---------------------------- ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ പറയുന്നതനുസരിച്ച്് കോവിഡിന്റെ മൂന്നാം തരംഗം അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഇതേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ടാം തരംഗത്തിന്റെ വരവ് ജന ജീവിതത്തെ ആരോഗ്യപരമായി മാത്രമല്ല സാമ്പത്തികമായും

---------------------------- ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ പറയുന്നതനുസരിച്ച്് കോവിഡിന്റെ മൂന്നാം തരംഗം അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഇതേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ടാം തരംഗത്തിന്റെ വരവ് ജന ജീവിതത്തെ ആരോഗ്യപരമായി മാത്രമല്ല സാമ്പത്തികമായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

---------------------------- ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ പറയുന്നതനുസരിച്ച്് കോവിഡിന്റെ മൂന്നാം തരംഗം അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഇതേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ടാം തരംഗത്തിന്റെ വരവ് ജന ജീവിതത്തെ ആരോഗ്യപരമായി മാത്രമല്ല സാമ്പത്തികമായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ പറയുന്നതനുസരിച്ച്്  കോവിഡിന്റെ മൂന്നാം തരംഗം അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഇതേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ടാം തരംഗത്തിന്റെ വരവ് ജനജീവിതത്തെ ആരോഗ്യപരമായി മാത്രമല്ല സാമ്പത്തികമായും തകര്‍ത്തു കളഞ്ഞു.വൈറസില്‍ നിന്ന് രക്ഷപ്പെടുന്നതിന് പ്രഥമ പരിഗണന നല്‍കുമ്പോള്‍ തന്നെ മൂന്നാം തരംഗം മൂലമുണ്ടാവുന്ന സാമ്പത്തിക അടിയന്തരാവസ്ഥയ്ക്കും നാം മുന്നൊരുക്കം നടത്തേണ്ടതുണ്ട്.

അടിയന്തര ഫണ്ട് സമാഹരണം

ADVERTISEMENT

ഇപ്പോള്‍ നിങ്ങള്‍ അടയ്ക്കുന്ന തുല്യമായ പ്രതിമാസ തവണകള്‍ (EMI) ഉള്‍പ്പെടെ കുറഞ്ഞത് 12 മാസത്തെ ഗാര്‍ഹിക ചെലവുകള്‍ക്ക് തുല്യമായ ഫണ്ട് അടിയന്തരമായി കണ്ടെത്തേണ്ടതുണ്ട്. ഉപയോഗിക്കാതിരിക്കുന്ന സ്വര്‍ണ്ണം വില്‍പ്പന നടത്തിയോ അനാവശ്യമായി വീട്ടില്‍ കിടക്കുന്ന ഉപകരണങ്ങള്‍, സൈക്കിള്‍ തുടങ്ങിയവ ഓണ്‍ലൈനായി വിറ്റും പണം കണ്ടെത്താം. കൂടാതെ വീടും പരിസരവും അരിച്ചു പെറുക്കി പത്രങ്ങള്‍, പുസ്തകങ്ങള്‍, പഴയ ഇരുമ്പ് സാധനങ്ങള്‍ എന്നിവയൊക്കെ കച്ചവടക്കാര്‍ക്ക് നേരിട്ട് നല്‍കി അത്യാവശ്യമായ പണം നേടുകയും ചെയ്യാം. ഒഴിവു സമയങ്ങളില്‍ ഹോബിയായി ചെയ്യുന്ന കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചും അവയ്ക്ക് വിപണി കണ്ടെത്തുകയും ചെയ്യാം. ഇത്തരത്തില്‍ അടിയന്തര ഫണ്ട് രൂപീകരിച്ച് ചെറിയ തോതില്‍ ടോപ്പ് അപ്പ് ചെയ്തു കൊണ്ടിരുന്നാല്‍ പ്രക്ഷുബ്ധമായ സമയങ്ങള്‍ വന്നാലും കുടുംബത്തിന് പ്രതിസന്ധിയില്ലാതെ മുന്നോട്ടു പോകാനാവും.

തൊഴില്‍ നഷ്ടപ്പെട്ടാലോ അല്ലെങ്കില്‍ ആശുപത്രിയില്‍ ദീര്‍ഘനാള്‍ കഴിയേണ്ടി വന്നാലോയൊന്നും ആ പ്രതിസന്ധികള്‍ കുടുംബത്തെ താല്‍ക്കാലികമായി ബാധിക്കുകയുമില്ല. മാത്രമല്ല നാം കണ്ടെത്തുന്ന അടിയന്തര ഫണ്ട് ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും വേണം.

