നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദ വളർച്ച നിരക്ക് 29ന് സർക്കാർ പ്രസിദ്ധീകരിക്കും. അതിനുമുൻപേ തന്നെ സമ്പദ്ഘടന കിതപ്പിലേക്കാണെന്ന പ്രവചനം വിവിധ ഏജൻസികൾ നടത്തിക്കഴിഞ്ഞു. ജപ്പാനിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ നോമുറ പറയുന്നത് കുറേനാളത്തെ കുതിപ്പിന് ശേഷമുള്ള ഒരു ചാക്രിക

നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദ വളർച്ച നിരക്ക് 29ന് സർക്കാർ പ്രസിദ്ധീകരിക്കും. അതിനുമുൻപേ തന്നെ സമ്പദ്ഘടന കിതപ്പിലേക്കാണെന്ന പ്രവചനം വിവിധ ഏജൻസികൾ നടത്തിക്കഴിഞ്ഞു. ജപ്പാനിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ നോമുറ പറയുന്നത് കുറേനാളത്തെ കുതിപ്പിന് ശേഷമുള്ള ഒരു ചാക്രിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദ വളർച്ച നിരക്ക് 29ന് സർക്കാർ പ്രസിദ്ധീകരിക്കും. അതിനുമുൻപേ തന്നെ സമ്പദ്ഘടന കിതപ്പിലേക്കാണെന്ന പ്രവചനം വിവിധ ഏജൻസികൾ നടത്തിക്കഴിഞ്ഞു. ജപ്പാനിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ നോമുറ പറയുന്നത് കുറേനാളത്തെ കുതിപ്പിന് ശേഷമുള്ള ഒരു ചാക്രിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദ വളർച്ച നിരക്ക് 29ന് സർക്കാർ പ്രസിദ്ധീകരിക്കും. അതിനുമുൻപേ തന്നെ സമ്പദ്ഘടന കിതപ്പിലേക്കാണെന്ന പ്രവചനം വിവിധ ഏജൻസികൾ നടത്തിക്കഴിഞ്ഞു. ജപ്പാനിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ നോമുറ പറയുന്നത് കുറേനാളത്തെ കുതിപ്പിന് ശേഷമുള്ള ഒരു ചാക്രിക മാന്ദ്യത്തിലേക്കായിരിക്കും ഇന്ത്യയുടെ പോക്കെന്നാണ്. ഓഹരി വിപണിയിൽ ഈയടുത്തകാലത്തുണ്ടായ വലിയ ഇടിവും ഇത്തരം ആശങ്കകൾക്ക് ആക്കം കൂട്ടുന്നു.

ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് മന്ദഗതിയിലാവുകയാണോ?

ADVERTISEMENT

ചില വലിയ കമ്പനികളുടെ രണ്ടാം പാദ ഫലങ്ങൾ– പ്രത്യേകിച്ച് ഐടി മേഖലയിൽ ഉൾപ്പെടെയുള്ളവയുടെ– ഈ വർഷം രാജ്യത്തിന്റെ സാമ്പത്തിക വളർച്ച നേരത്തെ അനുമാനിച്ചതിലും താഴെയായിരിക്കാമെന്നു സൂചിപ്പിക്കുന്നു. ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയവയുടെ വരുമാനം മുൻ വർഷങ്ങളിലേതുപോലെ നിലനിർത്തിയിട്ടുണ്ട് എന്നുമാത്രം, വലിയ വളർച്ച ഇല്ല.

സർഫ്, പെപ്‌സോഡെന്റ്, ഹോർലിക്‌സ് തുടങ്ങിയ ബ്രാൻഡുകളുടെ ഉടമയായ ഹിന്ദുസ്ഥാൻ യൂണിലീവർ കഴിഞ്ഞ വർഷത്തെക്കാൾ കുറവു വിറ്റുവരവ് റിപ്പോർട്ട് ചെയ്തു. വ്യോമയാനത്തിൽ 63% വിപണി വിഹിതമുള്ള ഇൻഡിഗോ, രണ്ടാം പാദത്തിൽ നഷ്ടം നേരിട്ടതായി അറിയിച്ചു. വിദേശ ഓഹരി നിക്ഷേപകരാകട്ടെ ഇന്ത്യയിൽ നിന്ന് പണം പിൻവലിക്കുന്നു.

