നികുതി ലാഭിക്കാന്‍ ഒട്ടേറെ അവസരങ്ങൾ ഉണ്ട്. പക്ഷേ, അവയിൽ ഏറ്റവും മികച്ചത് മ്യൂച്വൽ ഫണ്ടിലെ ഇഎല്‍എസ്എസ് (ഇക്വിറ്റി ലിങ്ക്ഡ് സേവിങ് സ്‌കീം) തന്നെയാണ്.ഉയർന്ന ആദായം, കുറഞ്ഞ ലോക് ഇൻ പീരിയഡ്,ജീവിതലക്ഷ്യങ്ങൾക്കായി സമ്പത്തു വളർത്താൻ മികച്ചത് എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകളുണ്ട്. ഓഹരി അനുബന്ധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നികുതി ലാഭിക്കാന്‍ ഒട്ടേറെ അവസരങ്ങൾ ഉണ്ട്. പക്ഷേ, അവയിൽ ഏറ്റവും മികച്ചത് മ്യൂച്വൽ ഫണ്ടിലെ ഇഎല്‍എസ്എസ് (ഇക്വിറ്റി ലിങ്ക്ഡ് സേവിങ് സ്‌കീം) തന്നെയാണ്.  ഉയർന്ന ആദായം, കുറഞ്ഞ ലോക് ഇൻ പീരിയഡ്,ജീവിതലക്ഷ്യങ്ങൾക്കായി സമ്പത്തു വളർത്താൻ മികച്ചത് എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകളുണ്ട്. ഓഹരി അനുബന്ധ നിക്ഷേപമായതിനാൽ ഉയർന്ന നേട്ടത്തിനു സാധ്യത കൂടുതലാണ്.

പണപ്പെരുപ്പത്തെ മറികടക്കാം

ADVERTISEMENT

പണപ്പെരുപ്പത്തെ മറികടക്കുന്ന നേട്ടം തരാന്‍ സാധിക്കുന്ന 80സി യിലെ പ്രധാന നിക്ഷേപമാർഗമാണ് ഈ ടാക്സ് സേവർ ഫണ്ട്. അതായത്, സമ്പത്തു സൃഷ്ടിക്കലിനൊപ്പം 80സി പ്രകാരം 1,50,000 രൂപ വരെ ഇളവ് വര്‍ഷം ലഭിക്കും. വൈവിധ്യവല്‍ക്കരിച്ച ഒരു ഓപ്പണ്‍ എന്‍ഡഡ് ഫണ്ടാണ് പൊതുവേ ഈ ടാക്സ് സേവർ ഫണ്ട്. 80 സി ഇളവുള്ള പിപിഎഫ്, എന്‍എസ്‌സി എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ 3 വർഷം എന്ന ഏറ്റവും ചുരുങ്ങിയ ലോക്ക് ഇന്‍ പീരിയഡാണ് ഇഎല്‍എസ്എസിന്റെ പ്രധാന മികവ്. ഓഹരി നിക്ഷേപത്തിലേക്കു കടക്കുന്ന പുതുമക്കാർക്കു പരിഗണിക്കാവുന്ന മികച്ച പദ്ധതി തന്നെയാണിത്. 

500 രൂപ മുതല്‍ നിക്ഷേപിക്കാം എന്നതിനാൽ എല്ലാവര്‍ക്കും താങ്ങാവുന്ന പദ്ധതിയാണിത്. ഒന്നിച്ചോ മാസംതോറും നിശ്ചിത തുക (എസ്ഐപി) വീതമോ നിക്ഷേപിക്കാം. ഓഹരി നിക്ഷേപ പദ്ധതിയായതിനാൽ എസ്‌ഐപിയാകും കൂടുതൽ മികച്ചത്. ചെറിയ തുകകളായി വര്‍ഷം മുഴുവനും നിക്ഷേപിക്കുന്നതിനാൽ റിസ്‌ക് കുറയ്ക്കാനും നേട്ടം കൂട്ടാനും അവസരമുണ്ട്.

ADVERTISEMENT

റിസ്‌ക് ഉണ്ടോ?

ഓഹരിയിൽ നിക്ഷേപിക്കുന്നതിനാൽ എപ്പോഴും റിസ്‌ക് ഉണ്ട്. ഏത് ഇക്വിറ്റി ഫണ്ടിനെയുംപോലെ ഹ്രസ്വകാല ചാഞ്ചാട്ടങ്ങൾക്കു വിധേയമാണ്. എന്നാല്‍ ദീര്‍ഘകാലത്തേക്കു മികച്ച നേട്ടം പ്രതീക്ഷിക്കാം. അതിനാൽ, ദീര്‍ഘകാല ലക്ഷ്യങ്ങളുടെ ഭാഗമായി കാണുന്നതാണ് ഗുണകരം. 

ADVERTISEMENT

ശരിയായ ഫണ്ട് തിരഞ്ഞെടുക്കാം?

ഏതു പദ്ധതിയിലും നിക്ഷേപിക്കും മുൻപ് നിങ്ങളുടെ ലക്ഷ്യവും റിസ്‌ക്‌ എടുക്കാനുള്ള ശേഷിയും കാലയളവുമെല്ലാം ആദ്യം കണക്കിലെടുക്കണം. സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ഫണ്ട് വേണം തിരഞ്ഞെടുക്കാന്‍. ഒരു വര്‍ഷത്തെ നേട്ടം കണ്ടു മാത്രം ഒരു ഫണ്ടില്‍ നിക്ഷേപിക്കരുത്. ഇഎല്‍എസ്എസ് പോലുള്ളൊരു ദീര്‍ഘകാല പദ്ധതിക്ക് ഇതു തിരിച്ചടിയാകും. 

അതുപോലെ വ്യത്യസ്ത സാഹചര്യങ്ങളെ അതിജീവിക്കുംവിധം നിങ്ങളുടെ പോർട്ഫോളിയോ ക്രമീകരിക്കാന്‍ സാധിക്കുന്ന വിദഗ്ധനായ ഫണ്ട് മാനേജർ ആകണം. നികുതി ലാഭത്തിനൊപ്പം മികച്ച നേട്ടവും ലഭിക്കുമെന്നതാണ് ഇതിന്റെ ഇരട്ടഗുണങ്ങള്‍.

സാമ്പത്തികവര്‍ഷം അവസാനിക്കുന്ന ഈ സമയത്ത് മികച്ചൊരു ടാക്‌സ് സേവിങ് നിക്ഷേപം നോക്കുന്നവർക്ക് തീർച്ചയായും ഇഎല്‍എസ്എസ് പരിഗണിക്കാം. കുട്ടികളുടെ വിദ്യാഭ്യാസം, കല്യാണം, റിട്ടയര്‍മെന്റ് തുടങ്ങിയ ലക്ഷ്യങ്ങള്‍ക്ക് ഈ ഫണ്ട് സഹായകമാകുകയും ചെയ്യും. ഫണ്ട് സിലക്‌ഷന് ഉപരിയായി ദീര്‍ഘകാല നിക്ഷേപം നടത്തുകയെന്നതാണ് ഇവിടെ പ്രസക്തം. 

ലേഖകൻ മ്യൂച്ചല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടറാണ്

English Summary : ELSS is Best Option for Tax Saving