2021 അവസാനിക്കാന്‍ ഇനി ആറു ദിവസം കൂടിയേയുള്ളു. പ്രധാനപ്പെട്ട പല സാമ്പത്തിക കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ ഇത്രയും ചുരുങ്ങിയ സമയമേ നിങ്ങള്‍ക്ക് മുമ്പിലുള്ളൂ. ഡിസംബര്‍ 31നകം ഈ ചുമതലകള്‍ പൂര്‍ത്തിയാക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടാല്‍ ചിലപ്പോള്‍ പിഴ നല്‍കേണ്ടി വരും, അതല്ലെങ്കില്‍ ചില

2021 അവസാനിക്കാന്‍ ഇനി ആറു ദിവസം കൂടിയേയുള്ളു. പ്രധാനപ്പെട്ട പല സാമ്പത്തിക കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ ഇത്രയും ചുരുങ്ങിയ സമയമേ നിങ്ങള്‍ക്ക് മുമ്പിലുള്ളൂ. ഡിസംബര്‍ 31നകം ഈ ചുമതലകള്‍ പൂര്‍ത്തിയാക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടാല്‍ ചിലപ്പോള്‍ പിഴ നല്‍കേണ്ടി വരും, അതല്ലെങ്കില്‍ ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2021 അവസാനിക്കാന്‍ ഇനി ആറു ദിവസം കൂടിയേയുള്ളു. പ്രധാനപ്പെട്ട പല സാമ്പത്തിക കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ ഇത്രയും ചുരുങ്ങിയ സമയമേ നിങ്ങള്‍ക്ക് മുമ്പിലുള്ളൂ. ഡിസംബര്‍ 31നകം ഈ ചുമതലകള്‍ പൂര്‍ത്തിയാക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടാല്‍ ചിലപ്പോള്‍ പിഴ നല്‍കേണ്ടി വരും, അതല്ലെങ്കില്‍ ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2021 അവസാനിക്കാന്‍ ഇനി ആറു ദിവസം കൂടിയേയുള്ളു. പ്രധാനപ്പെട്ട പല സാമ്പത്തിക കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ ഇത്രയും ചുരുങ്ങിയ സമയമേ നിങ്ങള്‍ക്ക് മുമ്പിലുള്ളൂ. ഡിസംബര്‍ 31നകം ഈ  ചുമതലകള്‍ പൂര്‍ത്തിയാക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടാല്‍  ചിലപ്പോള്‍ പിഴ നല്‍കേണ്ടി വരും, അതല്ലെങ്കില്‍ ചില ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് തടസ്സപ്പെട്ടേക്കാം. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് മുതല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നത് വരെയുള്ള നിരവധി കാര്യങ്ങളുടെ കാര്യത്തിൽ നഷ്ടം വലുതായിരിക്കുമെന്ന്് ഓർക്കുക.  

ആദായ നികുതി റിട്ടേണ്‍ 

ADVERTISEMENT

മുന്‍ സാമ്പത്തിക വര്‍ഷത്തെ (2020-21) ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി കോവിഡ് കാരണം ഒന്നിലധികം തവണ നീട്ടിയിരുന്നു. നിലവിലെ സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കും. ഇനിയും സമയം നീട്ടി ലഭിക്കുമെന്ന് പ്രതീക്ഷിച്ച്  അവസാന നിമിഷം വരെ കാത്തിരിക്കാതെ ഐടി റിട്ടേണ്‍ എത്രയും നേരത്തെ സമര്‍പ്പിക്കുന്നതാണ് ഉചിതം. കാരണം  സമയപരിധി സര്‍ക്കാര്‍ വീണ്ടും നീട്ടി നല്‍കിയില്ലെങ്കില്‍ നിങ്ങള്‍ പ്രശ്നത്തിലാകും. ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള ഡിസംബര്‍ 31ലെ സമയപരിധി നിങ്ങള്‍ക്ക് നഷ്ടമായാല്‍ 2022 മാര്‍ച്ച് 31 ന് മുമ്പായി ബിലേറ്റഡ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയുമെങ്കിലും പിഴ നല്‍കേണ്ടി വരും. ഡിസംബര്‍ 31 ലെ  സമയപരിധി അവസാനിച്ചതിന് ശേഷമാണ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതെങ്കില്‍ അഞ്ച് ലക്ഷത്തില്‍ താഴെ വരുമാനം ഉള്ളവര്‍ 1000 രൂപയും അഞ്ച് ലക്ഷത്തിന് മുകളില്‍ വരുമാനം ഉള്ളവര്‍ 5,000 രൂപയും പിഴ നല്‍കേണ്ടി വരും. സമയപരിധിക്കുള്ളില്‍ റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ബിസിനസലും മൂലധനത്തിലുമൊക്കെ നഷ്ടങ്ങള്‍ ഉണ്ടായാൽ അത് നിങ്ങള്‍ക്ക് അടുത്ത വര്‍ഷത്തേക്ക് carry forward ചെയ്യാനും കഴിയില്ല.

