ആദായ നികുതി സ്റ്റേറ്റ്മെൻറ് ഇതു വരെ നൽകിയില്ലേ? പണി കിട്ടിയേക്കും!
സംസ്ഥാന ട്രഷറികളിൽ നിന്ന് പെൻഷൻ വാങ്ങുന്നവർ ജാഗ്രതൈ ! 2021-2022 സാമ്പത്തിക വർഷം 2,50,000 രൂപയ്ക്കു മുകളിൽ പെൻഷൻ ലഭിക്കുന്നവർ 2021 ഒക്ടോബർ 25 നു മുൻപ് ആദായ നികുതി ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെൻറ് നൽകിയിരിക്കണം ഇതു നൽകാത്തവരുടെ നവംബർ മാസത്തെ പെൻഷൻ മുതൽ അഞ്ചു തുല്യ ഗഡുക്കളായി 2021-2022 വർഷത്തെ

സംസ്ഥാന ട്രഷറികളിൽ നിന്ന് പെൻഷൻ വാങ്ങുന്നവർ ജാഗ്രതൈ! 2021-2022 സാമ്പത്തിക വർഷം 2,50,000 രൂപയ്ക്കു മുകളിൽ പെൻഷൻ ലഭിക്കുന്നവർ 2021 ഒക്ടോബർ 25 നു മുൻപ് ആദായ നികുതി ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെൻറ് നൽകിയിരിക്കണം. ഇതു നൽകാത്തവരുടെ നവംബർ മാസത്തെ പെൻഷൻ മുതൽ അഞ്ചു തുല്യ ഗഡുക്കളായി 2021-2022 വർഷത്തെ ആദായനികുതി പിടിച്ചു തുടങ്ങണമെന്നാണ് ട്രഷറി ഡയറക്ടറുടെ ഉത്തരവ്. നിലവിൽ പെൻഷനിൽ നിന്ന് നികുതി പിടിച്ചു കൊണ്ടിരിക്കുന്നവർക്ക് ഈ ഉത്തരവ് ബാധകമല്ല.
ട്രഷറി എസ് ബി വഴിയും മണിഓർഡർ വഴിയും പെൻഷൻ വാങ്ങുന്നവർക്ക് മാതൃട്രഷറിയിൽ സ്റ്റേറ്റ്മെന്റ് സമർപ്പിക്കാം. ബാങ്കുവഴി പെൻഷൻ കൈപ്പറ്റുന്നവർക്ക് സൗകര്യപ്രദമായ ഏതു ട്രഷറിയിലും ഇതു നൽകാം. പെൻഷൻ പോർട്ടൽ വഴി സമർപ്പിക്കാനും സൗകര്യമുണ്ട്.
കഴിഞ്ഞ വർഷത്തെ മസ്റ്ററിങ് നടത്താത്തവർ ഈ മാസം 22നു മുമ്പ് നടത്തിയിരിക്കണം മസ്റ്ററിങ് നടത്തിയിട്ട് ഒരു വർഷം പൂർത്തിയാകാത്തവർ ഇപ്പോൾ വീണ്ടും മസ്റ്ററിങ് നടത്തേണ്ടതില്ല.
English Summary : Submit Your Income Tax Statement Before October 25