യാത്രക്കാർക്ക് നന്ദി പറഞ്ഞ് 'എക്സി'ൽ അവസാന പോസ്റ്റ്, വിസ്താര’യ്ക്ക് ഗുഡ്ബൈ
ന്യൂഡൽഹി∙ ടാറ്റയുടെ ജനപ്രിയ എയർലൈൻ ബ്രാൻഡ് ‘വിസ്താര’യ്ക്ക് ഗുഡ്ബൈ. ഇന്നലെ അർധരാത്രി 12 മുതൽ ‘എയർ ഇന്ത്യ’യെന്ന ബ്രാൻഡിലാണ് സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നത്. വരും ദിവസങ്ങളിലെ യാത്രകൾക്കായി മുൻകൂട്ടി വിസ്താരയിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ ഇന്നു മുതൽ വിമാനത്താവളങ്ങളിലെത്തുമ്പോൾ എയർ ഇന്ത്യയുടെ ചെക്ക്–ഇൻ

ന്യൂഡൽഹി∙ ടാറ്റയുടെ ജനപ്രിയ എയർലൈൻ ബ്രാൻഡ് ‘വിസ്താര’യ്ക്ക് ഗുഡ്ബൈ. ഇന്നലെ അർധരാത്രി 12 മുതൽ ‘എയർ ഇന്ത്യ’യെന്ന ബ്രാൻഡിലാണ് സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നത്. വരും ദിവസങ്ങളിലെ യാത്രകൾക്കായി മുൻകൂട്ടി വിസ്താരയിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ ഇന്നു മുതൽ വിമാനത്താവളങ്ങളിലെത്തുമ്പോൾ എയർ ഇന്ത്യയുടെ ചെക്ക്–ഇൻ കൗണ്ടറുകൾ ഉപയോഗിക്കണം. ഇവർക്ക് എയർ ഇന്ത്യയുടെ പുതിയ ഇ–ടിക്കറ്റും ബോർഡിങ് പാസും ലഭിക്കും.
എയർ ഇന്ത്യയിൽ ലയിക്കുന്ന വിസ്താരയുടെ വിമാനങ്ങൾ ‘എഐ2’ (AI2) എന്ന ഫ്ലൈറ്റ് കോഡിലായിരിക്കും അറിയപ്പെടുക. ബുക്കിങ് സമയത്ത് തിരിച്ചറിയാൻ ഇത് സഹായിക്കും. വിസ്താരയുടെ 70 വിമാനങ്ങളും എയർ ഇന്ത്യയുടെ ഭാഗമാകും.
അവിസ്മരണീയമായ ഈ യാത്രയിൽ ഒപ്പമുണ്ടാവുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തതിന് യാത്രക്കാർക്ക് നന്ദി പറഞ്ഞാണ് വിസ്താര ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിൽ അവസാന പോസ്റ്റ് കുറിച്ചത്. ഇനിയുള്ള അപ്ഡേറ്റുകൾക്ക് എയർ ഇന്ത്യയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പിന്തുടരാനാണ് നിർദേശം.