കത്തിക്കയറി ഇന്നും സ്വർണവില; ആവേശം പകർന്ന് റഷ്യൻ മിസൈലും ഡോളറും, രൂപയുടെ വീഴ്ചയും തിരിച്ചടി, വെള്ളിവില താഴേക്ക്
ഒക്ടോബർ 31ന് രേഖപ്പെടുത്തിയ പവന് 59,640 രൂപയും ഗ്രാമിന് 7,445 രൂപയുമാണ് കേരളത്തിലെ സർവകാല റെക്കോർഡ് വില. നിലവിൽ ഡോളറിന്റെ കുതിപ്പുമൂലം രൂപയുടെ മൂല്യം 84.50 എന്ന റെക്കോർഡ് താഴ്ചയിലേക്ക് വീണതിനാൽ, ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതിച്ചെലവ് കൂടിയിട്ടുണ്ട്. ഇതും കേരളത്തിൽ വില വർധിക്കാൻ ഇടവരുത്തുകയാണ്.

റഷ്യ-യുക്രെയ്ൻ യുദ്ധം രൂക്ഷമാകുകയും യുഎസ് ഡോളറിന്റെ മൂല്യം കുതിച്ചുയരുകയും ചെയ്തതോടെ രാജ്യാന്തര സ്വർണവിലയും കത്തിക്കയറുന്നു. കേരളത്തിൽ കഴിഞ്ഞ 5 ദിവസത്തിനിടെ മാത്രം പവന് കൂടിയത് 2,320 രൂപയാണ്; ഗ്രാമിന് 290 രൂപയും. നികുതിയും പണിക്കൂലിയും ഹോൾമാൾക്ക് ഫീസും ചേരുമ്പോൾ വാങ്ങൽവിലയുടെ ഭാരം ഇതിലുമേറെ. ഇന്നുമാത്രം പവന് 640 രൂപ വർധിച്ച് വില 57,800 രൂപയിലെത്തി. ഗ്രാമിന് 80 രൂപ ഉയർന്ന് വില 7,725 രൂപയായി. 18 കാരറ്റ് സ്വർണവിലയും ഒറ്റയടിക്ക് ഇന്ന് 70 രൂപ ഉയർന്ന് 5,690 രൂപയായിട്ടുണ്ട്. അതേസമയം, കടകവിരുദ്ധമായി വെള്ളിവില താഴേക്കാണ് നീങ്ങുന്നത്. ഇന്ന് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് വില 98 രൂപയായി.
സ്വർണം 'സുരക്ഷിത' നിക്ഷേപം
എന്തുകൊണ്ടാണ് സ്വർണവില വീണ്ടും അനുദിനം കുതിച്ചുകയറുന്നത്. കാരണങ്ങൾ നോക്കാം:
1) റഷ്യ-യുക്രെയ്ൻ പോരാട്ടം: റഷ്യയെ യുഎസ് നിർമിത മിസൈലുകൾ ഉപയോഗിച്ച് റഷ്യക്കുള്ളിൽ കടന്നുകയറി ആക്രമിക്കാൻ കഴിഞ്ഞവാരം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യുക്രെയ്ന് അനുമതി നൽകിയിരുന്നു. പറഞ്ഞത് അക്ഷരംപ്രതി കേട്ട യുക്രെയ്ൻ റഷ്യയെ ആക്രമിക്കുകയും ചെയ്തു. ഇതിന് തിരിച്ചടിയായി കഴിഞ്ഞദിവസം റഷ്യ ഭൂഖണ്ഡാന്തര മിസൈൽ യുക്രെയ്നെതിരെ തൊടുത്തു. യുക്രെയ്നെതിരായ യുദ്ധത്തിൽ ഈ മിസൈൽ റഷ്യ പ്രയോഗിക്കുന്നത് ആദ്യമാണ്.
2) കത്തിക്കയറി ഡോളർ: യൂറോ, യെൻ, പൗണ്ട്, യുവാൻ തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ ഡോളറിന്റെ മൂല്യം (യുഎസ് ഡോളർ ഇൻഡെക്സ്) 13-മാസത്തിന് ശേഷം ആദ്യമായി 107 കടന്ന് 107.04ൽ എത്തി. യുഎസിൽ കഴിഞ്ഞയാഴ്ചയിലെ തൊഴിലില്ലായ്മ നിലവാരം 7-മാസത്തെ താഴ്ചയിലേക്ക് വീണത് ഡോളറിന് ആവേശമായി.
3) യുഎസ് പലിശനിരക്ക്: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങൾ, റഷ്യ-യുക്രെയ്ൻ യുദ്ധം പോലുള്ള ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ എന്നിവ പണപ്പെരുപ്പം കൂടാനിയേക്കുമെന്നാണ് കരുതുന്നത്. പുറമേ യുഎസിൽ ഇപ്പോൾ തൊഴിലില്ലായ്മ കുറയുകയും സമ്പദ്സ്ഥിതി മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. അതായത്, ധൃതിപിടിച്ച് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കേണ്ട അനിവാര്യത ഇപ്പോഴില്ലെന്ന് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് കരുതുന്നു. ഡിസംബറിലെ പണനയ നിർണയ യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് കാൽശതമാനം കുറയ്ക്കാൻ ഇപ്പോൾ 50 ശതമാനത്തോളം സാധ്യതയേ വിപണി കാണുന്നുള്ളൂ.
