ആസ്തി പണമാക്കൽ; നികുതിഭാരമില്ലാതെയും സുതാര്യതയോടും നടപ്പാക്കണം
ഒന്നാം മോദി സർക്കാരിന്റെ അവസാനകാലത്ത് എടുത്ത ഒരു തന്ത്രപരമായ തീരുമാനമായിരുന്നു കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ൈകവശമുള്ള ആസ്തികൾ പണമാക്കുക എന്നുള്ളത്. 2019 ഫെബ്രുവരി 28ന് ആ തീരുമാനം േകന്ദ്രമന്ത്രിസഭയുടേതായിരുന്നു. അന്നത്തെ തീരുമാനം അനുസരിച്ച് നാലുതരം ആസ്തികളെ പണമാക്കാൻ
ഒന്നാം മോദി സർക്കാരിന്റെ അവസാനകാലത്ത് എടുത്ത ഒരു തന്ത്രപരമായ തീരുമാനമായിരുന്നു കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ൈകവശമുള്ള ആസ്തികൾ പണമാക്കുക എന്നുള്ളത്. 2019 ഫെബ്രുവരി 28ന് ആ തീരുമാനം േകന്ദ്രമന്ത്രിസഭയുടേതായിരുന്നു. അന്നത്തെ തീരുമാനം അനുസരിച്ച് നാലുതരം ആസ്തികളെ പണമാക്കാൻ
ഒന്നാം മോദി സർക്കാരിന്റെ അവസാനകാലത്ത് എടുത്ത ഒരു തന്ത്രപരമായ തീരുമാനമായിരുന്നു കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ൈകവശമുള്ള ആസ്തികൾ പണമാക്കുക എന്നുള്ളത്. 2019 ഫെബ്രുവരി 28ന് ആ തീരുമാനം േകന്ദ്രമന്ത്രിസഭയുടേതായിരുന്നു. അന്നത്തെ തീരുമാനം അനുസരിച്ച് നാലുതരം ആസ്തികളെ പണമാക്കാൻ
ഒന്നാം മോദി സർക്കാരിന്റെ അവസാനകാലത്ത് എടുത്ത ഒരു തന്ത്രപരമായ തീരുമാനമായിരുന്നു കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ൈകവശമുള്ള ആസ്തികൾ പണമാക്കുക എന്നുള്ളത്. 2019 ഫെബ്രുവരി 28ന് എടുത്ത ആ തീരുമാനം േകന്ദ്രമന്ത്രിസഭയുടേതായിരുന്നു. അന്നത്തെ തീരുമാനം അനുസരിച്ച് നാലുതരം ആസ്തികളെ പണമാക്കാൻ തീരുമാനിച്ചിരുന്നു. ഭൂമിയും കെട്ടിടങ്ങളും, േവണ്ടവിധം ഉപയോഗിക്കാതെ കിടക്കുന്ന (ബ്രൗൺ ഫീൽഡ്) നിരത്ത്, റെയിൽവേ, മൊബൈൽ ടവേഴ്സ് തുടങ്ങിയ ആസ്തികൾ, ഓഹരിപോലുള്ള ധനകാര്യ ആസ്തികൾ, മറ്റുള്ള ആസ്തികൾ എന്നിങ്ങനെ നാലുതരം ആസ്തികൾ കണ്ടെത്തണമെന്ന് തീരുമാനിച്ചു. ഇതിൽ ബ്രൗൺ ഫീൽഡിൽ വരുന്ന ആസ്തികളെ പണമാക്കാനുള്ള പ്രായോഗിക നടപടികൾക്കാണ് ഈ ഓഗസ്റ്റ് 26ന് ധനകാര്യമന്ത്രി നിർമലാ സീതാരാമന്റെ പ്രഖ്യാപനത്തിലൂടെ തുടക്കം കുറിച്ചിരിക്കുന്നത്.
