ട്രംപിന്റെ വിജയം രാജ്യത്തേക്കുള്ള വിദേശ നിക്ഷേപം കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി∙ യുഎസിൽ ഡോണൾഡ് ട്രംപ് ഭരണത്തിലേക്ക് തിരിച്ചുവരുന്നതോടെ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്‍ഡിഐ) കുറഞ്ഞേക്കുമെന്ന ആശങ്ക പങ്കുവച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണവിഭാഗത്തിന്റെ റിപ്പോർട്ട്. ട്രംപിന്റെ ആദ്യ ഭരണകാലയളവിൽ എഫ്ഡിഐ യുഎസിലേക്ക് തിരികെക്കൊണ്ടുവരുന്നതിനായി ഒട്ടേറെ

ന്യൂഡൽഹി∙ യുഎസിൽ ഡോണൾഡ് ട്രംപ് ഭരണത്തിലേക്ക് തിരിച്ചുവരുന്നതോടെ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്‍ഡിഐ) കുറഞ്ഞേക്കുമെന്ന ആശങ്ക പങ്കുവച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണവിഭാഗത്തിന്റെ റിപ്പോർട്ട്.
ട്രംപിന്റെ ആദ്യ ഭരണകാലയളവിൽ എഫ്ഡിഐ യുഎസിലേക്ക് തിരികെക്കൊണ്ടുവരുന്നതിനായി ഒട്ടേറെ മാറ്റങ്ങൾ വരുത്തിയിരുന്നു. ഇത് ഇന്ത്യയിലേക്കുള്ള നിക്ഷേപത്തെ അന്നു ബാധിച്ചിരുന്നു.
ഇതേ നയം രണ്ടാം ടേമിലും ആവർത്തിച്ചാൽ എഫ്ഡിഐ രീതിയെ കാര്യമായി ആശ്രയിക്കുന്ന ഇന്ത്യ പോലെയുള്ള രാജ്യങ്ങളെ ബാധിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ട്രംപിന്റെ രണ്ടാം ഭരണത്തിൽ ഇന്ത്യൻ കറൻസിക്ക് ഡോളറിനെതിരെ 10 ശതമാനം വരെ ഇടിവു സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.