മൊഹബത്തിന്റെ 'ബാദ്ഷാ', ബോളിവുഡിലെ ‘കിങ് ഖാൻ’; 7,300 കോടി രൂപ നേടിയതെങ്ങനെ?
ഫൗജിയെന്നാല്‍ പട്ടാളക്കാരനെന്നര്‍ത്ഥം...ഇന്ത്യന്‍ ആര്‍മി കമാന്‍ഡോയുടെ കഥ പറയുന്ന ഫൗജി എന്ന ഹിന്ദി സീരിയലിലൂടെയായിരുന്നു ഷാറൂഖ് ഖാന്‍ എന്ന ചെറുപ്പക്കാരന്‍ ഔപചാരികമായി അഭിനയമെന്ന വിപണിയിലേക്കിറങ്ങുന്നത്. ആദ്യ ടെലിവിഷന്‍ സീരിയലിലെ കഥാപാത്രം പോലെ തന്നെയായി പിന്നീട് ബോളിവുഡ് ബാദ്ഷയെന്നറിയപ്പെട്ട
ഫൗജിയെന്നാല്‍ പട്ടാളക്കാരനെന്നര്‍ത്ഥം...ഇന്ത്യന്‍ ആര്‍മി കമാന്‍ഡോയുടെ കഥ പറയുന്ന ഫൗജി എന്ന ഹിന്ദി സീരിയലിലൂടെയായിരുന്നു ഷാറൂഖ് ഖാന്‍ എന്ന ചെറുപ്പക്കാരന്‍ ഔപചാരികമായി അഭിനയമെന്ന വിപണിയിലേക്കിറങ്ങുന്നത്. ആദ്യ ടെലിവിഷന്‍ സീരിയലിലെ കഥാപാത്രം പോലെ തന്നെയായി പിന്നീട് ബോളിവുഡ് ബാദ്ഷയെന്നറിയപ്പെട്ട
ഫൗജിയെന്നാല്‍ പട്ടാളക്കാരനെന്നര്‍ത്ഥം...ഇന്ത്യന്‍ ആര്‍മി കമാന്‍ഡോയുടെ കഥ പറയുന്ന ഫൗജി എന്ന ഹിന്ദി സീരിയലിലൂടെയായിരുന്നു ഷാറൂഖ് ഖാന്‍ എന്ന ചെറുപ്പക്കാരന്‍ ഔപചാരികമായി അഭിനയമെന്ന വിപണിയിലേക്കിറങ്ങുന്നത്. ആദ്യ ടെലിവിഷന്‍ സീരിയലിലെ കഥാപാത്രം പോലെ തന്നെയായി പിന്നീട് ബോളിവുഡ് ബാദ്ഷയെന്നറിയപ്പെട്ട
‘ഫൗജി’യെന്നാല്‍ പട്ടാളക്കാരനെന്നര്‍ത്ഥം. ഇന്ത്യന്‍ ആര്‍മി കമാന്‍ഡോയുടെ കഥ പറയുന്ന ‘ഫൗജി’ എന്ന ഹിന്ദി സീരിയലിലൂടെയായിരുന്നു ഷാറുഖ് ഖാന്‍ എന്ന ചെറുപ്പക്കാരന്‍ ഔപചാരികമായി അഭിനയമെന്ന വിപണിയിലേക്കിറങ്ങുന്നത്. ആദ്യ ടെലിവിഷന്‍ സീരിയലിലെ കഥാപാത്രം പോലെ തന്നെയായി പിന്നീട് ‘ബോളിവുഡ് ബാദ്ഷാ’യെന്നറിയപ്പെട്ട ഷാറുഖിന്റെ ജീവിതവും. ഒറ്റയ്ക്ക് പടവെട്ടി അദ്ദേഹം ബോളിവുഡിന്റെ മായാലോകത്ത് തീര്‍ത്തത് പകരം വയ്ക്കാനില്ലാത്ത സിംഹാസനമാണ്. അഭിനയത്തിനൊപ്പം പണത്തിന്റെയും അധിപതിയായി ഷാറുഖ്.
വില്ലത്തരത്തില്‍ തുടങ്ങി റൊമാന്‍സില്‍ പിടിച്ചുകയറി സൂപ്പര്‍ ഹീറോ പരിവേഷത്തിലൂടെ ഹിന്ദി സിനിമയുടെ വാണിജ്യവിജയത്തിന്റെ മറുവാക്കായി ഷാറുഖ് ഖാന്‍ മാറി. അതേസമയം തന്നെ അഭിനയത്തിനപ്പുറം സംരംഭകത്വത്തിന്റെ പാഠങ്ങളും കൃത്യമായി മനസിലാക്കിയായിരുന്നു അദ്ദേഹത്തിന്റെ ഓരോ ചുവടും. അതാണ് ഷാറുഖ് ഖാനെ ഇന്ന് ഇന്ത്യയിലെ ഏറ്റവും ആസ്തിയുള്ള സിനിമാ താരമായി മാറ്റിയത്.