യുദ്ധം എല്ലായ്പ്പോഴും സ്വർണവിലക്കുതിപ്പിന് നല്ല വളമാണ്. ആഗോള സമ്പദ്‍വ്യവസ്ഥയ്ക്ക് യുദ്ധം തിരിച്ചടിയായതിനാൽ ഓഹരി, കടപ്പത്ര വിപണികൾ തളരും. 'പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം' എന്ന പെരുമ സ്വർണത്തിനുണ്ട്. യുദ്ധസാഹചര്യങ്ങളിൽ നിക്ഷേപകർ ഓഹരി, കടപ്പത്രം എന്നിവയെ കൈവിട്ട് ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപ പദ്ധതികളിലേക്ക് താൽകാലികമായി ചേക്കേറും. അപ്പോൾ വില കൂടും. ഇതാണ് നിലവിൽ സംഭവിക്കുന്നത്. പ്രശ്നങ്ങൾ അയയുമ്പോൾ സ്വർണത്തിൽ നിന്ന് പിന്മാറി തിരികെ ഓഹരികളിലേക്കും കടപ്പത്രങ്ങളിലേക്കും നിക്ഷേപകർ നീങ്ങും. അപ്പോൾ വില കുറയുകയും ചെയ്യും.
ഡോളറിലാണ് രാജ്യാന്തര തലത്തിൽ സ്വർണവ്യാപാരം നടക്കുന്നത്. അതായത്, ഡോളറിന്റെ മൂല്യം കൂടുന്നു എന്നതിനർഥം സ്വർണം വാങ്ങാൻ കൂടുതൽ തുക ചെലവിടണം എന്നതാണ്. നിലവിൽ വില കൂടിയെങ്കിലും സ്വർണത്തിന് ഡിമാൻഡിൽ കുറവ് വന്നിട്ടില്ല. ഇത് വില വർധനയുടെ ആക്കംകൂട്ടുന്നു. യുഎസിൽ പലിശനിരക്ക് പ്രതീക്ഷിച്ചത്ര കുറയാനുള്ള സാധ്യത മങ്ങിയതും ഡോളറിന് കരുത്താവുകയാണ്.
സ്വർണവില വീണ്ടും റെക്കോർഡിലേക്കോ?
കഴിഞ്ഞയാഴ്ച ഔൺസിന് 2,560 ഡോളറായിരുന്ന രാജ്യാന്തര സ്വർണവില ഇന്നുള്ളത് 2,685 ഡോളറിൽ. ഒരുവേള വില ഇന്ന് 2,690 ഡോളർ വരെയെത്തിയശേഷം അൽപം കുറയുകയായിരുന്നു. ഇന്നുമാത്രം 40 ഡോളറിലേറെയാണ് വർധിച്ചത്. നിലവിലെ ട്രെൻഡ് തുടരുകയും 2,700 ഡോളർ എന്ന വൈകാരിക നിരക്ക് ഭേദിക്കുകയും ചെയ്താൽ, രാജ്യാന്തരവില ഒക്ടോബറിൽ രേഖപ്പെടുത്തിയ 2,790 ഡോളർ എന്ന റെക്കോർഡ് മറികടന്നേക്കാമെന്നാണ് വിലയിരുത്തലുകൾ. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില 60,000 രൂപ കടക്കും.
ഒക്ടോബർ 31ന് രേഖപ്പെടുത്തിയ പവന് 59,640 രൂപയും ഗ്രാമിന് 7,445 രൂപയുമാണ് കേരളത്തിലെ സർവകാല റെക്കോർഡ് വില. നിലവിൽ ഡോളറിന്റെ കുതിപ്പുമൂലം രൂപയുടെ മൂല്യം 84.50 എന്ന റെക്കോർഡ് താഴ്ചയിലേക്ക് വീണതിനാൽ, ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതിച്ചെലവ് കൂടിയിട്ടുണ്ട്. ഇതും കേരളത്തിൽ വില വർധിക്കാൻ ഇടവരുത്തുകയാണ്.
ഇന്ന് കേരളത്തിലെ വാങ്ങൽവില
മൂന്ന് ശതമാനമാണ് സ്വർണത്തിന്റെ ജിഎസ്ടി. ഹോൾമാർക്ക് ഫീസ് 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്ന 53.10 രൂപ. പുറമേയാണ് പണിക്കൂലി. ഇത് ഓരോ ആഭരണത്തിനും ഡിസൈസിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണത്തിന്റെ വാങ്ങൽവില 62,565 രൂപയാണ്. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,820 രൂപയും. ഇന്ത്യയിലാണോ യുഎഇയിലാണോ സ്വർണത്തിന് ഏറ്റവും വിലക്കുറവ്? അത് സംബന്ധിച്ച് വ്യാപാരികൾക്ക് പറയാനുള്ളത് ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.