നാലുവർഷ പദ്ധതി
ഏറ്റവും രസകരമായ കാര്യം ബ്രൗൺ ഫീൽഡ് ആസ്തികളെ പണമാക്കുന്ന പ്രായോഗിക നിർദേശങ്ങൾ സമർപ്പിച്ചത് ആസൂത്രണ കമ്മിഷനു പകരം വന്ന നീതി ആയോഗ് ആണ്. ആസ്തി പണമാക്കുന്നതിന് ഒരു നാലുവർഷ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഏതായാലും 5 വർഷമാകാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഈ പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്ന 6 ലക്ഷം കോടി രൂപ ഏതാണ്ട് 2020–’21 ലെ ആഭ്യന്തര ഉൽപന്നത്തിന്റെ 4.44% വരും. ഇത് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്ന പശ്ചാത്തല വികസന പദ്ധതിയുടെ (43 ലക്ഷം കോടി) 16% വരും. എന്തായാലും ആസ്തി പണമാക്കുന്ന പ്രക്രിയ ഒരു തരത്തിലുള്ള ഓഹരി വിറ്റഴിക്കലിന് തുല്യമാണ്. ഈ വർഷത്തെ 2021–’22 ബജറ്റിൽ ഈ നീക്കത്തിന് തുടക്കം കുറിച്ചിരുന്നു. അതായത് നവ ഉദാരവൽക്കരണത്തിന്റെ ഗതിവേഗം വർധിക്കുന്നുവെന്നു സാരം.
നികുതിദായകന്റെ വിയർപ്പ്
ഈ 6 ലക്ഷം കോടി രൂപ നവ ഉദാരവൽക്കരണത്തിനു മുൻപ് ഇന്ത്യയിലെ നികുതിദായകന്റെ വിയർപ്പിന്റെ ഫലമാണ്. അതായത്, ഭരണകർത്താക്കളും ഉദ്യോഗസ്ഥരും നഷ്ടപ്പെടുത്തിയതിന്റെ ബാക്കിവന്ന നികുതിദായകന്റെ വിയർപ്പ്. 1990കൾ മുതൽ വിറ്റഴിക്കപ്പെട്ട ആസ്തികൾ കാര്യക്ഷമമായി ഉപയോഗിച്ചുവെന്നു തെളിയിക്കപ്പെട്ടിരുന്നെങ്കിൽ ഈ തീരുമാനം ശ്ലാഘനീയമാണ്. 2005 ലെ തീരുമാനപ്രകാരം ആസ്തി വിറ്റഴിക്കലിന്റെ 75% പണവും സാമൂഹികക്ഷേമ പദ്ധതികൾക്കും ബാക്കി പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂലധന ആവശ്യത്തിനുമായി വിനിയോഗിക്കണമെന്നൊരു നയമുണ്ടായിരുന്നു. എന്നാൽ, ആ തരത്തിലൊരു വിനിയോഗം ഉണ്ടായോ എന്നു നമുക്ക് കൃത്യമായി അറിയില്ല. ഇതുപോലെ ചില കാര്യങ്ങൾ പുതിയ പദ്ധതിയിലും വിഭാവനം ചെയ്യുന്നുണ്ട്. ഇപ്പോൾ നിദ്രാരൂപത്തിലുള്ള പൊതുമേഖലാ ആസ്തികൾ പണമാക്കുന്നതിലൂടെ പൊതുപശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുകയും കൂടുതൽ പ്രയോജനപ്രദമാകുകയും ചെയ്യുമെന്ന് കേന്ദ്ര സർക്കാർ വിശ്വസിക്കുന്നു.
നിരത്തും റെയിൽവേയും
നിരത്ത്, റെയിൽവേ, ഊർജം, തുടങ്ങിയ വിവിധ മേഖലകളിലെ ആസ്തികളെ ഇതിനായി വിനിയോഗിക്കും. ഏറ്റവും കൂടുതൽ പണം പ്രതീക്ഷിക്കുന്നത് നിരത്തുകൾ, റെയിൽവേ എന്നിവയിൽനിന്നാണ്. ഇത് 1.50 ലക്ഷം കോടിയിലധികമാണ്. ൈവദ്യുതി വിതരണ ശൃംഖല, ടെലികോം, വൈദ്യുതി നിലയങ്ങൾ എന്നിവയിൽ നിന്ന് 30,000 കോടിയിലധികം തുക പ്രതീക്ഷിക്കുന്നു. പ്രകൃതി വാതക പൈപ്പ്‌ലൈൻ, സംഭരണശാലകൾ, ഖനികൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, സ്റ്റേഡിയങ്ങൾ, നഗരപാർപ്പിട മേഖല എന്നിവ ഓരോന്നിൽനിന്ന് 10,000 കോടി രൂപയിലധികം പ്രതീക്ഷിക്കുന്നു.