സാമ്പത്തിക ഡേറ്റ നോക്കിയാൽ, കഴിഞ്ഞ വർഷം നേടിയ 8.2% എന്ന അതീവ തൃപ്തികരമായ വളർച്ചയിൽ നിന്നു കുറഞ്ഞേക്കാമെങ്കിലും, ഓഹരിവിപണികളിലെ ഇടിവ്, ചില കമ്പനികളുടെ മോശം പ്രകടനം എന്നിവ രാജ്യത്തിന്റെ വളർച്ചാ മുന്നേറ്റത്തെ കാര്യമായി ബാധിക്കില്ല എന്നതിനു 10 കാരണങ്ങളെങ്കിലും കാണാം.

1. മൗലിക കണക്കുകൾ നോക്കാതെ, വെറും ആവേശത്തിന്റെ അടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങളാൽ വിപണി വിലനിർണയം കുഴഞ്ഞു പോയിരുന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പിഇ (ഓഹരി വില/നിക്ഷേപം) അനുപാതം 23 ആയി നിലനിന്നപ്പോൾ ആഗോള ശരാശരി 20 ആണ്. അതിനാൽ വിപണിയിൽ തിരുത്തൽ അനിവാര്യമായിരുന്നു.

ADVERTISEMENT

2. ഈ വർഷം പ്രൈമറി വിപണികളിലേക്ക് വലിയ പണമൊഴുക്ക് എത്തിയിട്ടുണ്ട്. ഇതിനകം കമ്പനികൾ ഐപിഒ വഴി ഒരു ലക്ഷം കോടി രൂപ സമാഹരിച്ചിട്ടുണ്ട്. അടിസ്ഥാനപരമായ നിക്ഷേപ താൽപര്യം ശക്തമാണെന്ന് ഇത് സൂചിപ്പിക്കുന്നു.

3. ചില കമ്പനികൾ കുറഞ്ഞ വരുമാനം പ്രഖ്യാപിച്ചെങ്കിലും ബാങ്കുകളും ടിവിഎസ് മോട്ടോഴ്സ് പോലുള്ള നിർമാണ കമ്പനികളും വരുമാനവും ലാഭവും വർധിപ്പിച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്കിന്റെ അറ്റാദായം കഴിഞ്ഞ പാദത്തിൽ 18,000 കോടി രൂപയായിരുന്നു– ദിവസേന 200 കോടി രൂപ ലാഭം.

4. ഈ വർഷം ഇന്ത്യയുടെ വളർച്ച കുറഞ്ഞാലും അത് 6.5% എങ്കിലും ആയിരിക്കും എന്നാണ് പരക്കെയുള്ള അനുമാനം, ലോകത്തിലെ മറ്റ് വലിയ സമ്പദ്‌വ്യവസ്ഥകളെ അപേക്ഷിച്ച് വേഗമേറിയ വളർച്ച തുടരും

5.കേന്ദ്ര സർക്കാർ ഈ വർഷം ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന തുകയായ 11,11,111 കോടി രൂപയാണ് അടിസ്ഥാന സൗകര്യ മേഖലയിലെ ചെലവിനു നീക്കി വച്ചിരിക്കുന്നത്. ഈ മുതൽ മുടക്ക് വളർച്ചയെ സഹായിക്കും

ADVERTISEMENT

6. ഗ്രാമീണ മേഖലയിലെ ഡിമാൻഡിന് കോട്ടം തട്ടിയിട്ടില്ല. അതിനാൽ വ്യാപാര-സേവന മേഖല വളർച്ച നിലനിർത്തും.

7. ജിഎസ്ടി വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിലേറെ ഉയർന്നു നിൽക്കുന്നു.

8 മികച്ച മഴ ലഭിച്ചതിനാൽ കാർഷിക ഉൽപാദനം കൂടും.

9.ക്രൂഡ് ഓയിൽ വില താഴേയ്ക്കാണ്. ഇത് രാജ്യത്തിനു നൽകുന്ന ആശ്വാസം ചെറുതല്ല.

10. അമേരിക്കയിൽ ഡോണൾഡ് ട്രംപിന്റെ വിജയം ആപേക്ഷികമായി ഇന്ത്യയ്‌ക്കനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്ന വിലയിരുത്തലുണ്ട്.

English Summary:

Is India heading for a recession? Expert analysis explores recent market fluctuations, company performance, and key economic indicators to reveal a promising outlook for India's growth trajectory.