‘ദീവാന’യെന്ന മ്യൂസിക്കല്‍ റൊമാന്‍സിലൂടെയായിരുന്നു ബിഗ് സ്‌ക്രീനിലെ തുടക്കം. ‘ബാസീഗറി’ലൂടെയും ‘ഡറി’ലൂടെയും സിനിമാപ്രേമികളുടെ ക്യൂട്ട് വില്ലനായി മാറി. എന്നാല്‍ പിന്നീടങ്ങോട്ട് പ്രണയചിത്രങ്ങളുടെ ജൈത്രയാത്രയായിരുന്നു. ‘ദില്‍വാലെ ദുല്‍ഹനിയ ലെ ജായേംഗെ’, ‘ദില്‍ തോ പാഗല്‍ ഹേ’, ‘കുച്ച് കുച്ച് ഹോതാ ഹേ’, ‘മൊഹബ്ബത്തേന്‍’, ‘കഭി ഖുശി കഭി ഗം’, ‘കല്‍ ഹോ ന ഹോ’...തിയറ്ററുകള്‍ നിറഞ്ഞൊഴുകിയ ഹിറ്റ് ചിത്രങ്ങളിലൂടെ ‘മൊഹബത്തിന്റെ രാജകുമാര’നായി ഷാറുഖ് ഖാന്‍.
∙ ബിസിനസിന്റെയും ബാദ്ഷാ
ബോളിവുഡ് ബാദ്ഷായെന്നറിയപ്പെടുന്ന ഷാറുഖ് അഭിനയം പോലെ തന്നെ വളരെ സ്ഥിരതയോടെ കെട്ടിപ്പടുത്തതാണ് തന്റെ ബിസിനസ് സംരംഭങ്ങളും. ഏറ്റവും പുതിയതായി പുറത്തുവന്ന ഹുറുണ്‍ സമ്പന്ന പട്ടിക അനുസരിച്ച് 7,300 കോടി രൂപയാണ് ഷാറുഖ് ഖാന്റെ ആശ്തി. ഇന്ത്യന്‍ വിനോദ വ്യവസായത്തിലെ ഏറ്റവും ആസ്തിയുള്ള വ്യക്തിയായി ഈ കണക്ക് ഷാറുഖിനെ മാറ്റുന്നു.
താരത്തിന്റെ ആസ്തിയുടെ പ്രധാന സ്രോതസുകളിലൊന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്രിക്കറ്റ് ടീമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും മൂല്യമുള്ള ടീമുകളിലൊന്നാണിത്. 2008ലാണ് ജൂഹി ചൗളയും ജയ് മെഹ്തയുമായി ചേര്‍ന്ന് ഐപിഎല്‍ ടീമായ കൊല്‍ക്കത്തയുടെ അവകാശം ഷാറൂഖ് നേടിയത്. ഏകദേശം 650 കോടി രൂപയുടേതായിരുന്നു ഇടപാട്. അതിന് ശേഷമാണ് കെകെആര്‍ എന്ന ചരുക്കപ്പേരില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്ന ടീമിന് തുടക്കമാകുന്നത്.
ബോളിവുഡ് ചക്രവര്‍ത്തിയുടെ പ്രധാന വരുമാന സ്രോതസുകള്‍ എന്തെല്ലാമാണെന്ന് നോക്കാം...
∙ അഭിനയം
അഭിനയത്തിലൂടെ മാത്രം വന്‍തുകയാണ് ഷാറുഖ് വരുമാനമായി നേടുന്നത്. ഫോബ്‌സിന്റെ പട്ടികയില്‍ ഏറ്റവും വരുമാനം നേടുന്ന ഇന്ത്യന്‍ താരമാണ് ഷാറുഖ് ഖാന്‍. ഒരു സിനിമയ്ക്ക് 150-250 കോടി രൂപ റേഞ്ചിലാണ് അദ്ദേഹത്തിന് ലഭിക്കുന്ന ശമ്പളം. അടുത്തിടെ പുറത്തിറങ്ങിയ ജവാന്‍, പത്താന്‍ തുടങ്ങിയ സിനിമകളെല്ലാം വലിയ വാണിജ്യവിജയമായിരുന്നു.