പെന്‍ഷന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കുടുംബ പെന്‍ഷന്‍ സ്വീകരിക്കുന്നവര്‍ക്കും അവരുടെ വാര്‍ഷിക ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ അല്ലെങ്കില്‍ ജീവന്‍ പ്രമാണ്‍ പത്ര സമര്‍പ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെയാണ്. ഇതുവരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിട്ടില്ലെങ്കില്‍, നിങ്ങള്‍ അത് ഉടന്‍ സമര്‍പ്പിക്കേണ്ടതുണ്ട്. അതല്ല എങ്കില്‍ അടുത്ത  മാസം മുതല്‍  പെന്‍ഷന്‍ വിതരണം മുടങ്ങും. 

ഡീമാറ്റ്, ട്രേഡിങ് അക്കൗണ്ടുകളിലെ  കെവൈസി പൂര്‍ത്തിയാക്കുക

ADVERTISEMENT

സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഡീമാറ്റ് അക്കൗണ്ടോ  ട്രേഡിങ്  അക്കൗണ്ടോ ഉള്ള നിക്ഷേപകര്‍ 2021 ഡിസംബര്‍ 31ന് മുമ്പായി കെവൈസി വിശദാംശങ്ങള്‍ പൂര്‍ത്തിയാക്കണം. ഇതില്‍ പരാജയപ്പെടുകയാണെങ്കില്‍ അവരുടെ അക്കൗണ്ടുകള്‍ നിഷ്‌ക്രിയമാകാന്‍ സാധ്യതയുണ്ട്. 

2021 ഏപ്രിലില്‍ സെബി പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം നിലവിലുള്ള ഡീമാറ്റ്, ട്രേഡിങ് അക്കൗണ്ടുകളില്‍ പേര്, വിലാസം, പാന്‍,  സാധുവായ മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐഡി, വരുമാന പരിധി എന്നീ  ആറ് പ്രധാനപ്പെട്ട വിവരങ്ങള്‍ നല്‍കി കെവൈസി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. 

ആധാറുമായി യുഎഎന്‍ ബന്ധിപ്പിക്കണം

യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍ ) ആധാറുമായി ബന്ധിപ്പിക്കുന്നതിന് അനുവദിച്ചിരുന്ന  സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കും. ഇനിയും യുഎഎന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ അടുത്തമാസം മുതല്‍ തൊഴിലുടമയുടെ ഭാഗത്തു നിന്നുള്ള സംഭാവന പിഎഫ് അക്കൗണ്ടിലേക്ക് അടയ്ക്കുന്നത് തടസപ്പെടാന്‍ സാധ്യത ഉണ്ട്. 

ADVERTISEMENT

കോവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്നാണ് തൊഴില്‍ മന്ത്രാലയം യുഎഎന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി  2021 ഡിസംബര്‍ 31 വരെ നീട്ടി നല്‍കിയത്.  എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ കീഴില്‍  റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ വൈകിയാല്‍ തൊഴിലുടമകളില്‍ നിന്നും പിഴ ഈടാക്കുന്നത് രണ്ട് മാസത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്. 

 ഇപിഎഫ് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നത് ക്ലെയിം തീര്‍പ്പാക്കല്‍ പ്രക്രിയ വേഗത്തിലാക്കാന്‍ സഹായിക്കും.  ഇപിഎഫിന് വേണ്ടി ഒരു ഓണ്‍ലൈന്‍ ക്ലെയിം ഫയല്‍ ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, യുഎഎന്‍ ആധാറുമായി നിര്‍ബന്ധമായും ബന്ധിപ്പിച്ചിരിക്കണം.

English Summary: Do these Things Before December 31st

Show comments