സുതാര്യത ഉറപ്പ് വരുത്താനാകുമോ?
2019 ലെ േകന്ദ്രമന്ത്രിസഭാ രേഖയും കഴിഞ്ഞ ദിവസം ധനകാര്യമന്ത്രി പുറത്തു വിട്ട ബാക്കി രേഖയിലും പറയുന്ന ഒരു പ്രധാന കാര്യം ആസ്തി പണമാക്കൽ പ്രക്രിയ പൂർണമായും സുതാര്യമായിരിക്കുമെന്നാണ് ഇതിനായി മന്ത്രിതലത്തിലും സെക്രട്ടറിതലത്തിലും ബന്ധപ്പെട്ട വകുപ്പു തലത്തിലും ഓഹരി വിറ്റഴിക്കലിനായുള്ള പ്രത്യേക വകുപ്പായ ഡിപം (DIPAM) തലത്തിലും പ്രത്യേകമായ വിലയിരുത്തലുകൾ നടത്തും. ആസ്തികളുടെ വില നിശ്ചയിക്കുന്നതിൽ പൊതു ധനകാര്യ മേഖലകളുടെ പങ്കാളിത്തവും ടോൾ പിരിച്ച് ഒരു കാലം വരെ പ്രവർത്തിച്ച് തിരികെ നൽകുക, വാടകയ്ക്കു നൽകുക തുടങ്ങിയ വിവിധ മാതൃകകൾ ആസ്തികൾ പണമാക്കുന്നതിൽ നിർദേശിക്കുന്നുണ്ട്.
നികുതിഭാരം കുറയുമോ?
ആസ്തി പണമാക്കൽ പ്രക്രിയയ്ക്ക് പൊതു–സ്വകാര്യ ധനകാര്യങ്ങളിൽ ചില പ്രതിഫലനങ്ങളുണ്ട്. ഈ പണം പശ്ചാത്തല വികസനത്തിന് ഉപയോഗിക്കുമെന്നു വരുമ്പോൾ കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി കുറയാൻ സാധ്യതയുണ്ട്. ഇത് സാധാരണ പൗരന്മാരിൽ നികുതിഭാരം കുറയുന്നതിന് ഇടയാകും. പക്ഷേ, ജിഎസ്ടിയിലെ ഉയർന്ന നിരക്കും പെട്രോളിയം ഉൽപന്നങ്ങളിലെ വർധിപ്പിച്ച നികുതിയും അത്തരം പ്രതീക്ഷകളിൽ ആശങ്ക ഉണർത്തുന്നുണ്ട്. 2019 ലെ കേന്ദ്രമന്ത്രിസഭാ തീരുമാനം അനുസരിച്ച് ടോൾ പിരിക്കുന്ന മാതൃക പ്രോത്സാഹിപ്പിക്കണമെന്നു പറയുന്നുണ്ട്. പക്ഷേ കുമ്പളം, തൃശൂർ എന്നിവിടങ്ങളിലെ ടോൾ പിരിവിലെ സുതാര്യമില്ലായ്മ ‘ടോൾ’ മോഡലിനെയും സംശയത്തോടെ കാണണം. കൂടാതെ ഇപ്പോഴത്തെ പശ്ചാത്തല നിർമാണ രീതിയിൽ സർക്കാർ വിശ്വസിക്കുന്നതുപോലെ എത്രത്തോളം തൊഴിൽ സൃഷ്ടിക്കുമെന്നു കാത്തിരിക്കണം. ഈ ആശങ്കകൾ ഉണ്ടെങ്കിലും േവണ്ടപോലെ ഉപയോഗിക്കാതെ കിടക്കുന്ന ആസ്തികളെ കാര്യക്ഷമമായി ഉപയോഗിക്കാനുള്ള ശ്രമം അംഗീകരിക്കപ്പെടേണ്ടതാണ്.
സാമ്പത്തിക വിദഗ്ധനാണ് ലേഖകൻ (അഭിപ്രായങ്ങൾ വ്യക്തിപരം)
English Summary : Know more about Central Government's Asset Monetization Pipe Line Project