∙ സിനിമാ നിര്‍മാണം
ഏറെക്കാലം മുമ്പ് തന്നെ സിനിമാ നിര്‍മാണത്തില്‍ സജീവമാണ് താരം. ഭാര്യ ഗൗരിയോടൊപ്പം സ്ഥാപിച്ച റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് രാജ്യത്തെ പ്രധാനപ്പെട്ട സിനിമാ നിര്‍മാണ കമ്പനിയാണ്. സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്റ്ററാണ് ഷാറൂഖ്. 1999ലാണ് ആദ്യമായി താരം നിര്‍മാതാവാകുന്നത്. ജൂഹി ചൗളയും സംവിധായകന്‍ അസീസ് മിര്‍സയും പങ്കാളികളായി ഡ്രീംസ് അണ്‍ലിമിറ്റഡ് എന്ന പേരിലായിരുന്നു പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയത്. എന്നാല്‍ ഇത് പിന്നീട് ഇല്ലാതാകുകയും പകരം റെഡ് ചില്ലീസ് ജനിക്കുകയും ചെയ്തു.
∙ ഐപിഎല്‍
നേരത്തെ പറഞ്ഞതു പോലെ മറ്റൊരു പ്രധാന വരുമാന സ്രോതസ് ഐപിഎല്‍ ക്രിക്കറ്റാണ്. അദ്ദേഹം സഹഉടമസ്ഥനായ കെകെആര്‍ അടുത്തിടെയും ഐപിഎല്‍ കിരീടം നേടിയിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിജയിച്ച ആദ്യ മൂന്ന് ടീമുകളില്‍ കെകെആര്‍ ഉണ്ട്. ഇതിനോടൊപ്പം മറ്റ് വിദേശലീഗുകളിലും കെകെആര്‍ ബ്രാന്‍ഡ് സജീവമാണ്.
പരസ്യങ്ങള്‍
വന്‍കിട കമ്പനികളുടെ പ്രധാന ബ്രാന്‍ഡ് അംബാസഡറാണ് ഷാറൂഖ് ഖാന്‍. മാത്രമല്ല, 47 മില്യണ്‍ വരുന്ന അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സും 44 മില്യണ്‍ വരുന്ന ട്വിറ്റര്‍ ഫോളോവേഴ്‌സും ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റുകളിലൂടെ വന്‍ വരുമാനം നേടാനുള്ള സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്. ചില കണക്കുകള്‍ പ്രകാരം ഒരു ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റിന് 5 കോടി രൂപയാണ് അദ്ദേഹം വാങ്ങുന്ന തുക. പെപ്‌സി, ഫ്രൂട്ടി, നോക്കിയ, ഹ്യുണ്ടായ് സാന്‍ട്രോ, ലക്‌സ്, ഡിഷ് ടിവി തുടങ്ങി ഒട്ടനേകം വന്‍കിട ബ്രാന്‍ഡുകളുടെ പ്രൊമേഷനുകളില്‍ ഷാറൂഖ് എത്തിയിട്ടുണ്ട്.
∙ റിയല്‍ എസ്റ്റേറ്റ്
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വന്‍കിട റിയല്‍റ്റി നിക്ഷേപങ്ങളും ഷാറുഖ് ഖാനുണ്ട്. ബാന്ദ്രയില്‍ സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ മന്നത് എന്ന വീട് 200 കോടി രൂപയുടേതാണ്. ലണ്ടനിലെ പാര്‍ക്ക് ലെയ്ന്‍ ഏരിയയില്‍ ആഡംബര അപ്പാര്‍ട്‌മെന്റ്, ബെവര്‍ലി ഹില്‍സില്‍ വില്ല, ദുബായില്‍ വീട് തുടങ്ങി നിരവധി പ്രോപ്പര്‍ട്ടികള്‍ ഷാറുഖിന്റെ റിയല്‍ എസ്റ്റേറ്റ് പോര്‍ട്‌ഫോളിയോയില്‍ ഉള്‍പ്പെടുന്നു.
∙ കാറുകളും പ്രിയം
അത്യാഡംബര കാറുകളും ഷാറുഖ് ഖാന് ഏറെ പ്രിയപ്പെട്ടതാണ്. ബിഎംഡബ്ല്യു, റോള്‍സ് റോയ്‌സ്, മെഴ്‌സിഡീസ് ബെന്‍സ്, ഔഡി, ബുഗാറ്റി, റേഞ്ച് റോവര്‍ തുടങ്ങി അത്യാഡംബര ഓട്ടോ ബ്രാന്‍ഡുകളുടെയെല്ലാം മോഡലുകള്‍ ഷാറുഖ് ഖാന്റെ വാഹന ശേഖരത്തിലുണ്ട്. ഇതില്‍ 12 കോടി രൂപയുടെ ബുഗാറ്റി വെയ്‌റോണും 9.5 കോടി രൂപയുടെ റോള്‍സ് റോയ്‌സ് ഫാന്റമും ഉള്‍പ്പെടും.