ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാൻ തിരക്ക്, ഡിസംബര്‍ 31 വരെയാകാം
സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള സമയപരിധി ഒരുമാസം കൂടി നീട്ടി നല്കി. ഈ വര്‍ഷം വാര്‍ഷിക ലൈഫ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ജീവന് പ്രമാണ് പത്ര സമര്‍പ്പിക്കാനുള്ള അവസാന തീയതി 2021 ഡിസംബര്‍ 31 ആയി പുതുക്കി നിശ്ചയിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.

ഈ വര്‍ഷം വാര്‍ഷിക ലൈഫ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ജീവന് പ്രമാണ് പത്ര സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 31വരെ നീട്ടിയെങ്കിലും ഇതിനായുള്ള തിരക്കേറുന്നു. നിലവിലെ കൊവിഡ് വ്യാപന സാഹര്യം കണക്കിലെടുത്താണ് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുദിച്ചത്. ഈ കാലയളവില്‍ ഡിസംബര്‍ 31 വരെ പെന്ഷന് വിതരണ അതോറിറ്റികള്‍ പെന്ഷന് വിതരണം തടസ്സമില്ലാതെ തുടരും.
എല്ലാ തരത്തിലുമുള്ള പെന്‍ഷന്‍കാര്‍ അവരുടെ പ്രതിമാസ വിഹിതം ലഭിക്കുന്നതിന് എല്ലാ വര്‍ഷവും ഒരു ലൈഫ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ജീവന് പ്രമാണ് പത്ര പെന്ഷന് വിതരണ അതോറിറ്റികള്‍ക്ക് മുമ്പാകെ സമര്‍പ്പിക്കേണ്ടത് പ്രധാനമാണ്.പെന്‍ഷന്‍കാര്‍ക്ക് അവരുടെ വാര്‍ഷിക ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ പെന്ഷന് വിതരണ അതോറ്റികളില്‍ നേരിട്ട് സമര്‍പ്പിക്കുകയോ ഓണ്‍ലൈനായി നല്‍കുകയോ ചെയ്യാം.
ലൈഫ് സര്‍ട്ടിഫിക്കറ്റ് ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് സന്ദര്‍ശിക്കാതെ വീട്ടിലിരുന്ന് ഓണ്‍ലൈനായും സമര്‍പ്പിക്കാനുള്ള സൗകര്യം പെന്‍ഷന്‍കാര്‍ക്ക് ലഭ്യമാണ്. ഇതിനായി ഏതൊരാള്‍ക്കും ആധാര്‍ അധിഷ്ഠിത ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ആയ ( ഡിഎല്‍സി) ' ജീവന് പ്രാമാണ്‍' തിരഞ്ഞെടുക്കാം. പെന്‍ഷന്‍കാര്‍ ജീവിച്ചിരിപ്പുണ്ട് എന്നതിന്റെ തെളിവായി ഈ ജീവന് പ്രമാണ് പത്ര ഓണ്‍ലൈനായി എടുത്ത് ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് ശാഖകളില്‍ ലഭ്യമാക്കാം.
English Summary: Life Certificate can be Submit till december 31st