുറത്തിറങ്ങി. കാറില്‍ക്കയറവേ ഞാന്‍ ആലോചിച്ചു, ആര്‍ക്കൊക്കെ എതിരെ പരാതി പറയണം. ഏജന്‍സിക്കാരനെതിരെയോ, കമ്പനിക്കെതിരെയോ, കസ്റ്റമര്‍കെയറിനെതിരെയോ, കസ്റ്റമര്‍കെയര്‍ എക്‌സിക്യൂട്ടീവിനെതിരെയോ. ആലോചിച്ചിട്ട് തലകറങ്ങുന്നു.
സമ്പാദ്യം നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്