ഇ.എം.ഐ - ശമ്പളം അനുപാതം

നിങ്ങള്‍ അടയ്ക്കുന്ന എല്ലാ ഇ.എം.ഐകളുടെയും ആകെത്തുക കയ്യില്‍ കിട്ടുന്ന ശമ്പളത്തിന്റെ 40 ശതമാനത്തില്‍ കൂടരുതെന്നാണ് കണക്ക്. ഇപ്പോള്‍ തന്നെ ഈ പരിധി എത്തിയവരും മറികടന്നവരും കൂടുതല്‍ വായ്പകള്‍ 1 വര്‍ഷത്തേക്ക് എങ്കിലും കര്‍ശനമായി ഒഴിവാക്കണം. സാമ്പത്തിക സ്ഥിതി  സുരക്ഷിതമല്ലെങ്കിലും പ്രതിസന്ധി ഘട്ടങ്ങളില്‍ നേരിടാനുള്ള ഫണ്ടിന്റെ ലിക്വിഡിറ്റി കുറവാണെങ്കിലും ആഡംബരങ്ങള്‍ക്കു വേണ്ടിയും വിനോദങ്ങള്‍ക്കു വേണ്ടിയുമുള്ള ചെലവുകള്‍ തല്‍ക്കാലത്തേക്ക് മാറ്റിവെച്ചേ മതിയാവൂ.

ADVERTISEMENT

ക്രെഡിറ്റ് കാര്‍ഡിന്മേല്‍ കടമോ വ്യക്തിഗത വായ്പയോ ഇത്തരം സാഹചര്യങ്ങളില്‍ ഒഴിവാക്കുന്നതാവും നല്ലത്.

ഓഹരിയില്‍ നിക്ഷേപിച്ചിരിക്കുന്ന പണം

സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിച്ചിരിക്കുന്ന പണം സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്തണം. ദീര്‍ഘകാലത്തേക്ക് നിക്ഷേപിച്ചിരിക്കുന്ന ലാഭം നേടിയിട്ടുള്ള ഓഹരികളില്‍ കുറച്ചെങ്കിലും വിറ്റൊഴിവാക്കി അവയുടെ പണം മാസം തോറും പലിശ ലഭിക്കുന്ന തരത്തില്‍ ബാങ്കുകളില്‍ ഫിക്‌സഡ് ഡിപ്പോസിറ്റുകളാക്കി മാറ്റാം. മൂന്നാം തരംഗം മാര്‍ക്കറ്റിനെ ബാധിക്കുകയാണെങ്കില്‍ വിറ്റൊഴിവാക്കിയ ഓഹരികള്‍ കുറഞ്ഞ വിലയ്ക്ക് പിന്നീട് വാങ്ങുകയും ചെയ്യാം. ഇത്തരത്തില്‍ മാസം തോറും കൈകാര്യം ചെയ്യാവുന്ന പണത്തിന്റെ ലഭ്യത ഉറപ്പുവരുത്തിയാല്‍ കോവിഡ് ഉയര്‍ത്തുന്ന പ്രതിസന്ധിയെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാവും.

ഇത്തരത്തില്‍ ഡിജിറ്റല്‍ ആക്‌സസ് ചെയ്യാവുന്ന അക്കൗണ്ടുകളില്‍ കുറഞ്ഞത് 1 ലക്ഷം രൂപയെങ്കിലും ബാലന്‍സ് നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം.

ADVERTISEMENT

ഇന്‍ഷൂറന്‍സിന്റെ ആവശ്യകത

കോവിഡിന്റെ വ്യാപനം രൂക്ഷമാകുന്നതിനാല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് അത്യാവശ്യമായി വാങ്ങേണ്ട സമയമാണിത്. നിങ്ങള്‍ക്ക് ജോലി ചെയ്യുന്ന സ്ഥാപനംനല്‍കിയ ആരോഗ്യ പരിരക്ഷ മാത്രമാണ് ഉള്ളതെങ്കില്‍ ഒരു വ്യക്തിഗത കുടുംബ ഫ്‌ളോട്ടര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കൂടി വാങ്ങുന്നത് നല്ലതാണ്. ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ തൊഴില്‍ ഉടമ നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാകില്ല. എന്നാല്‍ ഫാമിലി ഫ്‌ളോട്ടര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയിലൂടെ ഒരു കുടുംബാംഗത്തിന് കുറഞ്ഞത് 2 ലക്ഷം രൂപയുടെ എങ്കിലും പരിരക്ഷ ഉറപ്പാക്കേണ്ടതാണ്. സൂപ്പര്‍ ടോപ്പ് - അപ്പ് പോളിസി കൂടി വാങ്ങിയാല്‍ ഈ തുക വര്‍ദ്ധിപ്പിക്കാനും കഴിയും.

ഓരോരുത്തരുടെയും വാര്‍ഷിക വരുമാനത്തിന്റെ 20 മടങ്ങ് തുല്യമായ പരിരക്ഷ ഉറപ്പാക്കുകയും വേണം.

English Summary : Tips to Manage Financial Crisis During Covid Third Wave

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT